മലയാള പദങ്ങളും അവയുടെ ശരി രൂപങ്ങളും
സാധാരണയായി മലയാള ഭാഷയിൽ തെറ്റായി ഉപയോഗിച്ചു വരുന്ന പദങ്ങളും അവയുടെ ശരിയായ രൂപങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. കേരള പി.എസ്.സി പരീക്ഷയിൽ സാധാരണ ഗതിയിൽ ചോദ്യക്കുന്നത് 4 പദങ്ങൾ തന്നിട്ട് ഇതിൽ തെറ്റായ പദം ഏതെന്നോ, അല്ലെങ്കിൽ ശരിയായ പദം ഏതെന്നോ ആയിരിക്കും. ആയതിനാൽ താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പഠിച്ച് മത്സരപരീക്ഷകൾക്ക് പങ്കെടുക്കുക.
തെറ്റ്ശരി
അങ്ങിനെ അങ്ങനെ
അടിമത്വം അടിമത്തം
അതാത് അതത്
അഥപതനം അധഃപതനം
അദ്യാപകൻ അധ്യാപകൻ
അദ്ധ്യാപകൻ അധ്യാപകൻ
അനന്തിരവൻ അനന്തരവൻ
അനുഗ്രഹീതൻ അനുഗൃഹീതൻ
അപേക്ഷാത്തീയതി അപേക്ഷത്തീയതി
അല്ലങ്കിൽ അല്ലെങ്കിൽ
അല്ലന്ന് അല്ലെന്ന്
അവധാനത അവധാനം
അസ്തികൂടം അസ്ഥികൂടം
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം
അസ്ഥിവാരം അസ്തിവാരം
അകമ്പിടി അകമ്പടി
അകർത്രികം ആകർത്തൃകം
അക്രമരാഗിത്യം അക്രമരാഹിത്യം
അക്രമാശക്തം അക്രമാസക്തം
അക്ഷന്ദവ്യം അക്ഷന്തവ്യം
അക്ലിഷ്‌ഠം അക്ലിഷ്ടം
അഘിലം അഖിലം
അഘണ്ഡം അഖണ്ഡം
അഘണ്ഡത അഖണ്ഡത
അംഗശ്ചേദം അംഗചേ്ഛദം
അങ്കവൈകല്യം അംഗവൈകല്യം
അംഗുശം അങ്കുശം
അഗദി അഗതി
അഗാതം അഗാധം
അച്ചുതൻ അച്യുതൻ
അജന്ത അജണ്ട
അജ്ഞലി അഞ്ജലി
അഞ്ഞനം അഞ്ജനം
അഞ്ജാനം അജ്ഞാനം
അഞ്ജാതം അജ്ഞാതം
അടിയന്തരം അടിയന്തിരം
അണ്ടം അണ്ഡം
അണ്ടകടാഹം അണ്ഡകടാഹം
അത്യാവിശ്യം അത്യാവശ്യം
അഥമം അധമം
അഥിതി അതിഥി
അഥിതിമന്തിരം അതിഥിമന്ദിരം
അദ്യാപകൻ അദ്ധ്യാപകൻ
അദ്യാത്മികം ആദ്യാത്മികം
അദിപതി അതിപധി
അദ്യുതീയം അദ്വിതീയം
അതൃർത്തി അതിർത്തി
അതിക്ഷേപം അധിക്ഷേപം
അധവാ അഥവാ
അധകൃതൻ അധഃകൃതൻ
അധപ്പതനം അധഃപതനം
അധിഷ്ടിതം അധിഷ്ഠിതം
അനാദമന്ദിരം അനാഥമന്ദിരം
