- അന്തർദേശീയം (ലോകം)
- ദേശീയം (ഇന്ത്യ)
- കേരളം
- കായികം
- പുതിയ നിയമനങ്ങൾ
- പുരസ്കാരങ്ങളും അംഗീകാരങ്ങളുc
- പ്രശസ്ത വ്യക്തികളുടെ മരണങ്ങൾ
- പുസ്തകങ്ങളിലൂടെ
- 2023- മാർച്ച് മാസത്തെ പ്രധാന തീയതികളും പ്രത്യേകതകളും
- പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2023
- THE BEST FIFA FOOTBALL AWARDS 2022
- <ലോക സമ്പന്നരുടെ പട്ടികയിൽ 2023 മാർച്ച് മാസം ഒന്നാമതായെത്തിയത്
Ans : ഇലോൺ മസ്ക്
- "അൾട്രാസാറ്റ്" എന്നത് എത് രാജ്യത്തിന്റെ അൾട്രാവയലറ്റ് ടെലിസ്കോപ്പ് മിഷനാണ്
Ans : ഇസ്രയേൽ
- അമേരിക്കയിലെ ആദ്യ ടാഗോർ സ്മാരക മ്യൂസിയം അനാച്ഛാദനം ചെയ്യപ്പെട്ട നഗരം
Ans : ഹൂസ്റ്റൻ ടെക്സാസ്
- ദ ടാഗോർ മെമ്മോറിയൽ ഗ്രോവ് ആൻഡ് വാക്കിങ് മ്യൂസിയം എന്ന പേരിലാണ് മ്യൂസിയം അറിയപ്പെടുന്നത്
- ഛത്രപതി സംബാജിനഗർ എന്ന് പുനർനാമകരണം ചെയ്ത മഹാരാഷ്ട്രയിലെ നഗരം ഏതാണ്
Ans : ഔറംഗാബാദ്
- മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ യഥാക്രമം ഛത്രപതി സംബാജിനഗർ, ധാരാശിവ് എന്ന് പുനർനാമകരണം ചെയ്തു
- പരീക്ഷാ കാലത്തെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഇല്ലാതാക്കാനും അവർക്ക് കൈതാങ്ങാനുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച സൌജന്യ കൌൺസിലിംങ് സംവിധാനം അറിയപ്പെടുന്നത്
Ans : മനോദർപ്പൺ
- ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കാനൊരുങ്ങുന്ന ആദ്യ വിദേശ സർവകലാശാല
Ans : ഡീകിൻ യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ)
- കിളിമഞ്ജാരോ കീഴടക്കിയ ആദ്യ IAS - കാരൻ ആരാണ്
Ans : അർജുൻ പാണ്ഡ്യൻ
- ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ മലയാളി സിവിൽ സർവീസ് ഓഫീസർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. ഇടുക്കി ഏലപ്പാറ സ്വദേശിയായ അർജുൻ പാണ്ഡ്യൻ 2017 ബാച്ച് IAS ഉദ്യോഗസ്ഥനാണ്.
- ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിൽ സ്ഥിതിചെയ്യുന്ന കിളിമഞ്ചാരോ പർവതത്തിന്റെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഉഹ്റു കൊടുമുടിയാണ് (5895 മീറ്റർ ഉയരം) അർജുൻ പാണ്ഡ്യൻ കീഴടക്കിയത്.
- ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന 2023-ലെ ജി-20 ഉച്ചകോടിയുടെ പ്രഥമ ആരോഗ്യ വർക്കിംഗ് യോഗം നടന്നത്
Ans : കോവളം, തിരുവനന്തപുരം
- ജനുവരി 18 മുതൽ 20 വരെ കോവളം ലീല ഹോട്ടലിൽ വച്ചാണ് 2023-ലെ ജി-20 ഉച്ചകോടിയുടെ പ്രഥമ ആരോഗ്യ വർക്കിംഗ് യോഗം നടന്നത്, മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ എങ്ങിനെ സുസ്ഥിരമായ ആരോഗ്യ കവചം നിർമ്മിക്കാമെന്നും അതുവഴി എങ്ങനെ സാമ്പത്തിക രംഗത്തെ സുസ്ഥിര വളർച്ച ഉറുപ്പുവരുത്താമെന്നുമാണ് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ചർച്ച ചെയ്തത്.
- "മെഡിക്കൽ വാല്യൂ ട്രാവൽ" എന്ന ഫീൽഡ് ട്രിപ്പ് ഇതിന്റെ ഭാഗമായി കോവളത്ത് സംഘടിപ്പിച്ചു.
