QN : 76
വന്ദേമാതരം എന്ന രാഷ്ട്രീയഗീതം 1882-ൽ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഏതാണ് ആ നോവൽ?
- കപാല കുണ്ഡല
- ദുർഗ്ഗേശ നന്ദിനി
- ഗീതാഞ്ജലി
- ആനന്ദമഠം
QN : 77
ഇന്ത്യയുടെ ദേശീയഗാനം പാടിത്തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യാഗവൺമെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റാണ്?
- 52 സെക്കന്റ്
- 42 സെക്കന്റ്
- 45 സെക്കന്റ്
- 55 സെക്കന്റ്
QN : 78
ഇന്ത്യൻ ഭരണഘടനയിൽ 1976-ൽ ഒരു ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് മൌലികചുമതലകൾ ഉൾപ്പെടുത്തിയത്. താഴെ പറയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
- 38-ാം ഭേദഗതി
- 44-ാം ഭേദഗതി
- 42-ാം ഭേദഗതി
- 37-ാം ഭേദഗതി
QN : 79
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III, പൌരന്മാർക്ക് ചില മൌലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം ?
- വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം
- തുല്യജോലിയ്ക്ക് തുല്യ വേതനത്തിനുള്ള അവകാശം
- ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
- സമത്വത്തിനുള്ള അവകാശം
QN : 80
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art) 21-A, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൌലിക അവകാശമായി ഉറപ്പു നൽകുന്നു. ഏത് ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
- 86-ാം ഭേദഗതി
- 42-ാം ഭേദഗതി
- 105-ാം ഭേദഗതി
- 38-ാം ഭേദഗതി
QN : 81
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപീകരണ വേളയിൽ ഒരു മൌലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക.
- ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
- അഭിപ്രായ സ്വാതന്ത്ര്യം
- ആവിഷ്കാര സ്വാതന്ത്ര്യം
- സ്വത്തവകാശം
QN : 82
താഴെ പറയുന്നവയിൽ ഏത് വകുപ്പിനെയാണ് ഡോ.B.R.അംബേദ്ക്കർ, ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്?
- 36-ാം വകുപ്പ്
- 32-ാം വകുപ്പ്
- 30-ാം വകുപ്പ്
- 31-ാം വകുപ്പ്
QN : 83
വിവരാവകാശ നിയമം, ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് പാസ്സാക്കിയത്?
- 2002
- 2008
- 2004
- 2005
QN : 84
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
- മനുഷ്യാവകാശ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ട്.
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ Dr. രംഗനാഥ മിശ്ര ആണ്.
- മനുഷ്യാവകാശ ലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട്.
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ, 1993-ൽ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനമാണ്
QN : 85
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാൻ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
- 10 ആഗസ്റ്റ് 1947
- 26 ജനുവരി 1947
- 22 ജൂലൈ 1947
- 25 ജൂൺ 1947
0 Comments