അനാശ്ചാദനം അനാച്ഛാദനം
അനാസ്ത അനാസ്ഥ
അന്തസ് അന്തസ്സ്
അന്തക്കരണം അന്തഃകരണം
അനിർവാര്യം അനിവാര്യം
അനിച്ഛിതം അനിശ്ചിതം
അനുഗൃഹം അനുഗ്രഹം
അനുശ്ചേദം അനുഛേദം
അനുരജ്ഞനം അനുരഞ്ജനം
അനുവാതകൻ അനുവാദകൻ
അനുസ്സരിക്കുക അനുസരിക്കുക
അനുഷ്ടാനം അനുഷ്‌ഠാനം
അന്തച്ഛിദ്രം അന്തശ്ഛിദ്രം
അന്തസത്ത അന്തഃസത്ത
അന്തർരാഷ്ട്രം അന്താരാഷ്ട്രം
അന്നേഷണം അന്വേഷണം
അപകർഷത അപകർഷം
അപകൃഷ്ഠം അപകൃഷ്ടം
അപഗ്രദനം അപഗ്രഥനം
അപാകത അപാകം
അഭിവാഞ്ച അഭിവാഞ്ച്ഛ
അഭീഷ്ഠം അഭീഷ്ടം
അഭ്യസ്ഥവിദ്യൻ അഭ്യസ്തവിദ്യൻ
അയ്യമ്പൻ ഐയമ്പൻ
അർത്ഥരാത്രി അർദ്ധരാത്രി
അർദ്ധന അർത്ഥന
അർദ്ധാന്തരം അർത്ഥാന്തരം
അവലംമ്പം അവലംബം
അവഹാഗം അവഗ്രഹം
അവസ്സാനം അവസാനം
അവസ്ത അവസ്ഥ
അശ അയ
അശ്ശേഷം അശേഷം
അസ്സഹനീയം അസഹനീയം
അസ്തമനം അസ്തമയം
അസ്ഥിത്വം അസ്തിത്വം
അസ്ഥപ്രഞ്ജൻ അസ്തപ്രജ്ഞൻ
അസ്വസ്തത അസ്വസ്ഥത
അസ്വാസ്ത്യം അസ്വാസ്ഥ്യം
അസ്തിപജ്ഞരം അസ്ഥിപഞ്ചജരം
അഷ്ഠമി അഷ്ടമി
അഷ്ഠകലശം അഷ്ടകലശം
അഷ്ഠചൂർണം അഷ്ടചൂർണം
അഷ്ഠപതി അഷ്ടപതി
അഷ്ഠസിദ്ധി അഷ്ടസിദ്ധി
അഷ്ഠമംഗല്യം അഷ്ടമങ്ഗല്യം
അഷ്ഠൈശ്വര്യം അഷ്ടൈശ്വര്യം
അഴുമതി അഴിമതി
ആകാംഷ ആകാംക്ഷ
ആഖ്യാദം ആഖ്യാതം
ആച്ഛര്യം ആശ്ചര്യം
ആണത്വം ആണത്തം
ആണത്ത്വം ആണത്തം
ആദ്യാവസാനം ആദ്യവസാനം
ആധുനീകരിക്കുക ആധുനികീകരിക്കുക
ആവർത്തി ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുക ആവർത്തിക്കുക
ആസ്വാദ്യകരം ആസ്വാദ്യം
ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
ആജാനബാഹു ആജാനുബാഹു
ആഢംബരം ആഡംബരം
ആഡ്യത ആഢ്യത
ആഢ്യത്തം ആഢ്യത്വം
ആത്മാഹൂതി ആത്മാഹുതി
ആണന്ന് ആണെന്ന്
ആധുനീകം ആധുനികം
ആദരാജ്ഞലി ആദരാഞ്ജലി
ആദിഥേയൻ ആതിഥേയൻ
ആദ്ധ്യാത്മീകം ആദ്ധാത്മികം
ആഥിത്യം ആതിഥ്യം
ആധ്യക്ഷ്യത ആധ്യക്ഷ്യം
ആന്തരീകം ആന്തരികം
