Name of PostTypist, LD Typist, Reporter Grade II & Confidential Assistant Grade II
DepartmentKEAEC, KSCSC & Legislature Secretariat
Question Paper Code16/2023
Category No.022/2022, 205/2022, 257/2022 & 262/2022
Kerala PSC Examination held on22/02/2023
QN : 1
താഴെപ്പറയുന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള പരിഭാഷ തെരഞ്ഞെടുക്കുക :
Catch one red-handed
[A] കൈവിലങ്ങിടുക
[B] കൈകാര്യം ചെയ്യുക
[C] കൈയോടെ പിടികൂടുക
[D] കൈക്കലാക്കുക

ഉത്തരം : [C] കൈയോടെ പിടികൂടുക
QN : 2
'ഓളം നിന്നിട്ട് കടലാടുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?
[A] അരിഷ്ടിച്ച് ജീവിക്കുക
[B] അസാധ്യമായ കാര്യം
[C] ഒരു കാര്യം ചെയ്യുമ്പോൾ മറ്റൊന്നു ചെയ്യാതിരിക്കുക
[D] അസാധ്യമായിട്ടൊന്നുമില്ല

ഉത്തരം : [B] അസാധ്യമായ കാര്യം
QN : 3
താഴെപ്പറയുന്നവയിൽ നിന്നും ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക :
[A] കുറച്ചു ദൂരത്തേയ്ക്ക് മുന്നിലേയ്ക്ക് നടന്നാൽ വായനശാലയിലെത്താം
[B] കുറച്ചു ദൂരത്തേയ്ക്ക് മുന്നോട്ടു നടന്നാൽ വായനശാലയിലെത്താം
[C] കുറച്ചു ദൂരം മുന്നോട്ടു നടന്നാൽ വായനശാലയിലെത്താം
[D] കുറച്ചു ദൂരം മുന്നോട്ടേയ്ക്ക് നടന്നാൽ വായനശാലയിലെത്താം

ഉത്തരം : [C] കുറച്ചു ദൂരം മുന്നോട്ടു നടന്നാൽ വായനശാലയിലെത്താം
QN : 4
Walls have ears എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനു സമാനമായ മലയാളം ചൊല്ല് ഏത് ?
[A] അരമനരഹസ്യം അങ്ങാടിപ്പാട്ട്
[B] അരവും അരവും കിന്നരം
[C] അത്യാശയ്ക്ക് അനർത്ഥം
[D] ഇതൊന്നുമല്ല

ഉത്തരം : [A] അരമനരഹസ്യം അങ്ങാടിപ്പാട്ട്
QN : 5
ശരിയായ പിരിച്ചെഴുത്ത് രൂപം തെരഞ്ഞെടുക്കുക
വിഷയൈകം
[A] വിഷയം + ഏകം
[B] വിഷയ + ഏകം
[C] വിഷ + ഐകം
[D] വിഷയ + ഐകം

ഉത്തരം : [B] വിഷയ + ഏകം
QN : 6
ശരിയായ പിരിച്ചെഴുത്ത് രൂപം തെരഞ്ഞെടുക്കുക
സുഹൃജ്ജനം
[A] സുഹൃദ് + ജനം
[B] സുഹൃൽ + ജനം
[C] സുഹൃത് + ജനം
[D] സുഹൃ + ജനം

ഉത്തരം : [C] സുഹൃത് + ജനം
QN : 7
ശരിയായ പദം തെരഞ്ഞെടുത്തെഴുതുക
[A] ഉച്ചാരണം
[B] ഉച്ഛാരണം
[C] ഉശ്ചാരണം
[D] ഇതൊന്നുമല്ല

ഉത്തരം : [A] ഉച്ചാരണം
QN : 8
താഴെപ്പറയുന്ന സമസ്ത പദത്തിന്റെ വിഗ്രഹരൂപം തെരഞ്ഞെടുത്തെഴുതുക
ഭയാശങ്കകൾ
[A] ഭയത്താലുള്ള ആശങ്ക
[B] ഭയമോ ആശങ്കയോ
[C] ഭയത്തിൽ നിന്നുള്ള ആശങ്ക
[D] ഭയവും ആശങ്കയും

