- അന്തർദേശീയം (ലോകം)
- ദേശീയം (ഇന്ത്യ)
- കേരളം
- കായികം
- പുതിയ നിയമനങ്ങൾ
- പുരസ്കാരങ്ങളും അംഗീകാരങ്ങളുc
- പ്രശസ്ത വ്യക്തികളുടെ മരണങ്ങൾ
- പുസ്തകങ്ങളിലൂടെ
- 2023- ജൂൺ മാസത്തെ പ്രധാന തീയതികളും പ്രത്യേകതകളും
- ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥ സംഘടനയുടെ (വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ - ഡബ്ല്യൂ.എം.ഒ) യുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : മൃത്യുഞ്ജയ് മൊഹാപത്ര
- ഇന്ത്യൻ കാലാവസ്ഥവകുപ്പ് ഡയറക്ടറാണ് മൃത്യുഞ്ജയ് മൊഹാപത്ര
- ലോക കാലാവസ്ഥ സംഘടന (WMO) യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത
Ans : സെലെസ്റ്റെ സൌലോ (അർജന്റീന)
- ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഏജൻസിയാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WHO) എന്നത്. അന്തരീക്ഷശാസ്ത്രം, കാലാവസ്ഥ ശാസ്ത്രം, ജലശാസ്ത്രം, ജിയോശാസ്ത്രം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏജൻസിയുടെ ലക്ഷ്യം
- WMO സ്ഥാപിതമായി 1950 മാർച്ച് 23-നാണ്
- 2023-ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി
Ans : ജോസഫ് ഡിറ്റൂരി
- സമുദ്രാന്തർഭാഗത്തെ സാഹചര്യങ്ങൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള മറൈൻ റിസോഴ്സ്സ് ഡെവലപ്മെന്റ് ഫൌണ്ടേഷൻ സംഘടിപ്പി പ്രോജക്ട് നെപ്റ്റ്യൂൺ എന്ന പദ്ധതിയുടെ ഭാഗമായാണ് ഫ്ലോറിഡ സർവകലാശാലാ പ്രഫസറായി ജോസഫ് ഡിറ്റൂരി സമുദ്രത്തിനടിയിൽ താമസിച്ചത്.
- 2023-ൽ യു.എൻ ഓഫീസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സിന്റെ ഡയറക്ടറായ ഇന്ത്യൻ വംശജ
Ans : ആരതി ഹോള മൈനി - ലോകത്തിലെ ഏറ്റവും വലിയ തടിനഗരം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം
Ans : സ്വീഡൻ - 2023-ൽ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച Energy Transition Index ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം
Ans : സ്വീഡൻ - ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സമയത്ത് കാണാതായ സമുദ്ര പേടകം
Ans : ടൈറ്റൻ - വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2023-ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം
Ans : ഐസ് ലാന്റ് - 2023-ൽ പുറത്തുവിട്ട ആഗോള മത്സരക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
Ans : ഡെന്മാർക്ക് - 2023-ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Ans : ഇന്ത്യ - 2023-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്തായിരുന്നു?