ആപത്ശങ്ക ആപച്ഛങ്ക
ആപാദചൂഢം ആവാദചൂഡം
ആപാതമധുരം ആപാദമധുരം
ആൽമാവ് ആത്മാവ്
ആലംമ്പം ആലംബം
ആവലാധി ആവലാതി
ആശ്ചാദനം ആച്ഛാദനം
ആഷാഡം ആഷാഢം
ആസ്ഥികൃം ആസ്തിക്യം
ഇങ്ങിനെ ഇങ്ങനെ
ഇല്ലങ്കിൽ ഇല്ലെങ്കിൽ
ഇഛ ഇച്ഛ
ഇഷ്ഠം ഇഷ്ടം
ഉത്‌ഘാടനം ഉദ്ഘാടനം
ഉച്ചിഷ്ടം ഉച്ഛിഷ്ടം
ഉച്ച്യംഖലം ഉച്ഛ്യംഖലം
ഉത്ഘാടനം ഉദ്ഘാടനം
ഉത്ഘോഷം ഉദ്ഘോഷം
ഉത്ബോധനം ഉദ്ബോധനം
ഉൽഭവം ഉദ്ഭവം
ഉദ്ധിഷ്ടം ഉദ്ദിഷ്ടം
ഉദ്ധീപനം ഉദ്ദീപനം
ഉടമസ്തൻ ഉടമസ്ഥൻ
ഉപവിഷ്ഠൻ ഉപവിഷ്ടൻ
ഊക്ഷ്മാവ് ഊഷ്മാവ്
എങ്ങിനെ എങ്ങനെ
എതൃർപ്പ് എതിർപ്പ്
എണ്ണച്ഛായം എണ്ണച്ചായം
ഏകകണ്ഠേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഏകകണ്ഠ്യേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഐക്യമത്യം ഐകമത്യം
ഐശ്ചികം ഐച്ഛികം
ഓഷ്ടം ഓഷ്ഠം
ഓരോന്നുവീതം ഒന്നുവീതം / ഓരോന്ന്
ഓരോ പുസ്തകങ്ങളും ഓരോ പുസ്തകവും
കണ്ടുപിടുത്തം കണ്ടുപിടിത്തം
കയ്യക്ഷരം കൈയക്ഷരം
കയ്യാമം കൈയാമം
കയ്യെഴുത്ത് കൈയെഴുത്ത്
കൈയ്യെഴുത്ത് കൈയെഴുത്ത്
കവയത്രി കവയിത്രി
കവിത്രയങ്ങൾ കവിത്രയം
കളയിപ്പിക്കുക കളയിക്കുക
കാട്ടാളത്വം കാട്ടാളത്തം
കീഴ്‌കോടതി കീഴ്‌ക്കോടതി
കുടിശിഖ കുടിശ്ശിക
കുട്ടിത്വം കുട്ടിത്തം
കൈചിലവ് കൈച്ചെലവ്
കനിഷ്ടൻ കനിഷ്ഠൻ
കണ്ഠഷോപം കണ്ഠ ക്ഷോപം
കല്ല്യാണം കല്യാണം
കർശ്ശനം കർശനം
കാഠിന്യത കാഠിന്യം
കാട്ടാളത്വം കാട്ടാളത്തം
കാരാഗ്രഹം കാരാഗൃഹം
കുട്ടിത്വം കുട്ടിത്തം
കുണ്ഢിതം കുണ്ഠിതം
കുടിശ്ശിഖ കുടിശ്ശിക
കുഡുംബം കുടുംബം
കുട്മളം കുഡ്മളം
കോപിഷ്ടൻ കോപിഷ്ഠൻ
കോമാളിത്വം കോമാളിത്തം
ക്രിസ്ത്വബ്ധം ക്രിസ്ത്വബ്ദം
കൃത്യനിഷ്ട കൃത്യനിഷ്ഠ
കൗടില്യത കൗടില്യം
ക്രൗര്യത ക്രൗര്യം
ക്ഷണനക്കത്ത് ക്ഷണക്കത്ത്
ക്രിത്രിമം കൃത്രിമം
ഖണ്ഢം ഖണ്ഡം
ഖണ്ണിക ഖണ്ഡിക
ഖാതകൻ ഘാതകൻ
