പശ്ചിമഘട്ടം/സഹ്യാദ്രി/സഹ്യപർവ്വതം
WESTERN GHATS
Kerala PSC Malayalam Study Notes
WESTERN GHATS
Kerala PSC Malayalam Study Notes
- ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം (Western Ghats) എന്നറിയപ്പെടുന്നത്.
- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പർവതനിരയായ പശ്ചിതമഘട്ടം, സഹ്യാദ്രി, സഹ്യപർവ്വതം എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു.
- ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന് 1600 കിലോ മീറ്റർ ദൈർഘ്യവും 1,60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമാണുള്ളത്.
- ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ ആറ് (6) സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നത്.
- കേരളത്തിലെ ഭൂപ്രകൃതി വിഭാഗമായി മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
- കേരളത്തിലെ ഭൂരിഭാഗം നദികളുടെയും ഉത്ഭവവും പശ്ചിമഘട്ട മലനിരകളിൽ നിന്നാണ്.
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്ത്, ഇടുക്കി ജില്ലയിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ആനമുടി. ആനമുടിയുടെ ഉയരം 2695 മീറ്റർ (8842 അടി) ആണ്.
- ഇന്ത്യ 2006-ലാണ് പശ്ചിമഘട്ടത്തെ ഒരു സംരക്ഷിത ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി യുനെസ്കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിന് (MAB) അപേക്ഷിച്ചത്. എന്നാൽ 2012 ജൂലൈ 1-ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയാണ് പശ്ചിമഘട്ടത്തിലെ 39 കേന്ദ്രങ്ങളെ (കേരളത്തിൽ നിന്നും 20 കേന്ദ്രങ്ങൾ) ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയ കേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്
- തട്ടേക്കാട് പക്ഷി സങ്കേതം
- ഷെന്തുരുണി വന്യജീവി സങ്കേതം
- നെയ്യാർ വന്യജീവി സങ്കേതം
- പേപ്പാറ വന്യജീവി സങ്കേതം
- പെരിയാർ ടൈഗർ റിസർവ്
- ഇരവികുളം നാഷണൽ പാർക്ക്
- ചിന്നാർ വന്യജീവി സങ്കേതം
- സൈലന്റ് വാലി നാഷണൽ പാർക്ക്
- കരിമ്പുഴ വന്യജീവി സങ്കേതം
- ആറളം വന്യജീവി സങ്കേതം
- പറമ്പിക്കുളം വന്യജീവി സങ്കേതം
- പാമ്പാടും ഷോല നാഷണൽ പാർക്ക്
- ആനമുടി ഷോല നാഷണൽ പാർക്ക്
- ചിമ്മിണി വന്യജീവി സങ്കേതം
- പീച്ചി-വാഴാനി വന്യജീവി സങ്കേതം
- വയനാട് വന്യജീവി സങ്കേതം
- മതികെട്ടാൻ ഷോല നാഷണൽ പാർക്ക്
- കുറിഞ്ഞിമല സാങ്ച്വറി
- കരിമ്പുഴ നാഷണൽ പാർക്ക്
- ഇടുക്കി വന്യജീവി സങ്കേതം
പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ
ചുരങ്ങൾ | അവ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ |
---|---|
പാലക്കാട് ചുരം | പാലക്കാട് - കോയമ്പത്തൂർ |
ആര്യങ്കാവ് ചുരം | കൊല്ലം - ചെങ്കോട്ട |
ബോഡി നായ്ക്കന്നൂർ ചുരം | ഇടുക്കി -മധുര |
പെരുമ്പാടി ചുരം | കണ്ണൂർ - കുടക് |
പെരിയഘട്ട് ചുരം | മാനന്തവാടി - മൈസൂർ |
താമരശ്ശേരി ചുരം | കോഴിക്കോട് - മൈസൂർ |
പാൽചുരം | വയനാട് - കണ്ണൂർ |
പശ്ചിമഘട്ട ആഘാതങ്ങളെക്കുറിച്ച് പഠിച്ച വിവിധ കമ്മീഷനുകൾ
- സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ
Ans : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ - കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ
Ans : മാധവ് ഗാഡ്ഗിൽ കമ്മീഷൻ - മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ
Ans : കസ്തൂരി രംഗൻ കമ്മീഷൻ
പ്രധാന ചോദ്യോത്തരങ്ങൾ
- ഏതാണ്ട് എത്ര വർഷം മുൻപാണ് പശ്ചിമഘട്ടം രുപംകൊണ്ടത് എന്നാണ് കരുതപ്പെടുന്നത്?
Ans : 65 ദശലക്ഷം വർഷം മുൻപ് - ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്?
Ans : ആറു സംസ്ഥാനങ്ങൾ - പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളേവ ?
Ans : ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് - ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലുള്ള പടിഞ്ഞാറേച്ചറിവിലുള്ള
Ans : പശ്ചിമഘട്ടം - അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയേത്?
Ans : പശ്ചിമഘട്ടം - പശ്ചിമഘട്ടമലനിരയുടെ ഏകദേശ നീളം എത്ര യാണ്?
Ans : 1,600 കിലോമീറ്റർ - പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?
Ans : ആനമുടി - ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
Ans : ആനമുടി (2695 മീറ്റർ അഥവാ8,842 അടി) - ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്?
Ans : ഇരവികുളം ദേശീയോദ്യാനം - പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
Ans : 2012, ജൂലൈ, 1 - കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്
Ans : അഗസ്ത്യാർകൂടം - പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം?