Ans : പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)
- ലോക പരിസ്ഥിതി ദിനം - ജൂൺ 5
- 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം - ഒരേയൊരു ഭൂമി (Only One Earth)
- 2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം - ECOSYSTEM RESTORATION
- 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
Ans : കോറ്റ് ഡി ഐവയർ
- 2022-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം - സ്വീഡൻ
- 2023 ജൂണിൽ ഫോസ്ഫറസ് കണ്ടെത്തപ്പെട്ട ശനിയുടെ ഉപഗ്രഹം
Ans : Enceladus - 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ ചൈനീസ് റോക്കറ്റ്
Ans : ലോങ് മാർച്ച് 2 ഡി - 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട്
Ans : നോവ കഖോവ്ക
- ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ഹൈന്ദവ ക്ഷേത്രം നിലവിൽ വരുന്നത് എവിടെയാണ്
Ans : തെലങ്കാന
- ബൾഗേറിയയുടെ പുതിയ പ്രധാനമന്ത്രി
Ans : Nikolai Denkov
- ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി
Ans : Petteri Orpo - കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്
Ans : ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്
- ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത്
Ans : ബ്രിട്ടൻ
- 2023-ജൂണിൽ ഉക്രൈയ്ൻ അടച്ചുപൂട്ടിയ ആണവനിലയം
Ans : Zaporizhzhia
- 2023-ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം
Ans : യു.എസ്.എ
- 2023-ൽ ചിക്കൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി
Ans : വാൽനേവ
- ലോക രക്തദാതാക്കളുടെ ദിനം 2023-ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Ans : അൾജീരിയ
- 2023-ലെ യോഗാ ദിനത്തിൽ യു.എൻ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത്
Ans : നരേന്ദ്രമോദി
- ഒരു ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യൻ വനിത
Ans : കമലാ സോഹോണി
- ഇന്ത്യൻ ബയോകെമിസ്റ്റായിരുന്ന കമലാ സോഹോണിയ്ക്ക് 1939 ലാണ് പിഎച്ച്ഡി ലഭിച്ചത്
- 1911 ജൂൺ 18 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച കമലയുടെ 112-മത് ജന്മദിനം ഗൂഗിൾ ഡൂഡിലൂടെ 2023 ജൂൺ 18-ന് അദരിക്കുകയുണ്ടായി
- ഓപ്പറേഷൻ കൺവിക്ഷൻ നടപ്പിലാക്കിയ സംസ്ഥാനം
ഉത്തർപ്രദേശ് - ഒമിക്രോൺ വകഭേദത്തിനെതിരെ ഇന്ത്യ വികസിപ്പിച്ച ആദ്യ m-RNA വാക്സിൻ
Ans : GEMCOVAC - OM - വർഗ്ഗീയമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2023 ജൂണിൽ ആന്റി കമ്മ്യൂണൽ വിങ്ങിന് രൂപം നൽകിയ സംസ്ഥാനം
Ans : കർണാടക - കുട്ടിയെ ദത്തെടുത്ത രക്ഷിതാക്കൾക്ക് ജനനസർട്ടിഫിക്കറ്റിലെ പേര് മാറ്റാനുള്ള അവകാശം ഉണ്ടെന്ന് 2023-ൽ വിധി പ്രസ്താവിച്ച ഹൈക്കോടതി
Ans : കർണാടക ഹൈക്കോടതി - ഭർത്താവിന്റെ വരുമാനത്തിൽ നിന്ന് വാങ്ങുന്ന സ്വത്തിന്റെ പകുതി അവകാശം ഭാര്യയ്കുണ്ടെന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി
Ans : മദ്രാസ് ഹൈക്കോടതി - യുവാക്കൾക്കിടയിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ 2023-ൽ 'പോളിടെക്നിക് ചലോ അഭിയാൻ' ആരംഭിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ് - ജയിലുകൾക്ക് 'സുധാർ ഗ്രഹ്' എന്ന് പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ് - ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 അതിർത്തി ഗ്രാമങ്ങൾക്ക് സമര സേനാനികളുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം
Ans : ത്രിപുര - 2023-ൽ മഹാരാഷ്ട്ര സർക്കാർ വി.ഡി.സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത
Ans : ബാന്ദ്ര - വെർസോവ - ന്യൂഡൽഹിയിൽ തീൻ മൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്
Ans : പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി - 2025-ലെ IIAS (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസ്) കോൺഫറൻസിന് വേദിയാകുന്നത്
Ans : ഇന്ത്യ - 2023-ൽ ഇന്ത്യ വിയറ്റ്നാമിന് സമ്മാനിച്ച മിസൈൽ കോർവെറ്റ്
