- ചേരിചേരാ പ്രസ്ഥാനത്തിന്റെ (Non-Aligned Movement (NAM) 19-ാമത് ഉച്ചകോടിയുടെ വേദി
Ans : ഉഗാണ്ടയിലെ കമ്പാല
- രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം (Non-Alignec Movement (NAM) എന്നത്
- നിലവിൽ 120 അംഗരാജ്യമുള്ള ഈ പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്
- 1961 സ്ഥാപിതമായ ചേരിചേരാപ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാഷ്ട്രതലവൻമാരിൽ ഓരാളായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
- BRICS-ൽ പുതിയതായി സ്ഥിരാംഗത്വം ലഭിച്ച രാജ്യങ്ങൾ
Ans : ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൌദി അറേബ്യ, യു.എ.ഇ
- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നതാണ് BRICS ന്റെ പൂർണ്ണരൂപം
- BRICS ന്റെ ആസ്ഥാം ചൈനയിലെ ഷാങ്ഹായ് ആണ്.
- ആദ്യത്തെ BRICS ഉച്ചകോടി നടന്നത് 2009-ൽ റഷ്യയിലെ മോസ്കോയിലാണ്
- 15-മത് BRICS ഉച്ചകോടി നടന്നത് 2023-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലായിരുന്നു
- 15-മത് BRICS ഉച്ചകോടിയുടെ പ്രമോയമെന്നത് 'ബ്രിക്സും ദക്ഷിണാഫ്രിക്കയും : പരസ്പര ത്വരിത വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം' എന്നതായിരുന്നു
- പാക് പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത
Ans : ഡോ.സവേര പർകാശ്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
Ans : മൂംബൈ ട്രാൻസ് ഹാർബർ ലിങ്ക് (അടൽ സേതു)
- താനെ കടലിടുക്കിന് കുറുകേ മുംബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിർമിച്ച പാലത്തിന് 21.8 കിലോമീറ്ററാണി നീളം, ഇതിൽ 16.8 കിലോമീറ്റർ ദൂരം കടലിന് മുകളിലൂടെയാണ്.
- മധ്യ മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിക്കുന്ന പാലം നവിമുംബൈയിലം ചിർലെയിലാണ് അവസാനിക്കുന്നത്
- 27 മീറ്ററാണ് പാലത്തിന്റെ വീതി
- ഇന്ത്യയിൽ ആദ്യമായി ഓർത്തോട്രോപിക് ഡെക്കുകൾ ഉപയോഗിച്ച് നിർമിച്ച പാലവും അടൽ സേതുവാണ്
- മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥം മഹാരാഷ്ട്ര സർക്കാരാണ് പാലത്തിന് അടൽ സേതു (അടൽ ബിഹാരി വാജ്പേയി സ്മൃതി ന്ഹാവാ ശേവാ അടൽ സേതു) എന്ന പേരു നൽകിയത്
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ജനുവരി 12-നാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്
- കരസേനയിലെ ആദ്യ വനിതാ സുബേദാർ
Ans : പ്രീതി രജക് (21), മധ്യപ്രദേശ് സ്വദേശിനി
- ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോം
Ans : കൃത്രിം
- മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഡി.ജി.പി
Ans : രശ്മി ശുക്ല
- 16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ
Ans : ഡോ. അരവിന്ദ് പനഗരിക
- നീതി ആയോഗിന്റെ മുൻ വൈസ് ചെയർമാൻ, കൊളംബിയ യൂണിവേഴ്സിറ്റ് ഫ്രൊഫസറുമായ അരവിന്ദ് പനഗരിയെ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി ഇന്ത്യൻ പ്രസിഡന്റ് ദ്രൌപതി മുർമു നിയമിച്ചു
- നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ ആയിരുന്നു അരവിന്ദ് പനഗരിക
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം സ്ഥാപിതമായ ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ, കാലാവധി 5 വർഷമാണ്, ചെയർമാനും നാല് അംഗങ്ങളും ഉൾപ്പെടെ അംഗസംഖ്യ അഞ്ചാണ്. രാഷ്ട്രപതിയാണ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത്
- 1951-ൽ രൂപീകരിച്ച ഒന്നാം ധനകാര്യകമ്മീഷന്റെ അധ്യക്ഷൻ കെ.സി നിയോഗ ആയിരുന്നു
- 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ നന്ദ കിഷോർ സിംഗ് ആയിരുന്നു.
- കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വി.പി മേനോൻ ആയിരുന്നു. 1-ാം ധനകാര്യ കമ്മീഷനിലായിരുന്നു വി.പി.മേനോൻ അംഗമായിരുന്നത്
- 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി
Ans : ആനി ജോർജ് മാത്യു
- സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്
- ഒന്നാം കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ പി.എം.എബ്രഹാം ആയിരുന്നു.