Ans : പാലക്കാട്ചുരം - ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്?
Ans : കേരളത്തിലെ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലകളെ - പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകുറഞ്ഞ പ്രദേശം ?
Ans : പാലക്കാട്,ചുരം - പാലക്കാട് ചുരത്തിന്റെ വീതി എത്രയാണ്?
Ans : 80-40 കിലോമീറ്റർ - പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ?
Ans : എൻ.എച്ച് 544 (NH544) - കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം
Ans : പാലക്കാട് ചുരം - പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്?
Ans : കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം (ശരാവതി നദി ) - പശ്ചിമഘട്ടിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാടേത്?
Ans : സൈലന്റ്‌വാലി - പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണം?
Ans : മഹാരാഷ്ട്രയിലെ പൂനെ - പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയേത്?
Ans : മാധവ്ഗാഡ്ഗിൽ കമ്മിറ്റി - ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റിയേത്?
Ans : ഡോ.കണ്ണൂരിരംഗൻ കമ്മിറ്റി - കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
Ans : താമരശ്ശേരി ചുരം (വയനാട്,ചുരം) - വയനാട് ചുരം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Ans : കോഴിക്കോട് - കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
Ans : പേരമ്പാടി ചുരം - കേരളത്തെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
Ans : ബോഡിനായ്ക്കുന്നൂർ ചുരം - തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ചുരമേത്?
Ans : ആര്യങ്കാവ് ചുരം - പേരിയ ചുരം കേരളത്തെ കർണാടകത്തിലെ ഏതു പ്രദേശവുമായി ബന്ധിപ്പിക്കുന്നു?
Ans : മൈസൂർ - നാടുകാണി ചുരം ഏതു ജില്ലയിലാണ്?
Ans : മലപ്പുറം - കേരളത്തിൽ ഏറ്റവുമധികം മലകളും, കുന്നുകളുമുള്ള ജില്ലയേത്?
Ans : ഇടുക്കി - മലകളും, കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്?
Ans : ആലപ്പുഴ - പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര ഏതു ?
Ans : അഗസ്ത്യാർ മലകൾ - 1,890 മീറ്റർ ഉയരമുള്ള അഗസ്ത്യാർമല ഏതു ജില്ലയിലാണ്?
Ans : തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ - വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്?
Ans : തിരുവനന്തപുരം - കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്?
Ans : പത്തനംതിട്ട - 2400 മീറ്ററോളം ഉയരമുള്ള ശിവഗിരി മുടി ഏതു ജില്ലയിലാണ് ?
Ans : ഇടുക്കി - കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമേത്?
Ans : ശിവഗിരി മുടി - പ്രമുഖ ക്രിസ്തുമത തീർഥാടനകേന്ദ്രമായ മലയാറ്റുർ കുരിശുമുടി ഏതു ജില്ലയിലാണ്?
Ans : എറണാകുളം - അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മലയായ മല്ലീശ്വ രമല ഏതു ജില്ലയിൽ?
Ans : പാലക്കാട് - പ്രസിദ്ധമായ തിരുവില്ല്വാമല, വിൽവന്ദ്രിമല, പുനർ ജനിഗുഹ എന്നിവ ഏതു ജില്ലയിലാണ്?
Ans : പാലക്കാട് - 1608 മീറ്ററോളം ഉയരമുള്ള ബ്രഹ്മഗിരി ഏതു ജില്ലയിലാണ്?
Ans : വയനാട് - ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്?
Ans : തിരുനെല്ലി ക്ഷേത്രം - ബ്രഹ്മഗിരിയിൽ തിരുനെല്ലിക്കു സമീപമുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
Ans : പക്ഷിപാതാളം - വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Ans : എടക്കൽ മല - വയനാട്ടിലെ ഏതു മലയുടെ ഉച്ചിയിലാണ് എടക്കൽ ഗുഹ കൾ സ്ഥിതിചെയ്യുന്നത്?
Ans : അമ്പുകുത്തിമലയുടെ - കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമുള്ളത്?
Ans : ചെമ്പ്ര പീക്ക് - മയിലുകളുടെ സംരക്ഷണത്തിനുവേണ്ട് രൂപവത്കരിച്ച പക്ഷിസങ്കേതം
Ans : ചുലന്നൂർ (കെ.കെ.നീലകണ്ഠൻ പക്ഷിസങ്കേതം) - കേരളത്തിലെ ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനം
Ans : സൈലന്റ് വാലി - സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
Ans : രാജീവ് ഗാന്ധി - സൈലന്റ് വാലിയിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാർ
Ans : ഇരുളർ, മുദുകർ - തമിഴ്നാട്ടിൽ നിന്നു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങേകതം
Ans : പറമ്പിക്കുളം വന്യജീവി സങ്കേതം - പറമ്പിക്കുളം വന്യജീവി സങ്കേതത്തിനോട് ചേർന്ന സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ വന്യജീവി സങ്കേതം
Ans : അണ്ണാമലൈ വന്യജീവി സങ്കേതം - കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്ന പ്രദേശം
Ans : നെല്ലിയാമ്പതി - അട്ടപ്പാടി ബ്ലാക്ക് ഏത് സങ്കരയിനം ജീവിയാണ്
Ans : ആട് - മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി
Ans : തൂതപ്പുഴ
0 Comments