Ans : ഐ.എൻ.എസ് കിർപാൻ - 2023 ജൂണിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി നിലവിൽ വന്നത്
Ans : കൊണ്ടക്കൽ - രണ്ട് തവണ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Ans : നരേന്ദ്ര മോദി - 2023-ൽ നരേന്ദ്ര മോദിക്ക് ലഭിച്ച ഈജിപ്റ്റിന്റെ പരമോന്നത് ബഹുമതി
Ans : ഓർഡർ ഓഫ് ദ നൈൽ - ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന 'എമർജെൻസി' എന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്
Ans : Kangana Ranaut - തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി ജീവൻ ബലിയർപ്പിച്ചവർക്കായി അനാവരണം ചെയ്ത സ്മാരകം
Ans : അമരജ്യോതി - സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്
Ans : ദ്രൌപതി മുർമു
- OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം
Ans : ഇന്ത്യ
- എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത എന്ന ഖ്യാതി നേടിയത്
Ans : മുത്തമിഴ് സെൽവി
- ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം സ്ഥാപിതമാകുന്നത്
Ans : ഭുവനേശ്വർ
- 71-മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം
Ans : ഇന്ത്യ
- എട്ടാമത് ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി സമ്മിറ്റിന്റെ വേദി
മുംബൈ - പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന് വേദിയായത്
Ans : ഭുവവേശ്വർ
- ഇന്ത്യയിൽ വെറ്റിനറി മരുന്നുകൾക്കും വാക്സിനുകൾക്കും അംഗീകാരം നൽകുന്ന പ്രക്രിയ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച് പോർട്ടൽ
NANDI - പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം
Ans : ദ എലഫന്റ് വിസ്പറേഴ്സ്
- 2023-ൽ മഹാരാഷ്ട്ര സർക്കാർ വി.ഡി.സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത
Ans : ബാന്ദ്ര - വെർസോവ
- 2023 ജൂണിൽ 200-ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം നടന്ന 'ബാലസോർ' സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഒഡീഷ
- 2023-ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി
Ans : പ്രസ് ഇൻഫർമേഷൻ ബ്യൂറോ
- 2023-ൽ മണിപ്പൂറിൽ നടന്ന വംശീയ കലാപത്തെപ്പറ്റി അന്വഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ
Ans : ജസ്റ്റിസ് അജയ് ലാംബ
- നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ്
- MyGovIndia - യുടെ റിപ്പോർട്ട് പ്രകാരം 2022-ൽ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമതുള്ള രാജ്യം
Ans : ഇന്ത്യ
- സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൌജന്യയാത്ര അനുവദിച്ച് കൊണ്ടുള്ള ശക്തി പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം
Ans : കർണാടക
- പത്മ പുരസ്കാര ജേതാക്കൾക്ക് 10000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം
Ans : ഹരിയാന
- പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം
Ans : ദ എലഫന്റ് വിസ്പറേഴ്സ്
- സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ ഇൻഫിനിറ്റി സെന്റർ സ്ഥാപിതമായത്
Ans : ദുബായ്
- ഫുഡ് സേഫ്റ്റ് ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്
Ans : കേരളം
- ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്
Ans : കോട്ടയം
- രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവ്വകലാശാല
Ans : കേരള സർവ്വകലാശാല
- കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ, ? 2023-ൽ സർവ്വീസിൽ നിന്നും ഇവർ വിരമിച്ചിരുന്നു?
Ans : കെ.ആർ.ശൈലജ
- 2023-ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
Ans : ബിപോർജോയ്
- 2023-ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല
Ans : എറണാകുളം
- 2023-ൽ പാട്ടു ഗ്രാമമായി പ്രഖ്യാപിച്ച കോളനി
Ans : വാൽമുട്ടി (പാലക്കാട്)
- 2023-ലെ കുടുംബശ്രീ സംസ്ഥാന കലോത്സവ വേദി എവിടെയാണ്
Ans : തൃശ്ശൂർ
- കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ, ? 2023-ൽ സർവ്വീസിൽ നിന്നും ഇവർ വിരമിച്ചിരുന്നു?