- ആറാം കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ എസ്.എം.വിജയാനന്ദ് ആണ്.
- മലയാളത്തിലെ ആദ്യത്തെ വനിതാ ന്യൂസ് റീഡർ
Ans : ഹേമലത
- 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിട്ടാണ് ഹേമലത, ദൂരദർശനിൽ നിന്ന് 31/12/2023-ൽ വിരമിക്കുന്നത്
- ഡിഡി മലയാളത്തിലെ ആദ്യ നൂസ് റീഡർ ആണ് ഹേമലത
- 62-മത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ
Ans : കണ്ണൂർ ജില്ല
- 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ കോഴിക്കോട് ജില്ലയായിരുന്നു
- 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ്
Ans : ഉത്സവം
- കുട്ടികൾക്കെതിരെയുള്ള ചൂഷണം, ബാലവേല, ബാലവിവാഹം തുടങ്ങിയവ തടയുന്നതിനായി കേരള വനിതാ-ശിശു വികസന വകുപ്പിന്റെ പദ്ധതി
Ans : ശരണബാല്യം
- ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുടിവെള്ളെ ലഭ്യമാക്കുന്ന പദ്ധതി
Ans : സുജലം
- തിരുവനന്തപുരത്തു നടന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയ ചിത്രം
Ans : ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (ജാപ്പനീസ് ചിത്രം)
- കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ച എ.ഐ.പ്രൊഫസർ
Ans : കൈരളി
- ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം
Ans : കൊട്ടാരക്കര
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ചിലിയിലെ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ
Ans : ഷെയ്ഖ് ഹസൻ ഖാൻ
- 2023-ലെ പ്യൂബിറ്റി പുരുഷ അത്ലറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം
Ans : വിരാട് കോഹ്ലി
- ടെന്നീസിൽ പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന ബഹുമതിക്കർഹനായ ഇന്ത്യൻ താരം
Ans : രോഹൻ ബൊപ്പണ്ണ
- 43-ാം വയസ്സിലാണ് രോഹൻ ബൊപ്പണ്ണ ടെന്നീസ് ഡബിൾസിൽ ഒന്നാം റാങ്കെന്ന നേട്ടം കൈവരിക്കുന്നത്
- 2024-ലെ ഓസ്ട്രേലിയ ഓപ്പൺ ഡബിൾസ് കിരീട നേട്ടവും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനുമായി ചേർന്ന് റോഹൻ ബൊപ്പണ്ണ നേടിയിരുന്നു.
- ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024-ന്റെ ഭാഗ്യചിഹ്നം
Ans : വീരമങ്കെ വേലു നാച്ചിയാർ
- ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്
Ans : ഗബ്രിയേൽ അത്താൻ
- ദേശീയ നിയമസഹായ അതോറിറ്റി ചുമതലയേറ്റത്
Ans : ബി.ആർ.ഗവായ് (സുപ്രീം കോടതി ജഡ്ജി)
- കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത്
Ans : എസ്.ബിനോയ് നന്ദൻ
- ഗോൾഡൻ ബോയ് പുരസ്കാരം 2023-ൽ നേടിയത്
Ans : Jude Bellingham
- ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ ഓടക്കുഴൽ അവാർഡ് നേടിയത്
Ans : പി.എൻ ഗോപീകൃഷ്ണൻ
- ഗോപീകൃഷ്ണന്റെ "കവിത മാംസഭോജിയാണ്" എന്ന കവിതാ സമാഹാരത്തിനാണ് 2023 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
- കേരള സാംസ്കാരിക വകുപ്പിന്റെ 2021-ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത്
Ans : പി.ആർ.കുമാര കേരള വർമ്മ (കർണ്ണാടക സംഗീതജ്ഞൻ)
- വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പദ്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു
- ജർമ്മൻ ഫുട്ബോൾ ഇതിഹാസ താരം ഫ്രാൻസ് ബൈക്കൻ ബോവർ അന്തരിച്ചു
- കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിതന്ന ടീമിലെ വൈസ് ക്യാപ്റ്റനായിരുന്ന ടി.എ ജാഫർ അന്തരിച്ചു
- പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ.ജോയി അന്തരിച്ചു
- പ്രശസ്ത എഴുത്തുകാരി കെ.ബി.ശ്രീദേവി അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാര ജേതാവാണ്
- സ്വാതന്ത്ര്യ സമരസേനാനി കെ.കെ.ഉണ്ണീരി(100) അന്തരിച്ചു
ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
Please read our || Terms & Conditions || Disclaimer Policy
0 Comments