ജൂൺ 1 - ലോക ക്ഷീര ദിനം (അന്താരാഷ്ട്ര പാൽ ദിനം)
- ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) ആഹ്വാന പ്രകാരം 2001 മുതൽ എല്ലാവർഷവും ജൂൺ 1 - ആം തീയതി ലോക ക്ഷീര ദിനം (അന്താരാഷ്ട്ര പാൽ ദിനം) ആയി ആചരിച്ചു വരുന്നു
- ഒരു ആഗോള ഭക്ഷണമായ (Global Food) പാലിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ക്ഷീരോത്പാദന മേഘലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ലോക ജനതിയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉപയോഗിക്കുന്നു.
- എന്നാൽ ഇന്ത്യയിൽ ദേശീയ ക്ഷീര ദിനം (ദേശീയ പാൽ ദിനം) ആയി ആചരിക്കുന്ന ദിവസം നവംബർ 26 ആണ്.
- ക്ഷീരോല്പാദകരുടെ സംഘടനയായ IDA (ഇന്ത്യൻ ഡയറി അസോസിയേഷൻ) 2014-ൽ ദേശീയ ക്ഷീര ദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുകയും, ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വർഗ്ഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26, ദേശീയ ക്ഷീര ദിനമായി എല്ലാവർഷവും ആഘോഷിക്കാൻ തുടങ്ങി
ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
- ലോകമെമ്പാടുമുള്ള മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ 2012 മുതൽ ജൂൺ 1 ആഗോള രക്ഷകർത്യ ദിനമായി ആചരിക്കാൻ തുടങ്ങി
- കുട്ടികളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധതയ്ക്കും ഈ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അവരുടെ ആജീവനാന്ത ത്യാഗത്തിനും, എല്ലാ മാതാപിതാക്കളേയും ആദരിക്കുന്നതിനായി ഈ ദിനം ആഘോഷിച്ചു വരുന്നു
ജൂൺ 3 - ലോക സൈക്കിൾ ദിനം
ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- 2023-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം - പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)
- 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം - കോറ്റ് ഡി ഐവയർ
- 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം - ഒരേയൊരു ഭൂമി (Only One Earth)
- 2022-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം - സ്വീഡൻ
- 2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം - ECOSYSTEM RESTORATION
ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
ജൂൺ 7 - ഭക്ഷ്യ സുരക്ഷ ദിനം
ജൂൺ 8 - ലോക സമുദ്ര ദിനം
ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
- "ലോകം മുഴുവൻ ഒരു കുടുംബം" (Entire World is one Family) എന്നർത്ഥം വരുന്ന "വസുധൈവ കുടുംബകം" (Vasudhaiva Kutumbakam) എന്നതായിരുന്നു 2023-ലെ യോഗദിന പ്രമേയം (തീം)
- 2023-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷം അറങ്ങേറിയത് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തായിരുന്നു
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു യോഗ ദിനാഘോഷത്തിന് നേതൃസ്ഥാനം വഹിച്ചത്
- 2022-ലെ യോഗദിന പ്രമേയം : യോഗ മാനവികതയ്ക്ക് (Yoga for Humanity)
- 2021-ലെ യോഗദിന പ്രമേയം : ക്ഷേമത്തിനായുള്ള യോഗ
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
ജൂൺ 23 - ലോക വിധവാ ദിനം
ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
0 Comments