Ans : കെ.ആർ.ശൈലജ
- 53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയർമാൻ
Ans : ഗൌതം ഘോഷ്
- ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ കേരള ദേവസ്വം വകുപ്പ് നടപ്പാക്കുന്ന പദ്ധതി
Ans : ദേവാങ്കണം ചാരുഹരിതം
- ഗുണനിലവാരമുള്ള ഹോട്ടലുകളും അവയുടെ ലൊക്കേഷനും അറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്
Ans : ഈറ്റ് റൈറ്റ് കേരള
- ഇന്ത്യയിലാദ്യമായി സ്ത്രീ സൌഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൌഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം
Ans : കേരളം
- നാലാമത് ദേശീയ ജലശക്തി പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്
Ans : മാണിക്കൽ
- സംഗീത നാടക അക്കാദമിയുടെ 2023-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : രണ്ടു നക്ഷത്രങ്ങൾ
- ഏഷ്യൻ ഫെൻസിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
Ans : ഭവാനി ദേവി - ICC World Test Championship (2021-23)
ജേതാക്കൾ - ഓസ്ട്രേലിയ
റണ്ണറപ്പ് - ഇന്ത്യ
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം
Ans : ട്രാവിസ് ഹെഡ്
- ICC Player of the Month പുരസ്കാരം നേടുന്ന ആദ്യ അയർലന്റ് പുരുഷ താരം
Ans : Harry Tector
- തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൌളർ
Ans : നഥാൻ ലിയോൺ - 2023-ലെ FIFA U20 World Cup കിരീടം നേടിയത്
Ans : ഉറുഗ്വേ
- 2023 വനിത എമെർജിങ് ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ കിരീടം നേടിയത്
Ans : ഇന്ത്യ - 2023 ജൂണിൽ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോകക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
Ans : ജുലൻ ഗോസ്വാമി - SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം
Ans : സുനിൽ ഛേത്രി - 2023-ലെ പുരഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ
Ans : ഇന്ത്യ
- 2023-ലെ എഫ്.എ കപ്പ് ഫുട്ബോൾ കിരീടം നേടിയത്
Ans : മാഞ്ചസ്റ്റർ സിറ്റി
- 2022-23 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്
Ans : ബാഴ്സലോണ
- 2022-23 വർഷത്തെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
Ans : വെസ്റ്റ് ഹാം
- 2022-2023 വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
Ans : മാഞ്ചസ്റ്റർ സിറ്റി
- 2022-23 വർഷത്തെ UEFA നേഷൻസ് ലീഗ് ജേതാക്കൾ
Ans : സ്പെയിൻ - ഫുട്ബോൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : വിനീഷ്യസ് ജൂനിയർ - അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ഏഷ്യൻ താരം
Ans : സുനിൽ ഛേത്രി - ഫ്രഞ്ച് ഓപ്പൺ 2023 ജേതാക്കൾ
പുരുഷ വിഭാഗം - നൊവാക്ക് ജോക്കോവിച്ച് (സെർബിയ)
വനിത വിഭാഗം - ഇഗ സ്വിടെക്
- ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
Ans : ജപ്പാൻ
- 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്
Ans : പഞ്ചാബ് യൂണിവേഴ്സിറ്റി
- 2023-ൽ ഇന്ത്യയിൽ വച്ച് നടന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്
Ans : ഇന്ത്യ - 62-മത് ദേശീയ ഇന്റർസ്റ്റേറ്റ് സീനിയർ അത്ലറ്റിക്സിൽ ഓവറോൾ നേടിയത്
Ans : തമിഴ്നാട് - 2023-ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരം റദ്ദാക്കിയ കായിക സംഘടന
Ans : ഇന്റർനാഷണൽ ബോക്സിംങ് അസോസിയേഷൻ - 23-മത് ദുബായ് ഓപ്പൺ ചെസ്സ് 2023 ജേതാവ്
Ans : അരവിന്ദ് ചിദംബരം
- 19-മത് ഏഷ്യൻ ഗെയിംസ് 2022-ന് വേദിയാകുന്നത്
Ans : Hangzhou (ചൈന)
- 2023-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ
Ans : പാകിസ്ഥാൻ, ശ്രീലങ്ക
- 2023-ലെ ദേശീയ യോഗ ഒളിമ്പ്യാഡ് വേദി
Ans : ഭോപ്പാൽ - പ്രഥമ ഇന്ത്യൻ വുമൺസ് കബഡി ലീഗ് വേദി
