2301
പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച സാമൂഹിക പ്രവർത്തക

ഉത്തരം :: മേധാ പട്കർ
  1. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ജനകീയ പ്രസ്ഥാനമായ നർമ്മദാ ബച്ചാവോ ആന്ദോളന്റെ (NBA) സ്ഥാപക അംഗം, നൂറുകണക്കിന് പുരോഗമ ജനകീയ സംഘടനകളുടെ കൂട്ടായ്മയായ 'നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റിന്റെ (NAPM)' സ്ഥാപക അംഗം, ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'വേൾഡ് കമ്മീഷൻ ഓഫ് ഡാംസ്' എന്ന സംഘടനയുടെ പ്രതിനിധി എന്നീ നിലകളിൽ പ്രശസ്തയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് മേധാപട്കർ
  2. 2004 ജനുവരിയിൽ മുംബൈയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിൽ ആണ് മേധാ പട്കറും നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിലെ മറ്റ് പ്രതിനിധികളും ചേർന്ന് 'ലോക് രാജ്ഞിതി മഞ്ച്' എന്നും വിളിക്കപ്പെടുന്ന 'പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്' എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്
2302
വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ഉത്തരം :: തമിഴ്നാട്
  1. ഒരു ഇന്ത്യൻ സംസ്ഥാനത്ത് ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിലായിരുന്നു, 1997 ലായിരുന്നു അത്
  2. വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം - സ്വീഡൻ
  3. വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  4. വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഡിസംബർ 19
  5. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15
  6. വിവരാവകാശ നിയമം നടപ്പിൽ വരുത്തുവാൻ വേണ്ട് പ്രവർത്തിച്ച സംഘടന - കിസാൻ മസ്ദൂർ ശക്തി സദൻ
2303
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്

ഗവർണറുടെ മുന്നിൽ
2304
ഐ ടി ആക്ട് നിലവിൽവന്ന വർഷം

2000 ഒക്ടോബർ 17
2305
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ആദ്യം ഇടംപിടിച്ച ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വ്

നീലഗിരി
2306
കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം

ആര്യങ്കാവ് ചുരം
2307
ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയായ ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്

ചടയമംഗലം (കൊല്ലം)
2308
ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ

കോഴിക്കോട്
2309
ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്

പമ്പ
2310
ശബരിമല സ്ഥിതിചെയ്യുന്ന താലൂക്ക്

റാന്നി
2311
ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം

ഗവി മ്യൂസിയം (കോന്നി)
2312
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

പുന്നപ്ര വയലാർ സമരം
2313
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ

വേമ്പനാട്ടുകായൽ
2314
പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ

അഷ്ടമുടി കായൽ
2315
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗം

നീലഗിരി താർ (വരയാട്)
2316
മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചുവെയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്

വൈഗ അണക്കെട്ട്
2317
കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

റോബർട്ട് ബ്രിസ്റ്റോ
2318
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല

എറണാകുളം
2319
പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം

കൊച്ചി രാജവംശം
2320
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി

ഡോ.മൻമോഹൻ സിംഗ്
2321
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം

മംഗളവനം
2323
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ആസ്ഥാനം

കളമശ്ശേരി
2323
കേരളത്തിലെ ആദ്യ ഐപിഎൽ ടീം

കൊച്ചിൻ ടസ്കേഴ്സ് കേരള
2324
അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് പുഴയിലാണ്

ചാലക്കുടിപ്പുഴ
2325
പ്രസിദ്ധമായി തൃശൂർപൂരം തുടങ്ങിയ ഭരണാധികാരി

ശക്തൻ തമ്പുരാൻ
2326
കേരളത്തിൽ ഏറ്റവും കൂടൂതൽ പോസ്റ്റാഫീസുകളും ബ്ലോക്ക് പഞ്ചായത്തുകളുമുള്ള ജില്ല

തൃശ്ശൂർ
2327
പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന് പാലക്കാട് ജില്ലയിലെ ക്ഷേത്രം

വിശ്വനാഥക്ഷേത്രം
2328
ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം

പൊന്നാനി
2329
കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം
2330
ബേപ്പൂർപുഴ എന്നറിയപ്പെടുന്നത്

ചാലിയാർ
2331
കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം
2332
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ളതും പട്ടികജാതിക്കാർ ഏറ്റവും കുറവുള്ളതുമായ ജില്ല

വയനാട്
2333
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല

വയനാട്
2334
കേരളത്തിൽ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം

കാസർകോട്
2335
നമഃശിവായ എന്ന വന്ദന വാക്യത്തോടെ അരംഭിക്കുന്ന ശാസനം

വാഴപ്പള്ളി ശാസനം
2336
കോവലന്റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം

ചിലപ്പതികാരം
2337
ആയ് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനമായിരുന്ന പൊതിയിൽമലയുടെ ഇപ്പോഴത്തെ പേര്

അഗസ്ത്യകൂടം
2338
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രമായിരുന്ന കാന്തള്ളൂർശാലയുടെ സ്ഥാപകൻ

കരുനന്തടക്കൻ
2339
ആശ്ചര്യമഞ്ജരി എന്ന ഗദ്യ കൃതിയുടെ കർത്താവ്

കുലശേഖര ആൾവാർ
2340
ശിവാനന്ദ ലഹരി, സൌന്ദര്യലഹരി, വിവേകചൂഢാമണി എന്നീ കൃതികളുടെ കർത്താവ്

ശങ്കരാചാര്യർ
2341
കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം

അറയ്ക്കൽ രാജവംശം
2342
കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം

വില്വാർവട്ടം രാജവംശം
2343
കേരള ചൂഡാമണി എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു കുലശേഖര രാജാവ്

കുലശേഖര ആൾവാർ
2344
കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്

രാജശേഖരവർമ്മൻ
2345
കേരളത്തിൽ അദ്യമെത്തിയ വിദേശികൾ

അറബികൾ
2346
ഏറ്റവും കൂടുതൽ കാലം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരി

ഇബ്നുബത്തൂത്ത
2347
കേരളത്തിലെ ആദ്യ മുസ്ലീംപള്ളിയായ ചേരമൻ ജുമാമസ്ജിദ് (കൊടുങ്ങല്ലൂർ) പണി കഴിപ്പിച്ചത്

മാലിക് ദിനാർ
2348
നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷയായിരുന്ന ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്

സ്വാതി തിരുനാൾ
2349
ദേശിങ്ങനാട്, ജയസിംഹനാട് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം

കൊല്ലം
2350
സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്

രവിവർമ്മ കുലശേഖരൻ