കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ആണ് കേരള സർക്കാർ വായനാ ദിനമായി ആചരിക്കുന്നത്. 1996 ജൂൺ 19 മുതൽ കേരള സർക്കാർ വായനാ ദിനമായി ആചരിച്ചു വരുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനാ ദിനമായും ആചരിച്ചു പോരുന്നു.
1
വായനാദിനമായി ആചരിക്കുന്ന ദിവസം?
ജൂൺ 19
2
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
3
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
ഉത്തരം :: പി.എൻ.പണിക്കർ
1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു.
1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി.
1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി
4
കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1996 മുതൽ
5
ജൂൺ 19 ദേശീയ വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
2017 മുതൽ
6
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
ഉത്തരം :: പി എൻ പണിക്കർ
പി.എൻ പണിക്കർ മരണമടഞ്ഞത് 1995 ജൂൺ 19-നാണ്
1996 ജൂൺ 19 മുതൽ പി.എൻ മണിക്കരുടെ ഓർമ്മയ്ക്കായി വായനാദിമായി ആചരിച്ചു വരുന്നു.
7
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?
ജൂൺ 25 വരെ
8
പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?
പുതുവായിൽ നാരായണ പണിക്കർ
9
പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?
ഉത്തരം :: നീലംപേരൂർ (ആലപ്പുഴ)
പി.എൻ പണിക്കർ ജനിച്ചത് 1909 മാർച്ച് 1 നും മരണമടഞ്ഞത് 1995 ജൂൺ 19 നുമാണ്
അച്ഛന്റെ പേര് ഗോവിന്ദപ്പിള്ള എന്നും അമ്മയുടെ പേര് ജാനകിയമ്മ എന്നുമായിരുന്നു
10
പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?
ഉത്തരം :: 2004 ജൂൺ 19
പി.എൻ പണിക്കരുടെ ഓർമയ്ക്കായി 2004 ജൂൺ 19-ന് അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ് ആണ് പുറത്തിറക്കിയത്
11
'വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക' അരുടെ മഹത്തായ സന്ദേശമാണ്
ഉത്തരം :: പി.എൻ പണിക്കർ
1970-ൽ തെക്ക് പാറശ്ശാല മുതൽ വടക്ക് കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രഥാന ഏടുകളിലൊന്നാണ്. 'വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക' എന്നതായിരുന്നു ജാഥയുടെ പ്രധാന മുദ്രാവാക്യം.
12
'വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും' എന്ന് പറഞ്ഞതാര്
കുഞ്ഞുണ്ണിമാഷ്
13
'നോൺസെൻസ് കവിതകൾ' എന്ന പേരിൽ ആദ്യമായി കവിതാസമാഹാരം പുറത്തിറക്കിയ കവി
കുഞ്ഞുണ്ണിമാഷ്
14
പി.എൻ.പണിക്കർ ജന്മനാട്ടിൽ ആരംഭിച്ച വായനശാലയുടെ പേര്
സനാതനധർമം
1926 ലാണ് സനാതനധർമം വായനശാല സ്ഥാപിച്ചത്
15
നിരക്ഷരതാനിർമാർജ്ജനത്തിനായി കേരള അനൌപചാരിക വിദ്യാഭ്യാസ വികസന സമിതി (KANFED - Kerala Non Formal Education) പി.എൻ.പണിക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രൂപം നൽകിയത് എന്നാണ്
1977-ൽ
16
ലോക പുസ്തക ദിനമായി ആചരിക്കുന്ന ദിവസം
ഉത്തരം :: ഏപ്രിൽ 23
വില്യം ഷേക്സ്പിയറുടെ ജനന മരണ ദിവസമായ ഏപ്രിൽ 23 -ആണ് ലോക പുസ്തക ദിനമായി ആചരിച്ചു വരുന്നത്
17
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി അറിയപ്പെടുന്നത്
ഇ-വായന
18
രാജ്യങ്ങളിൽ നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾ അറയപ്പെടുന്ന പേര്
റെഡ് ബുക്ക്
19
ആദ്യമായി മലയാള അക്ഷരം അച്ചടിച്ച് ഗ്രന്ഥം ഏതാണ്
ഹോർത്തൂസ് മലബാറിക്കസ്
20
1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്?