Ans : ദുബായ് - 37-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം
Ans : മോഗ - 2025-ൽ പ്രഥമ ഫിഫ ക്ലബ് ലോകകപ്പിന് വേദിയാകുന്നത്
Ans : യു.എസ്.എ
- കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്
Ans : ഡോ.വി വേണു - സംസ്ഥാന പോലീസ് മേധാവിയായി നിയമിതനാകുന്നത്
Ans : ഷെയ്ക് ദർവേഷ് സാഹിബ് - കേരളത്തിന്റെ ആഭ്യന്തര വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്
Ans : ബിശ്വനാഥ് സിൻഹ - കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ആരാണ്
Ans : ഷെയ്ഖ് ദർവേഷ് സാഹിബ്
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി (എം.ഡി) ചുമതലയേറ്റത്
Ans : കെ.വി.അബ്ദുൾ മാലിക്
- കേരളത്തിലെ പുതിയ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റത്
Ans : മഹിപാൽ യാദവ്
- കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ആരാണ്
Ans : ഷെയ്ഖ് ദർവേഷ് സാഹിബ് - തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) ഡയറക്ടറായി നിയമിതനായത്
Ans : ഫ്രൊഫ. സി.വീരമണി
- പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഡയറക്ടറായി വീണ്ടും നിയമിതനായത്
Ans : അരുൺകുമാർ സിൻഹ
- 2023-ൽ BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
Ans : നിതിൻ അഗർവാൾ
- 2023-ൽ CBI യുടെ സ്പെഷ്യൽ ഡയറക്ടറായി നിയമിതനായത്
Ans :അജയ് ഭട്നഗർ - 2023-ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്
Ans : സുബോധ് കുമാർ സിങ്
- ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ
Ans : ജനാർദ്ദൻ പ്രസാദ്
- 2023-ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്
Ans : അമരേന്ദു പ്രകാശ്
- 2023-ൽ സോളാർ എൻർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്
Ans : അജയ് യാദവ്
- ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ RAW യുടെ തലവനായി ചുമതലയേൽക്കുന്നത്
Ans : രവി സിൻഹ - 2023 ജൂണിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റത്
Ans : സ്വാമിനാഥൻ ജാനകിരാമൻ
- 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം (മലയാളം) നേടിയത്
Ans : പ്രിയ എ.എസ്
- പ്രിയ.എ.എസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്
- 50000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം
- 2020-ൽ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ വിഭാഗത്തിൽ 'പെരുമഴയത്തെ കുഞ്ഞിതളുകൾക്ക് പുരസ്കാരം ലഭിച്ചിരുന്നു
- രണ്ടാം തവണയാണ് പ്രിയ.എ.എസിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്-ന്റെ മലയാള വിവർത്തനമായ 'കുഞ്ഞു കാര്യങ്ങളുടെ ഒടയതമ്പുരാൻ' എന്ന കൃതിയിലൂടെയായിരുന്നു 2014-ൽ ആദ്യമായി കേന്ദ്രസാഹിത്യ പുരസ്കാരം പ്രിയ.എ.എസിന് ലഭിക്കുന്നത്.
- 2018 നവംബർ 1-ന് ഐഇ മലയാളം പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് പ്രിയ എ.എസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ'
- 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (മലയാളം) നേടിയത്
Ans : ഗണേഷ് പുത്തൂർ
- 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് ഗണേഷ് പുത്തൂരിന് 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (മലയാളം) നേടികൊടുത്തത്
- രാജ്യത്തെ മികച്ച നഴ്സിനുള്ള 2023-ലെ നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി
Ans : ഗീത എ.ആർ
- കൊല്ലം സ്വദേശിയും, കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് 1 നഴ്സിങ് ഓഫീസറുമായ ഗീത.എ.ആർ ആണ് രാജ്യത്തെ മികച്ച നഴ്സിനുള്ള 2023-ലെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് രാഷ്ട്രപതി ദൌപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങിയത്.
