UNITED NATIONS EDUCATIONAL, SCIENTIFIC AND CULTURAL ORGANISATION (UNESCO)
- വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുനെസ്കോ അഥവാ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ.
- 1945-ൽ ലണ്ടനിൽ യുനെസ്കോയുടെ ഔദ്യോഗിക ഭരണഘടന അംഗീകരിച്ച് സ്ഥാപിതമായെങ്കിലും, അത് പ്രാബല്യത്തിൽ വന്നത് 1946 മുതലായിരുന്നു. യുനെസ്കോയുടെ ഉത്ഭവം ലീഗ് ഓഫ് നേഷൻസിൽ നിന്നായിരുന്നു.
- യുനെസ്‌കോയുടെ ആസ്ഥാനം ഫ്രാൻസിലെ പാരീസ് ആണ്.
- നിലവിൽ യുനെസ്കോയ്ക്ക് 193 അംഗരാജ്യങ്ങളും 12 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണുള്ളത്.
- ലോകചരിത്രത്തിൽ ഏറെ പ്രാധാന്യം ലഭിക്കേണ്ട സവിശേഷമായ കെട്ടിടങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലിടം പിടിക്കുന്നവയെ ലോക പൈതൃകകേന്ദ്രങ്ങളായിട്ടാണ് പരിഗണിക്കുക. 58 പൈതൃകകേന്ദ്രങ്ങളുള്ള ഇറ്റലിയാണ് എണ്ണത്തിൽ മുന്നിലുള്ള രാജ്യം. ഇന്ത്യയിൽ നിന്നും 40 പൈതൃക കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.
2023 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 32 സാംസ്കാരിക പ്രാധാന്യമുള്ളതും, 7 പ്രകൃതിദത്ത മൂല്യമുള്ളതും, സാംസ്കാരികവും പ്രകൃതിദത്തവുമായ മൂല്യമുള്ള 1 മിക്സഡ് സ്ഥലം ഉൾപ്പെടെ 40 സ്ഥലങ്ങൾ UNESCO ലോക പൈതൃക സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ 32 സാംസ്കാരിക സ്ഥലങ്ങൾ
- ആഗ്ര ഫോർട്ട് (1983)
- അജന്ത ഗുഹകൾ (1983)
- സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ (1989)
- ചമ്പാനർ-പാവഗഡ് ആർകിയോളോജിക്കൽ പാർക്ക് (2004)
- ഛത്രപതി ശിവജി ടെർമിനസ് (മുമ്പ് വിക്ടോറിയ ടെർമിനസ്) (2004)
- ഗോവയിലെ പള്ളികളും കോൺവെന്റുകളും (1986)
- എലിഫന്റ ഗുഹകൾ (1987)
- എല്ലോറ ഗുഹകൾ (1983)
- ഫത്തേപൂർ സിക്രി (1986)
- ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങൾ (1987, 2004)
- ഹംപിയിലെ സ്മാരകങ്ങളുടെ കൂട്ടം (1986)
- മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം (1984)
- പട്ടടക്കലിലെ സ്മാരകങ്ങളുടെ കൂട്ടം (1987)
- രാജസ്ഥാനിലെ ഹിൽ കോട്ടകൾ (2013) – ചിറ്റോർഗർഹിലെ 6 മഹത്തായ കോട്ടകൾ ഉണ്ട്; കുംഭൽഗഡ്; സവായി മധോപൂർ; ജലവാർ; ജയ്പൂർ, ജയ്സാൽമീർ.
- ഹുമയൂണിന്റെ ശവകുടീരം, ഡൽഹി (1993)
- ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്സ് (1986)
- ബോധ ഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം (2002)
- മൗണ്ടൻ റെയിൽവേസ് ഓഫ് ഇന്ത്യ (1999, 2005,2008)
- കുത്തബ് മിനാറും അതിന്റെ സ്മാരകങ്ങളും, ഡൽഹി (1993)
- റാണി-കി-വാവ് (രാജ്ഞിയുടെ സ്റ്റെപ്പ്‌വെൽ) ഗുജറാത്തിലെ പാറ്റാനിൽ (2014)
- ചെങ്കോട്ട സമുച്ചയം (2007)
- ഭീംബെത്കയിലെ റോക്ക് ഷെൽട്ടറുകൾ (2003)
- സൂര്യക്ഷേത്രം, കൊനാറാക്ക് (1984)
- താജ് മഹൽ (1983)
- ജന്തർ മന്തർ, ജയ്പൂർ (2010)
- ബീഹാറിലെ നളന്ദ മഹാവിഹാര (നളന്ദ സർവകലാശാല) (2016)
- ചണ്ഡിഗഡിലെ ക്യാപിറ്റോൾ കോംപ്ലക്സ് (2016) – ഇതിൽ നിയമസഭ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി എന്നിവ ഉൾപ്പെടുന്നു. ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കോർബ്യൂസിയറാണ് ഇത് രൂപകൽപന ചെയ്തത്, 1950 കളിൽ ഈ നഗരം സ്വതന്ത്ര ആധുനിക ഇന്ത്യയുടെ പ്രതീകമായി നിർമ്മിച്ചപ്പോൾ.