സ്വാതിതിരുനാൾ
21
കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?
ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം)
22
തിരുവിതാംകൂർ ലൈബ്രറി അസോസിയേഷന്റെ മുദ്രാവാക്യം എന്താണ്?
വായിച്ചു വളരുക
23
പുരാതന കാലത്തെ ഏറ്റവും പ്രസിദ്ധമായ ലൈബ്രറി ഏതാണ്?
അലക്സാണ്ട്രിയയിലെ ഗ്രേറ്റ് ലൈബ്രറി
24
കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സ്വാതിതിരുനാൾ
25
കേരള ഗ്രന്ഥശാല ദിനം എന്നാണ്?
സെപ്റ്റംബർ 14
26
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ്?
1945 സെപ്റ്റംബർ 14ന് (അമ്പലപ്പുഴ)
27
ഇന്ത്യൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എസ് ആർ രംഗനാഥൻ
28
മലയാള ഭാഷയുടെ പിതാവ് ആരാണ്
തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ
29
കേരള സർക്കാരിന്റ പരമോന്നത സാഹിത്യ പുരസ്കാരം
ഉത്തരം :: എഴുത്തച്ഛൻ പുരസ്കാരം
മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്രസംഭാവന പരിഗണിച്ച് ഒരു സാഹിത്യകാരനോ സാഹിത്യകാരിക്കോ നൽകിവരുന്ന കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം നൽകുന്നത്
ഇപ്പോഴത്തെ പുരസ്കാര തുക അഞ്ച് ലക്ഷം രൂപയാണ് കൂടാതെ പ്രശസ്തിപത്രവും ശില്പവും ലഭിക്കും, 2010 വരെ ഒരു ലക്ഷം രൂപയും 2011 ൽ ഒന്നരലക്ഷവുമായിരുന്ന പുരസ്കാര തുക 2017 മുതലാണ് അഞ്ച് ലക്ഷമാക്കി ഉയർത്തിയത്
എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് 1993-ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്.
2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് സേതുവിനും 2021-ലേത് പി.വത്സലയ്ക്കുമായിരുന്നു.
30
പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്
ഉത്തരം :: ശൂരനാട് കുഞ്ഞൻപിള്ള
എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് 1993-ൽ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്.
31
എഴുത്തച്ഛൻ പുരസ്കാര തുക എത്രയാണ്
അഞ്ചു ലക്ഷം
32
2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം :: സേതു
2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് സേതുവിനും 2021-ലേത് പി.വത്സലയ്ക്കുമായിരുന്നു.
'സേതു' എന്ന സാഹിത്യകാരന്റെ മുഴുവൻ പേര് എ.സേതുമാധവൻ എന്നാണ്
33
എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)
34
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?
ഉത്തരം :: തൃശ്ശൂർ
1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകകുന്ന് കൊട്ടരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ലാണഅ തൃശൂരിലേക്ക് ആസ്ഥാനം മാറ്റിയത്
35
കേരള സാഹിത്യ അക്കാദമി എന്നാണ് നിലവിൽ വന്നത് ?
ഉത്തരം :: 1956 ഒക്ടോബർ 15
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് കേരള സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്തത്.
36
കേരള സാഹിത്യ അക്കാദമിയുടെ ആപ്തവാക്യം
മലയാണ്മയുടെ സർഗ്ഗകവാടം
37
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്?
സർദാർ കെ.എം. പണിക്കർ
38
കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?
സാഹിത്യലോകം
39
കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്?
ഗ്രന്ഥാലോകം
40
കേരള സാഹിത്യപ്രവർത്തക സഹകരണം സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്
1 Comments
സ്വാതന്ത്ര്യം ദിനം qizz
ReplyDelete