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021-ലെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായത്
Ans : ബെതവോലു രാമബ്രഹ്മം - 2021-ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്
Ans : ഗൊരഖ്പൂരിലെ ഗീത പ്രസ്സ് - 2023-ലെ ഓണററി ഓസ്കാർ ജേതാക്കൾ
Angela Bassett
Mel Brooks
Carol Littleton
- 2023-ൽ ജർമ്മൻ ബുക്ക് ട്രോഡിന്റെ സമാധാന പുരസ്കാരം ലഭിച്ചത്
Ans : സൽമാൻ റുഷ്ദി - മികച്ച കവിതയ്ക്കുള്ള 2023-ലെ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ചത്
Ans : വി.പി. ജോയ്
- ജഗതിയിലുള്ള ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
- 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
- വി.പി.ജോയി എഴുതിയ 'കാണാമറ' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം
- 'ജോയി വാഴയിൽ' എന്ന തൂലികാനാമത്തിലാണ് വി.പി.ജോയി എഴുതിയിരുന്നത്
- 2021 ഫെബ്രുവരി 28 മുതൽ വി.പി.ജോയ് കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വന്നിരുന്നു 2023 ജൂണിൽ അദ്ദേഹം റിട്ടയർ ചെയ്യുകയാണ്, പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവിനെയാണ് നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്
- ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള യു.എൻ.തൊഴിൽ വകുപ്പിന്റെ 2023-ലെ Iqbal Masih Award നേടിയത്
Ans : ലളിത നടരാജൻ - 45-മത് യൂറോപ്യൻ എസേ പ്രൈസ് നേടിയത്
Ans : അരുന്ധതി റോയി - 2023-ലെ Michel Batisse Award ജേതാവ്
Ans : ജഗദീഷ് ബകൻ
- 4-ാമത് ദേശീയ ജലപുരസ്കാരം
മികച്ച സംസ്ഥാനം - മധ്യപ്രദേശ്
മികച്ച ജില്ല - ഗഞ്ചം
മികച്ച പഞ്ചായത്ത് - ജഗനാഥപുരം
- മികച്ച കവിതയ്ക്കുള്ള 2023-ലെ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ചത്
Ans : വി.പി. ജോയ്
- ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
- 19-ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്
Ans : ഡോ.ദേശമംഗലം രാമകൃഷ്ണൻ
- കവിയും അദ്ധ്യാപകനുമായ ഡോ.ദേശമംഗലം രാമകൃഷ്ണന്റെ പ്രധാന കാവ്യരചനകൾ ആണ് അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ലേ, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നത്
- മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയബസ്ക്രീൻ പുരസ്കാരം ലഭിച്ചത്
Ans : ഡോ. സിറിയക് എബി ഫിലിപ്സ് (കരൾ രോഗ വിദഗ്ദൻ)
- 2023-ൽ മരണമടഞ്ഞ യുവചിത്രകാരൻ, 'കരയിൽ നിന്നും കടലിലേക്ക് നീങ്ങുന്ന ഭാവനകൾ' എന്ന പ്രശസ്ത ചിത്രകലാ പരമ്പരയുടെ സൃഷ്ടാവാണദ്ദേഹം
Ans : മിഥുൻ മോഹൻ (37)
- 2023-ൽ മരണമടഞ്ഞ മുൻ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ഡയറുക്ടറും, പ്രശസ്ത മണ്ണ് ഗവേഷണ ശാസ്ത്രജ്ഞനുമായ വ്യക്തി
Ans : ഡോ.സി.ജെ.തമ്പി (89)
- 2023-ൽ അന്തരിച്ച പുലിസ്റ്റർ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരൻ
Ans : Cormac McCarthy
- 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന കുട്ടികളുടെ നോവൽ എഴുതിയത്
Ans : പ്രിയ.എ.എസ്
- 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരം ആരുടേതാണ്
Ans : ഗണേഷ് പുത്തൂർ
- 'കാണാമറ' എന്ന കവിതാസമാഹാരം എഴുതിയത്
Ans : ജോയി വാഴയിൽ (വി.പി.ജോയ്)
- 'ഈശ്വര വഴക്കില്ലല്ലോ ' എന്ന പുസ്തകത്തിന്റെ രചയിതാവ്
Ans : സലിം കുമാർ
- 'കനൽ വഴികളിലൂടെ' ആരുടെ അത്മകഥയാണ്
Ans : സി.ദിവാകരൻ
- "അറ്റുപോകാത്ത ഓർമ്മകൾ" ആരുടെ ആത്മകഥയാണ്
Ans : പ്രൊഫ. ടി.ജെ.ജോസഫ്
- "കരിക്കോട്ടക്കരി" ആരുടെ പുസ്തകമാണ്
Ans : വിനോയ് തോമസ്
- 'റാം c/o ആനന്ദി' എന്നത് ആരുടെ പുസ്തകമാണ്
Ans : അഖിൽ പി ധർമ്മജൻ
ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
Please read our || Terms & Conditions || Disclaimer Policy
0 Comments