ഉത്തരം : [D] ഭയവും ആശങ്കയും
QN : 9
താഴെപ്പറയുന്ന സമസ്ത പദത്തിന്റെ വിഗ്രഹരൂപം തെരഞ്ഞെടുത്തെഴുതുക
സുകൃതാമൃതം
[A] സുകൃതവും അമൃതവും
[B] സുകൃതത്തിന്റെ അമൃതം
[C] സുകൃതമാകുന്ന അമൃതം
[D] സുകൃതമോ അമൃതമോ

ഉത്തരം : [C] സുകൃതമാകുന്ന അമൃതം
QN : 10
ഭർത്തൃനിഷ്ഠയുള്ളവൾ എന്നതിന് തുല്യമായ പദം കണ്ടെത്തി എഴുതുക
[A] സഹധർമ്മിണി
[B] പതിവ്രത
[C] ഭാര്യ
[D] ധർമ്മിഷ്ഠ

ഉത്തരം : [B] പതിവ്രത
QN : 11
ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും തെറ്റായ പദം കണ്ടെത്തി എഴുതുക
[A] ജീവശ്ശവം
[B] വിമ്മിട്ടം
[C] മുഖാന്തിരം
[D] സമ്രാട്ട്

ഉത്തരം : [A] ജീവശ്ശവം
QN : 12
ഭാഗിനേയൻ എന്ന പദത്തിന്റെ എതിർലിംഗമെഴുതുക
[A] ഭഗിനി
[B] ഭാഗിനേയി
[C] ഭാഗിനേയ
[D] ഭാഗിനി

ഉത്തരം : [C] ഭാഗിനേയ
QN : 13
ചുവടെ ചേർത്തിട്ടുള്ളവയിൽ കണ്ണാടി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്
[A] കർപ്പരം
[B] മുകുരം
[C] ആദർശം
[D] ദർപ്പണം

ഉത്തരം : [A] കർപ്പരം
QN : 14
തവള എന്ന പദത്തിന്റെ പര്യായപദം കണ്ടെത്തിയെഴുതുക
[A] ഗർദ്ദഭം
[B] കമഠം
[C] വാരണം
[D] ദർദ്ദുരം

ഉത്തരം : [D] ദർദ്ദുരം
QN : 15
വിപരീതപദം എഴുതുക
ആസ്തിക്യം
[A] അനാസ്തിക്യം
[B] അവിശ്വാസം
[C] നാസ്തിക്യം
[D] ഇതൊന്നുമല്ല

ഉത്തരം : [C] നാസ്തിക്യം
QN : 16
വിപരീതപദം എഴുതുക
ഉൽപ്പതിഷ്ണു
[A] ഉദാരൻ
[B] അപരാധി
[C] ഊർജ്ജസ്വലൻ
[D] ഇതൊന്നുമല്ല

ഉത്തരം : [D] ഇതൊന്നുമല്ല
  1. ശരിയായ വിപരീത പദം യാഥാസ്ഥിതികൻ എന്നാണ്
QN : 17
പമ്പരം ചുറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?
[A] ഉല്ലസിക്കുക
[B] ആപത്തിൽ ചാടുക
[C] കഷ്ടപ്പെടുക
[D] കറങ്ങി നടക്കുക

ഉത്തരം : [C] കഷ്ടപ്പെടുക
QN : 18
താഴെ കൊടുത്തിട്ടുള്ളവയിൽ Where there is a will there is a way എന്ന ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് ഏത്
[A] കാക്കയും വന്നു പനമ്പഴവും വീണു
[B] വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
[C] ഐകമത്യം മഹാബലം
[D] ഇരുന്നിട്ടേ കാലു നീട്ടാവൂ

ഉത്തരം : [B] വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
QN : 19
ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക
[A] അയാൾ രാപ്പകലില്ലാതെ അഹോരാത്രം പണിയെടുത്തു
[B] അയാൾ രാപ്പകലില്ലാതെ പണിയെടുത്തു
[C] അയാൾ അഹോരാത്രം മുഴുവൻ പണിയെടുത്തു
[D] അയാൾ രാവും പകലും അഹോരാത്രം പണിയെടുത്തു

ഉത്തരം : [B] അയാൾ രാപ്പകലില്ലാതെ പണിയെടുത്തു
QN : 20
ചുവടെ ചേർത്തിട്ടുള്ളവയിൽ നിന്നും ഒറ്റയായ പദം എടുത്തെഴുതുക
[A] ആനനം
[B] ആസ്യം
[C] വക്ത്രം
[D] ആമ്രം

ഉത്തരം : [D] ആമ്രം