2751
കേരളത്തിലെ പ്രസിദ്ധമായ തടാകക്ഷേത്രം

ഉത്തരം :: അനന്തപുരം
  1. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന തടാക ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം
  2. അനന്തപുര ലേക്ക് ടെമ്പിൾ, പദ്മനാഭസ്വാമി ക്ഷേത്രം എന്നീ പേരുകളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്
  3. കേരളത്തിലെ ഏക തടാക ക്ഷേത്രമായി ഇത് തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി കരുതപ്പെടുന്നു, അനന്തപദ്മനാഭൻ ഇവിടെയാണ് കുടികൊണ്ടിരുന്നത് എന്ന് സ്ഥലവാസികൾ ഇപ്പോഴും വിശ്വസിച്ചു പോകുന്നു
  4. മനോഹരമായ തടാക മദ്ധ്യത്തിൽ സവിശേഷ വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം, കടുശക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയാണ് പ്രതിഷ്ഠാമൂർത്തിയെ നിർമിച്ചിരിക്കുന്നത്
  5. വളരെ ജനപ്രിയമായ ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്
2752
ദേശീയ ഭക്ഷ്യസുരക്ഷാനിയമം പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് ആരുടെ കാര്യത്തിലാണ്

സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ
2753
കേരളത്തിലെ ക്രിസ്ത്യാനികളുടെ മാർട്ടിൻ ലൂതർ കിങ് എന്നറിയപ്പെടുന്നത്

പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ
2754
കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്

കോട്ടയം
2755
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയ ഡിസ്ക്രിപ്ഷ്യ രചിച്ചത്

ഫ്രയർ ജോർഡാനുസ്
2756
കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്

പി.ടി.ചാക്കോ
2757
കേരളത്തിലെ ആദ്യകാല ഡിറ്റക്ടീവ് നോവലായ കാലന്റെ കൊലയറ രചിച്ചത്

ഒ.എം.ചെറിയാൻ
2758
കേരളത്തിലെ ആദ്യത്തെ ഡെമു ട്രെയിൻ ഉദ്ഘാടനം ചെയ്ത തീയതി

2015 ജൂൺ 21
2759
കേരളത്തിലെ ഊട്ടി എന്നു വിളിക്കുന്ന രാണിപുരത്തന്റെ പഴയപേര്

മാടത്തുമല
2760
കേരളത്തിലെ ഏറ്റവും പഴക്കമുളള പത്രം

ദീപിക (1887-ൽ സ്ഥാപിതം)
2761
കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്

മുല്ലപ്പെരിയാർ
2762
കേരളത്തിലെ ചിറാപഞ്ചിയെന്നറിയപ്പെടുന്നത്

ലക്കിടി
2763
കേരളത്തിലെ ഡച്ചുഗവർണറുടെ വേനൽകാല കൊട്ടാരം ഏതായിരുന്നു

ബോൾഗാട്ടി
2764
കേരളവർമ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വർഷത്തിൽ

എ.ഡി.1696
2765
കേരളവ്യാസൻ എന്നറിയപ്പെട്ടത്

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
2766
കേരളചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്

പോർച്ചുഗീസുകാർ
2767
കേരളചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത്

ഡച്ചുകാർ
2768
കേരളീയ മാതൃകയിൽ യൂറോപ്യൻമാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മന്ദിരം

മട്ടാഞ്ചേരി കൊട്ടാരം
2769
കേരളീയ വനിതകളുടെ മുന്നേറ്റത്തിന്റെ ഭാഗമായി രചിക്കപ്പെട്ട ചോരയും കണ്ണീരും നനഞ്ഞ വഴികൾ എന്ന കൃതി രചിച്ചത്

കെ.ദേവയാനി
2770
കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണുള്ളത്

ഐതരേണ്യകത്തിൽ
2771
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത

ജസ്റ്റിസ് കെ.കെ.ഉഷ
2772
കേരളം എന്ന കൃതി രചിച്ചത്

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
2773
കോപ് 21 എന്തുമായി ബന്ധപ്പെട്ടതാണ്

കാലാവസ്ഥാ വ്യതിയാനം
2774
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ചത് കോൺസ്റ്റിറ്റ്യുഷൻ ഹാളിലാണ്. അതി ഇപ്പോൾ അറിയപ്പെടുന്ന പേര്

പാർലമെന്റിന്റെ സെൻട്രൽ ഹാൾ
2775
കോർബ ഏത് സംസ്ഥാനത്താണ്

ഛത്തീസ്ഗഢ്
2776
ജിം കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

രാംഗംഗ
2777
ജിം കോർബറ്റ് ദേശീയോദ്യോനത്തിന്റെ പഴയ പേര്

ഹെയ്ലി നാഷണൽ പാർക്ക്
2778
കോളി ഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്

പുഷ്പമഞ്ജരി
2779
കോഴിയുടെ കാലിൽ എത്ര വിരലുകളുണ്ട്

4
2780
കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിനു പ്രസിദ്ധം

കടലാമസംരക്ഷണ കേന്ദ്രം
2781
കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ്

സി.കേശവൻ
2782
കോശത്തിന്റെ ഊർജസംഭരണം എന്നറിയപ്പെടുന്നത്

മൈറ്റോകോൺട്രിയ
2783
കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം

ന്യൂക്ലിയസ്
2784
കോശമർമം കണ്ടുപിടിച്ചത്

റോബർട്ട് ബ്രൌൺ
2785
കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം

1978
2786
ഷോ യുവർ ടങ് രചിച്ചത്

ഗുന്തർ ഗ്രാസ്
2787
സേവാഗ്രം ആശ്രമം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട്ര
2788
സേവാദൾ രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത്

ജവാഹർലാൽ നെഹ്രു
2789
ഗോബി മരുഭൂമി ഏത് രാജ്യത്താണ്

മംഗോളിയ
2790
ഗോബിന്ദ് സാഗർ എനന മനുഷ്യനിർമിത തടാകം ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്
2791
ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

കൊച്ചി
2792
ഗോവർധന്റെ യാത്രകൾ രചിച്ചത്

ആനന്ദ്
2793
ചേരരാജാക്കൻമാരുടെ പ്രധാനദേവത

കൊറ്റവൈ
2794
ചോള സാമ്രാജ്യ തലസ്ഥാനം

തഞ്ചാവൂർ
2795
ജേക്കബ്ബ്സൺസ് ഓർഗൻ ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ്

പാമ്പ്
2796
ജോൺ രാജാവ് മാഗ്നകാർട്ടയിൽ ഒപ്പുവെച്ച വർഷം

1215
2797
ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ട വർഷം

1963
2798
ഡോയ്ഷ്ലാൻഡ് എന്ന പേര് ഏതു രാജ്യത്തെ സൂചിപ്പിക്കുന്നു

ജർമനി
2799
തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം

എപികൾച്ചർ
2800
ദേവി സിങിന്റെ നേതൃത്വത്തിൽ കർഷകകലാപം നടന്ന സ്ഥലം

മഥുര