- ആരോഗ്യ വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത്തെ യോഗം ഏപ്രിൽ 17 മുതൽ 19 വരെ ഗോവയിലും, മൂന്നാമത് യോഗം ജൂൺ 4 മുതൽ 6 വരെ ഹൈദരാബാദിലും, അവസാനത്തേത് ഓഗസ്റ്റ് 17 മുതൽ 19 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലും നടക്കും.
- ഇന്ത്യയുടെ 81-മത് ചെസ് ഗ്രാൻഡ് മാസ്റ്റർ
Ans : സായന്തർ ദാസ്
- "പൌരാവകാശ പത്രിക" എന്ന പേരിൽ സേവനാവകാശ നിയമം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി
Ans : കേരള യൂണിവേഴ്സിറ്റി
- നഗരപ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തനം മികവുറ്റതാക്കാൻ CDS - കളിലെ ഉപസമിതി കൺവീനർമാർക്കുള്ള പുതിയ പരിശീലന പരിപാടി അറിയപ്പെടുന്നത്
Ans : ചലനം 2023
- കപിൽ ദേവിനു ശേഷം 500 വിക്കറ്റും 5000 റൺസും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം
Ans : രവീന്ദ്ര ജഡേജ
- 2023 മാർച്ച് മാസം ടെസ്റ്റ് ക്രിക്കറ്റ് ബോളിംങ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്
Ans : രവീന്ദ്ര ജഡേജ (ഇന്ത്യ)
- ഗോൾഡൻ ഗ്ലോബ് മത്സരത്തിനായി മലയാളിയായ അഭിലാഷ് ടോമി ഉപയോഗിക്കുന്ന ബോട്ടിന്റെ പേര്
Ans : ബയാനത്
- അർദ്ധസൈനിക വിഭാഗമായ സശസ്ത്രസീമാബെല്ലിന്റെ പുതിയ ഡയറക്ടർ ജനറലായി നിർമിതയായത്
Ans : രശ്മി ശുക്ര IPS
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : മാധവ് കൌശിക്ക്
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - കുമുദ് ശർമ്മ
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലായാളം ഭാഷാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.പി. രാമനുണ്ണി
- കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലറായി പുതിയതായി നിയമിതനായത്
Ans : ബി.അശോക്
- പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത്
Ans : രാജേഷ് മൽഹോത്ര
- കേരള സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്
Ans : എ. ഗീത (വയനാട് ജില്ലാ കളക്ടർ)
- സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ "ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2023-ന്" അർഹനായത്
Ans : ശ്യാമപ്രസാദ്
- 2 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം
- മലയാള ടെലിവിഷൻ രംഗത്ത് നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമാണ് "ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്"
- പ്രഥമ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2021-ൽ അർഹനായത് - ശശികുമാർ
- 2022-ലെ പുതൂർ പുരസ്കാര ജേതാവ് ആരാണ്
Ans : ജോർജ് ഓണക്കൂർ
- ഉണ്ണികൃഷ്ണൻ പുതൂർ സ്മാരകട്രസ്റ്റ് & ഫൌണ്ടേഷന്റെ 2022-ലെ പുതൂർ പുരസ്കാരം, സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് .
- 11,111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ.പ്രസാദ് രൂപ കല്പന ചെയ്ത ശിലപവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
- 2015-മുതൽ ഏർപ്പെടുത്തി വരുന്ന പുരസ്കാരം എം.പി.വീരേന്ദ്രകുമാർ, ഡോ.എം.ലീലാവതി, സി.രാധാകൃഷ്ണൻ, ടി.പത്മനാഭൻ, എം.ടി.വാസുദേവൻ നായർ, അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവർക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്.
- 2023-ൽ യൂസഫലി കേച്ചേരി സ്മാരക അവാർഡിന് അർഹനായത്
Ans : ഡോ.കെ.എസ് മേനാൻ
- എഴുത്തുകാരനും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.കെ.എസ്.മേനോനാണ് യ
- മലയാള ടെലിവിഷൻ രംഗത്ത് നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമാണ് "ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്"
- പ്രഥമ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2021-ൽ അർഹനായത് - ശശികുമാർ
- മാധവകവിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന 2022-ലെ മാധവമുദ്ര സാഹിത്യ പുരസ്കാരത്തിന് അർഹനായത്
Ans : ആലങ്കോട് ലീലാകൃഷണൻ
- 2021-ലെ മാധവമുദ്ര സാഹിത്യ പുരസ്കാരം ലഭിച്ചത് - പ്രൊഫ. വി.മധുസൂദനൻ നായർ
- 25001 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം
- നാഷണൽ ജ്രോഗ്രഫിക് മാസികയുടെ പ്രഥമ "പിക്ചർ ഓഫ് ദി ഇയർ" പുരസ്കാരത്തിന് അർഹനായത്
Ans : കാർത്തിക് സുബ്രഹ്മണ്യം
- അമേരിക്കയിൽ ജോലി നോക്കുന്ന ഇന്ത്യൻ സോഫ്റ്റ് വെയർ എഞ്ചിനീയറായ കാർത്തിക സുബ്രഹ്മണ്യം പകർത്തിയ 'പരുന്തുകളുടെ നൃത്തം' എന്ന ചിത്രത്തിന് നാഷണൽ ജോഗ്രഫിക് മാസികയുടെ പ്രഥമ പിക്ചർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു.
- വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങൾക്ക് US-ലെ മാർക്കോണി സൊസൈറ്റി നൽകിവരുന്ന മാർക്കോണി പുരസ്കാരം 2023-ന് അർഹനായ ഇന്ത്യൻ വംശജൻ
Ans : ഹരി ബാലകൃഷ്ണൻ
- കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യപുരസ്കാരം, മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം എന്നിവയ്ക്ക് 2023-ൽ അർഹനായ നോവലിസ്റ്റ്
Ans : സി.രാധാകൃഷ്ണൻ
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - കുമുദ് ശർമ്മ
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലായാളം ഭാഷാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.പി. രാമനുണ്ണി
- മഞ്ജരി കലാസാഹിത്യ കലാവേദിയുടെ സാഹിത്യ മഞ്ജരി പുരസ്കാരത്തിന് 2023-ൽ അർഹനായത്
Ans : പി.വേണുഗോപാൽ
- 2023-മാർച്ച് മാസം അന്തരിച്ച പ്രശ്സത ഫ്രാൻസ് ഫുട്ബോളർ
Ans : ജസ്റ്റ് ഫൊണ്ടെയ്ൻ
- ഒരു ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമയായ താരമാണ് ജസ്റ്റ് ഫൊണ്ടെയ്ൻ, 1958-ലെ ഫുഡ്ബോൾ ലോകകപ്പിൽ 6 കളികളിലായി 13 ഗോളുകളാണ് ഫൊണ്ടെയ്ൻ നേടിയത്.
- "സുന്ദരം" എന്നത് ആരുടെ ആത്മകഥയാണ്
Ans : ഡോ.കെ.എസ്.മേനോൻ
- "ചാള, ബ്രാൽ, ചെമ്മീൻ, തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്' എന്ന കവിതാസമാഹാരം ആരുടേതാണ്
Ans : ബക്കർ മേത്തല
- യൂസഫലി കേച്ചേരി ഫൈണ്ടേഷന്റെ 2023-ലെ കവിതാപുരസ്കാരം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ബക്കർമേത്തലയുടെ 'ചാള, ബ്രാല്, ചെമ്മീൻ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്' എന്ന കൃതിക്ക് ലഭിച്ചിരുന്നു
FIFA യുടെ 2022-ലെ THE BEST ഫുട്ബോൾ അവാർഡുകൾ ഫ്രാൻസിലെ പാരിസീൽ വച്ച് 2023 ഫെബ്രുവരി 27-ന് പ്രഖ്യാപിച്ചു.
മികച്ച പുരുഷ ഫുഡ്ബോൾ താരം | ലയണൽ മെസ്സി |
മികച്ച വനിതാ ഫുഡ്ബോൾ താരം | അലക്സിയ പ്യൂട്ടല്ലാസ് (സ്പെയിൻ) |
മികച്ച വനിതാ ടീം കോച്ച് | സറീന വിഗ്മാൻ (ഇംഗ്ലണ്ട്) |
മികച്ച പുരുഷ ടീം കോച്ച് | ലയണൽ സ്കോലോനി (അർജന്റീന) |
മികച്ച വനിതാ ഗോൾ കീപ്പർ | മേരി എർപ്സ് |
മികച്ച പുരുഷ ഗോൾ കീപ്പർ | എമിലിയാനോ മാർട്ടിനസ് (അർജന്റീന) |
മികച്ച ആരാധനാ കൂട്ടം | അർജന്റീനിയൻ ആരാധാകർ |
ഫെയർ പ്ലേ അവാർഡ് | ലൂക്ക ലോക്കോഷ് വിലി |
ഫിഫ പുസ്കാസ് (Puskas) അവാർഡ് | ലൂക്ക ലോക്കോഷ് വിലി |
The Best FIFA Special Award | പെലെ |
ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
Please read our || Terms & Conditions || Disclaimer Policy
0 Comments