ഗൂഡാലോചന ഗൂഢാലോചന
ഗഡ്‌ഗം ഹഡ്‌ഗം
ഗവേക്ഷണം ഗവേഷണം
ഗത്ഗദം ഗദ്ഗദം
ഗായകി ഗായിക
ഗുമസ്ഥൻ ഗുമസ്തൻ
ഗീതാഗോവിന്ദം ഗീതഗോവിന്ദം
ഗർവിഷ്ടൻ ഗർവിഷ്ഠൻ
ഗ്രന്ധം ഗ്രന്ഥം
ഗ്രഹനായിക ഗൃഹനായിക
ഗ്രഹസ്ഥൻ ഗൃഹസ്ഥൻ
ഗ്രഹസ്ഥാശ്രമം ഗൃഹസ്ഥാശ്രമം
ഗൗരവതരം ഗുരുതരം
ചിലവ് ചെലവ്
ചുമന്ന ചെമന്ന
ചുവപ്പ് ചെമപ്പ്
ചുമര് ചുവര്
ചുമതലാബോധം ചുമതലബോധം
ചെങ്ങാത്തം ചങ്ങാത്തം
ചെയ്യിപ്പിക്കുക ചെയ്യിക്കുക
ചണ്ഢകിരണൻ ചണ്ഡകിരണൻ
ചതുഷ്‌ഠയം ചതുഷ്ടയം
ചിലാടം ചിലെടം
ചേഷ്ഠ ചേഷ്ട
ചൂഢാമണി ചൂഡാമണി
ഛർദ്ധി ഛർദി
ജടം ജഡം
ജന്മിത്വം ജന്മിത്തം
ജഗത്ഗുരു ജഗദ്ഗുരു
ജനാദിപത്യം ജനാധിപത്യം
ജിഞ്ജാസ ജിജ്ഞാസ
ജീവശ്ചവം ജീവച്ഛവം
ജീവത്ഭാഷ ജീവാദ്ഭാഷ
ജേഷ്ഠൻ ജ്യേഷ്ഠൻ
ജോത്സ്ന ജ്യോത്സ്ന
ഞ്ജാനപീഠം ജ്ഞാനപീഠം ‍
ത്സടുതി ത്സടിതി
ഡംബ് ഡംഭ്
തയാർ തയ്യാർ
തീപിടുത്തം തീപ്പിടിത്തം
തീയ്യതി തീയതി, തിയ്യതി
തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ്
തടസ്സം തടസം
തൽഭവം തദ്ഭവം
തസ്ഥിക തസ്‌തിക
തർജ്ജിമ തർജമ
തീഷ്ണം തീക്ഷ്ണം
തുച്ചം തുച്ഛം
തൃകോണം ത്രികോണം
ത്രിക്കണ്ണ് തൃക്കണ്ണ്
ദിനപ്പത്രം ദിനപത്രം
ദിവസ്സേന ദിവസേന
ദൈന്യത ദൈന്യം
ദ്വിഭാര്യാത്വം ദ്വിഭാര്യത്വം
ദൃഡം ദൃഢം
ദാർഡ്യം ദാർഢ്യം
ദാരിദ്രം ദാരിദ്ര്യം
ദുർചിന്ത ദുശ്ചിന്ത
ദുർശീലം ദുശ്ശീലം
ദൃഷ്ടാവ് ദ്രഷ്ടാവ്
ദൈവീകം ദൈവികം
ദിത്വം ദ്വിത്വം
ദ്വന്ദം ദ്വന്ദ്വം
ദമിഷ്ട ദംഷ്ട
നിവർത്തി നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം)
നിവൃത്തിക്കുക നിവർത്തിക്കുക
നാവോഡ നവോഢ
നായകി നായിക
നികൃഷ്ഠം നികൃഷ്ടം
നിഖണ്ടു നിഘണ്ടു
നിഷ്ടൂരം നിഷ്ഠൂരം
നീഢം നീഡം
പണ്ടുകാലം പണ്ട്
പങ്കാളിത്വം പങ്കാളിത്തം
പതിവൃത പതിവ്രത
പച്ഛാത്താപം പശ്ചാത്താപം
പച്ഛാത്തലം പശ്ചാത്തലം
പരിതസ്ഥിതി പരിതഃസ്ഥിതി