- ഗുജറാത്തിലെ അഹമ്മദാബാദിലെ അഹമ്മദാബാദിന്റെ ചരിത്ര നഗരം (2017)
- മുംബൈയിലെ വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെക്കോ മേളകൾ (2018)
- ദി പിങ്ക് സിറ്റി (2019)
- കകാട്ടിയ രുദ്രേശ്വര (രാമപ്പ) ടെംപിൾ (2021)
- ധോളവീർ (2021)
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ 7 പ്രകൃതിദത്ത സ്ഥലങ്ങൾ
- ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് കൺസർവേഷൻ ഏരിയ (2014)
- കാസിരംഗ നാഷണൽ പാർക്ക് (1985)
- കിയോലഡിയോ നാഷണൽ പാർക്ക് (1985)
- മാനസ് വന്യജീവി സങ്കേതം (1985)
- നന്ദാദേവിയും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988, 2005)
- സുന്ദർബൻസ് നാഷണൽ പാർക്ക് (1987)
- പശ്ചിമഘട്ടം (2012)
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക മിക്സഡ് സ്ഥലം
- ഖാങ്‌ചെൻഡ്‌സോംഗ നാഷണൽ പാർക്ക് - സിക്കിം (2016) – പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃക മൂല്യമുണ്ട്.
ചോദ്യോത്തരങ്ങൾ
- യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന -
Ans : യുനെസ്‌കോ - അംഗരാജ്യങ്ങളിൽ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്രമേഖലകളുടെ പുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകുകയും സഹായം എത്തിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭാ ഘടകം -
Ans : യുനെസ്‌കോ - യുനെസ്കോ രൂപീകൃതമായത് -
Ans : 1945 നവംബർ 16 - യുനെസ്കോയുടെ നിലവിലെ അംഗസംഖ്യ -
Ans : 193 അംഗങ്ങളും 12 അസ്സോസിയേറ്റ് അംഗങ്ങളും (2023 ജൂൺ വരെ) - യുനെസ്കോയുടെ ആസ്ഥാനം -
Ans : പാരീസ് (ഫ്രാൻസ്) - ലോക പൈതൃക പട്ടിക പുറത്തിറക്കുന്ന അന്താരാഷ്ട്ര സംഘടന -
Ans : യുനെസ്‌കോ - ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ തയ്യാറാക്കുന്ന പട്ടിക
Ans : ലോക പൈതൃക പട്ടിക - കലിംഗ പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന -
Ans : യുനെസ്‌കോ - മ്യാൻമാറിന്റെ ആദ്യ യുനെസ്‌കോ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ടത് -
Ans : Inlay Lake - ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആയിരാമത്തെ കേന്ദ്രം -
Ans : ഒഗവാങ്കോ ഡെൽറ്റ (ബോട്സ്വാന) - യുനെസ്‌കോയുടെ നിലവിലെ ഡയറക്ടർ ജനറൽ -
Ans : Ms Audrey Azoulay - 2023ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് -
Ans : Accra (Ghana) - 2022ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് -
Ans : ഗോഡലജാര (മെക്‌സിക്കോ) - 2001ലെ ആദ്യത്തെ യുനെസ്‌കോ ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുത്തത് -
Ans : മാഡ്രിഡ് (സ്പെയിൻ) - ഡൽഹി ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് -
Ans : 2003 - 2007ൽ യുനെസ്‌കോയുടെ ഓർമ്മ പുസ്തകത്തിൽ സ്ഥാനം നേടിയ പ്രാചീന ഇന്ത്യൻ കൃതി -
Ans : ഋഗ്വേദത്തിന്റെ ലിഖിത രൂപം - 2010 - 2011ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ കലാ രൂപങ്ങൾ -
Ans : മുടിയേറ്റ് (കേരളം), ഝാവ് (കിഴക്കേ ഇന്ത്യ), കർബേലിയ (രാജസ്ഥാൻ) - 2015ലെ യുനെസ്‌കോയുടെ എക്‌സലൻസ് അവാർഡ് ലഭിച്ച കേരളത്തിലെ ക്ഷേത്രം -
Ans : വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ) - 2016 യുനെസ്‌കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത് -
Ans : യോഗ - യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് സൈറ്റ് -
Ans : ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം - യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് സൈറ്റായ ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
Ans : സിക്കിം - പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം
Ans : 2012
0 Comments