1
ലോക ലഹരി വിരുദ്ധ ദിനമായി (World Anti-Drug Day) ആചരിക്കുന്ന ദിവസം എന്നാണ്

ജൂൺ 26
2
ഐക്യരാഷ്ട്രസഭ (United Nations) ഏതു വർഷമാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്?

1987
  1. 1987 ജൂൺ 17 മുതൽ 26 വരെ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിന്റെ ആവശ്യം UN മുന്നോട്ടുവെയ്ക്കുന്നത്.
  2. തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1987 ഡിസംബർ 7-ന് പാസ്സാക്കിയ 42/112 എന്ന പ്രമേയത്തിലൂടെ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമായി.
3
ഐക്യരാഷ്ട്രസഭ (United Nations) ഏതു വർഷം മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്?

1989
4
2023-ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം (theme) എന്തായിരുന്നു?

People first : Stop stigma and discrimination, strengthen prevention
5
ലോക പുകയില വിരുദ്ധ ദിനം (World Anti-Tobacco Day) എന്നാണ്

31
6
ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രതീകം (Symbol) എന്താണ്

Ash Trays with Fresh Flower (പുതിയ പൂക്കളുള്ള ആഷ് ട്രേകൾ)
7
കേരള സർക്കാരിന്റെ ലഹരി വർജ്ജന പദ്ധതി ഏതാണ്

വിമുക്തി
8
ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്

ചൈന
9
കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന ജില്ല

കാസർഗോഡ്
10
പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു

നിക്കോട്ടിൻ
11
പുകയിലയുടെ ശാസ്ത്രീയ നാമം

നിക്കോട്ടിയാന ടബാക്കം
12
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ഏത്

ഛണ്ഡിഗഡ്
13
രൂപീകരണം മുതൽ മദ്യനിരോധനം നടപ്പാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം

ഗുജറാത്ത്
14
മദ്യത്തിന്‍റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിരോധനത്തെ പററി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്

ആർട്ടിക്കിൾ 47
15
ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്?

ഭൂട്ടാൻ
16
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?

ഗരിഫേമ (നാഗാലാൻഡ്)
17
കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ?

കാഞ്ചിയാർ (ഇടുക്കി)
18
കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം?

കോഴിക്കോട്
19
കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?

കോട്ടയം
20
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?

ഗരിഫേമ (നാഗാലാൻഡ്)
21
കേരളത്തിലെ ആദ്യ പുകയില പരസ്യ വിമുക്ത ജില്ല?

തിരുവനന്തപുരം
22
വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളത്?

100-വാര
23
No Smoking Day ആയി ആചരിക്കുന്ന ദിവസം?

മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March)
24
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആരാണ്?

ഒ സജിത
25
കേരളത്തിൽ ആദ്യത്തെ മദ്യ ദുരന്തം നടന്നത് എവിടെയാണ്?

പുനലൂർ (1981-ൽ)
26
വൈപ്പിൻ മദ്യദുരന്തം നടന്ന വർഷം ഏതാണ്?

1982
27
കേരളത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെട്ട വിഷമദ്യദുരന്തം ഏത്?

വൈപ്പിൻ ദുരന്തം
28
മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയുടെ പേര് എന്താണ്?

വിമുക്തി
29
കേരള സംസ്ഥാന ലഹരിവർജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷൻ സംസ്ഥാന ചെയർമാൻ ആര്?

മുഖ്യമന്ത്രി
30
പുകയിലയുടെ ജന്മദേശം?

തെക്കേ അമേരിക്ക
31
പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്?

പോർച്ചുഗീസ്
32
ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?

നിക്കോട്ടിയാന
33
പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത് സംഘടനയുടെത്?

ലോകാരോഗ്യ സംഘടന (WHO)
34
പുകയിലയിൽ അടങ്ങിയ മാരക വിഷ വസ്തുവായ നിക്കോട്ടിൻ ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

അഡ്രീനൽ ഗ്രന്ഥി
35
പുകയിലയിലെ പ്രധാന വിഷ വസ്തുവായ നിക്കോട്ടിന് ആ പേര് വന്നത് ആരുടെ പേരിൽ നിന്നാണ്?

ജീൻ നികോട്ട്
36
പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?

ശ്വാസകോശ കാൻസർ
37
പുകയില പൂർണമായും നിരോധിച്ച ആദ്യ രാജ്യം ഏതാണ്? ഏതു വർഷം?

ഭൂട്ടാൻ, 2004
38
ഏത് രാജ്യത്ത് നിന്നാണ് ആൽക്കഹോൾ എന്ന പദം ഉത്ഭവിച്ചത്?

അറേബ്യ
39
അബ്ക്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?

പേർഷ്യൻ
40
ആൽക്കഹോൾ എന്ന പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ്?

അൽ കുഹൂൽ
41
മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ
42
മദ്യ ദുരന്തങ്ങൾക്ക് കാരണമാവുന്നത് എന്താണ്?

മെഥനോൾ (മീഥൈൽ ആൽക്കഹോൾ)
43
വിഷ മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ഏത്?

മീഥൈൽ ആൽക്കഹോൾ
44
കേരളത്തിൽ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്?

1996 ഏപ്രിൽ 1
45
ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്?

വിസ്കി
46
മുന്തിരിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം ഏത്?

ബ്രാൻഡി
47
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏതാണ്?

കഫീൻ
48
ഓപ്പിയം പോപ്പി എന്നിങ്ങനെ അറിയപ്പെടുന്ന മയക്കുമരുന്നാണ്?

കറുപ്പ്
49
കറുപ്പ് (Opium) വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്?

പോപ്പി ചെടി
50
മോർഫിൻ വേർതിരിച്ചെടുക്കുന്നത് എന്തിൽ നിന്നാണ്?

കറുപ്പ്
51
പോപ്പി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്?

Papaver Somniferum
52
കഞ്ചാവ് ചെടിയിൽ നിന്നും ലഭിക്കുന്ന കറ ഏതാണ്?

മാരിജുവാന
53
‘ഗഞ്ചാ സൈക്കോസിസ്’ എന്ന രോഗത്തിന് കാരണമാകുന്ന മയക്കുമരുന്നു ഏതാണ്?

കഞ്ചാവ്
54
മദ്യവും പുകയിലയും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ലഹരി വസ്തു ഏതാണ്?

കഞ്ചാവ്
55
‘കൊലയാളി മരുന്ന് ‘എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഏത്?

ബ്രൗൺഷുഗർ
56
ബ്രൗൺഷുഗറിന്റെ നിറമെന്താണ്?

വെള്ള
57
ഏത് സൈനിക സംഘത്തിന്റെ മുദ്രാവാക്യമാണ് ‘ഒത്തൊരുമയും അച്ചടക്കവും’ (Unity and Discipline) എന്നത്?

എൻ.സി.സി. (നാഷണൽ കേഡറ്റ് കോർപ്സ്)
58
‘We Learn To Serve’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്ര ഏത് സന്നദ്ധ സംഘടനയുടെതാണ്?

എസ്.പി.സി. (സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്)
  1. കേരള സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ആഗസ്റ്റ് 2-ന് കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി) എന്നത്
  2. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് എസ്.പി.സി യുടെ ലക്ഷ്യം
  3. എസ്.പി.സി ദിനമായി ആചരിക്കുന്ന ദിവസം ആഗസ്റ്റ് 2 ആണ്
59
‘NOT ME BUT YOU’ എന്ന ആപ്തവാക്യം ഏതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെതാണ്?

എൻഎസ്എസ്