പാകത പാകം
പാഠവം പാടവം
പീഢനം പീഡനം
പുനച്ഛിന്ത പുനശ്ചിന്ത
പുരാതിനം പുരാതനം
പുറന്നാൾ പിറന്നാൾ
പിന്നോക്കം പിന്നാക്കം
പുനഃപ്പരിശോധന പുനഃപരിശോധന
പെട്ടന്ന് പെട്ടെന്ന്
പ്രവർത്തി പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
പ്രവൃത്തിക്കുക പ്രവർത്തിക്കുക
പ്രാരാബ്ദം പ്രാരബ്‌ധം
പ്രസ്ഥാവന പ്രസ്താവന
പ്രാസംഗികൻ പ്രസംഗകൻ
പ്രകൃയ പ്രക്രിയ
പ്രക്ഷുബ്ദം പ്രക്ഷുബ്ധം
പ്രക്ഷോപണം പ്രക്ഷോഭണം
പ്രതിഞ്ജാബദ്ധം പ്രതിജ്ഞാബദ്ധം
പ്രതിശ്ചായ പ്രതിച്ഛായ
പ്രതിക്ഷേധം പ്രതിഷേധം
പ്രതിഷ്ട പ്രതിഷ്‌ഠ
പ്രദിക്ഷിണം പ്രദക്ഷിണം
പ്രവർത്തി പ്രവൃത്തി
പ്രവർത്തനം പ്രവർത്തനം
പ്രസ്ഥാവം പ്രസ്താവം
പ്രസ്താനം പ്രസ്ഥാനം
പ്രശക്തി പ്രശസ്തി
പ്രാഗത്ഭ്യം പ്രാഗല്ഭ്യം
പ്രാധാന്യത പ്രാധാന്യം
പ്രായച്ഛിത്തം പ്രായശ്ചിത്തം
പ്രേക്ഷകൻ പ്രേക്ഷകൻ
ബഹുഭാര്യാത്വം ബഹുഭാര്യത്വം
ബിരുധം ബിരുദം
ബുദ്ധികൂർമ്മത ബുദ്ധികൂർമ
ഭജ്ഞനം ഭഞ്ജനം
ഭാഗീകം ഭാഗികം
ഭീവൽസം ബീഭൽസം
ഭൗതീകം ഭൗതികം
മജ്ഞരി മഞ്ജരി
മഠയൻ മടയൻ
മധ്യാന്നം മധ്യാഹ്നം
മസ്തഗം മസ്തകം
മസ്തിക്ഷ്കം മസ്തിഷ്‌കം
മഹത്ചരമം മഹച്ചരമം
മനപ്പൂർവം മനഃപൂർവം
മനഃസ്താപം മനസ്താപം
മനഃസ്സാക്ഷി മനഃസാക്ഷി, മനസ്സാക്ഷി
മാനസീകം മാനസികം
മുഖാന്തിരം മുഖാന്തരം
മുതലാളിത്വം മുതലാളിത്തം
മുന്നോക്കം മുന്നാക്കം
മുഗ്ധക‌ണ്ഠം മുക്തക‌ണ്ഠം
മൗലീകം മൗലികം
മേഘല മേഖല
യധേഷ്ടം യഥേഷ്‌ടം
യഥാകാലത്ത് യഥാകാലം
യാദൃശ്ചികം യാദൃച്ഛികം
യൗവ്വനം യൗവനം
രക്ഷകർത്താവ് രക്ഷാകർത്താവ്
രാഷ്ട്രീയപരമായ രാഷ്ട്രീയമായ
രോഗഗ്രസ്ഥൻ രോഗഗ്രസ്തൻ
ലബ്ദപ്രതിഷ്ട ലബ്‌ധപ്രതിഷ്‌ഠ
ലജ്‌ഞ ലജ്ജ
ലഷ്മണൻ ലക്ഷ്മണൻ
ലാഗവം ലാഘവം
ലാഞ്ചന ലാ‍ഞ്ഛന
ലുപ്തൻ ലുബ്ധൻ
ലൗകീകം ലൗകികം
വളർച്ചാനിരക്ക് വളർച്ചനിരക്ക്
വങ്കത്വം വങ്കത്തം
വഷളത്വം വഷളത്തം
വസ്തുനിഷ്ടം വസ്തുനിഷ്ഠം
വർദ്ധനവ് വർദ്ധന
വരിഷ്ടം വരിഷ്ഠം
വാഞ്ച വാഞ്ച്ഛ
വാത്മീകി വാല്മീകി
വായനാശീലം വായനശീലം
വാസ്ഥവം വാസ്തവം
വാർഷീകം വാർഷികം
വിജാരം വിചാരം
വിഡ്‌ഡിത്വം വിഡ്‌ഢിത്തം
വിഡ്‌ഢിത്വം വിഡ്‌ഢിത്തം
വിദ്യുശ്ചക്തി വിദ്യുച്ഛക്തി
വിഭലം വിഫലം
വിധ്യാർത്ഥി വിദ്യാർത്ഥി
വിമർശനം വിമർശം
വിമ്മിഷ്ടം വിമ്മിട്ടം
വിൽപത്തി വ്യുത്പത്തി
വിസ്ഥാരം വിസ്താരം
വിശർപ്പ് വിയർപ്പ്
വിശ്വസ്ഥൻ വിശ്വസ്തൻ
വേഗത വേഗം
വൈദീകൻ വൈദികൻ
വൈയ്യാകരണൻ വൈയാകരണൻ
വിഷണ്ഡൻ വിഷണ്ണൻ
വ്യജ്ഞനം വ്യ‍ഞ്ജനം
വ്യത്യസ്ഥം വ്യത്യസ്തം
വ്യവസ്ത വ്യവസ്ഥ
വ്യവസ്തിതി വ്യവസ്ഥിതി
വൈദീകൻ വൈദികൻ
വൈശിഷ്ഠ്യം വൈശിഷ്ട്യം
വൃണം വ്രണം
വൃതം വ്രതം
വൃഷ്ഠി വൃഷ്ടി
ശരശ്ചന്ദ്രൻ ശരച്ചന്ദ്രൻ
ശിരച്ഛേദം ശിരശ്ഛേദം
ശിശ്രൂഷ ശുശ്രൂഷ
ശുപാർശ ശിപാർശ
ശൃംഘല ശൃംഖല
ശ്ലാഹനീയം ശ്ലാഘനീയം
സത്യാഗ്രഹം സത്യഗ്രഹം
സദാകാലവും സദാ, എക്കാലവും
സർവതോന്മുഖം സർവതോമുഖം
സന്ദുഷ്ടി സന്തുഷ്ടി
സമകാലീനൻ സമകാലികൻ
സമസ്ഥം സമസ്തം
സമുജ്ജയം സമുച്ചയം
സംബ്രാന്തൻ സംഭ്രാന്തൻ
സർവസം സർവസ്വം
സതാവരം സ്ഥാവരം
സാന്മാർഗികപരം സാന്മാർഗികം
സാമുദായികപരം സാമുദായികം
സാമൂഹികപരമായ സാമൂഹികമായ
സാമ്രാട്ട് സമ്രാട്ട്
സാമ്പത്തികപരമായ സാമ്പത്തികമായ
സാമൂഹ്യം സാമൂഹികം
സാമ്യത സാമ്യം
സായൂജ്യം സായുജ്യം
സൂഷ്മം സൂക്ഷ്മം
സ്വൈര്യം സ്വൈരം
സൗഷ്ടവം സൗഷ്ഠവം
സൃഷ്ടാവ് സ്രഷ്ടാവ്
സ്വതവേ സ്വതേ
സ്മശാനം ശ്‌മശാനം
സ്തയീഭാവം സ്ഥായിഭാവം
സ്തബ്ദം സ്തബ്ധം
സ്തോബം സ്‌തോഭം
സ്ഫന്ദം സ്പന്ദം
സ്ഫഷ്ടം സ്പഷ്ടം
സ്പുലിംഗം സ്ഫുലിംഗം
സ്പടികം സ്ഫടികം
സ്പുടം സ്ഫുടം
സ്പോടനം സ്ഫോടനം
സ്വാന്തനം സാന്ത്വനം
സൗഹാർദത സൗഹാർദം
ഹാർദ്ദവം ഹാർദം
ഹൃസ്വം ഹ്രസ്വം
ഹൃദ്യത ഹൃദ്യം