2151
കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്

ഉത്തരം : മേപ്പാടി (വയനാട്)
  1. കേരളത്തിലെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൻ കണ്ടി കോളനിയിലാണ് സ്ഥിപിച്ചിരിക്കുന്നത്
  2. മേപ്പാടി വയനാട് ജില്ലയിലാണ്
  3. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് സർക്കാർ വീടും സ്ഥലവും സൌജന്യമായി നൽകിയ പ്രദേശമായ വെള്ളപ്പൻ കണ്ടിയിൽ വൈദ്യുതി ലൈൻ ഇല്ലാത്തതിനാലാണ് കോളനിയിലെ കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ അനെർട്ടിന്റെ നേതൃത്വത്തിൽ 1.5 കിലോവാട്ട് ശേഷിയുള്ള സൌരനിലയം ഉരുക്കിയത്. സൌരപാനലും കാറ്റു ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് 1000 വാട്ട് വരെയുള്ള വീട്ടുപകരണങ്ങൾ കോളനിക്കാർ പ്രവർത്തിപ്പിച്ചുവരുന്നു.
2152
കേരളത്തിലെ ആദ്യ സോളാർ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത്

ഉത്തരം : അമ്പലത്തറ (കാസർകോട്)
  1. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ജവഹർലാൽ നെഹ്റു നാഷണൽ സോളാർ മിഷനിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് അമ്പലത്തറ സോളാർ പാർക്ക്
2153
ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്

അമൃത്സർ (പഞ്ചാബ്)
2154
ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം

ധർണയ് (ബീഹാർ)
2155
ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന അണക്കെട്ട്

ബാണാസുര സാഗർ
2156
ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിച്ചത്

ആലപ്പുഴ (കേരളം)
2157
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്

ഭഗ് വാൻപൂർ (മധ്യപ്രദേശ്)
2158
കേരളത്തിലെ ആദ്യ സോളാർ ജില്ല

മലപ്പുറം
2159
കേരളത്തിലെ ആദ്യ സോളാർ സിറ്റി

കൊച്ചി
1160
ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം

നെടുമ്പാശ്ശേരി വിമാനത്താവളം
2161
ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്

മജ് ലിസ് ഇ ഷൂറ (പാകിസ്ഥാൻ)
2162
ഇന്ത്യയിലെ ആദ്യ സോളാർ കോടതി

ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
2163
ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ

അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി)
2164
പൂർണമായും സൌരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭ ഓഫീസ്

ഇരിങ്ങാലക്കുട
2165
പൂർണമായും സൌരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്

മലപ്പുറം
2166
കെ.എസ്.ഇ.ബി യുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ്പ് സൌരോർജ വൈദ്യുത നിലയം

അട്ടപ്പാടി
2167
സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ്

അഹമ്മദാബാദ്
2168
സർദാർ കെ.എം. പണിക്കരുടെ മുഴുവൻ പേര്

കാവാലം മാധവപ്പണിക്കർ
2169
സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ്

ഫ്രെഡറിക് ടെയ്ലർ
2170
സയന്റിഫിക് സോഷ്യലിസത്തിന്രെ പിതാവ്

കാറൽ മാർക്സ്
2171
ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ച രാജാവ്

ശശാങ്കൻ
2172
സരസ്വതി സമ്മാനം നൽകുന്നത്

കെ.കെ.ബിർളാ ഫൌണ്ടേഷൻ
2173
സരിസ്ക ടൈഗർ സാങ്ചറി എവിടെയാണ്

അൽവാർ
2174
ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം

ഇൻസാറ്റ് 1 എ
2175
സലാർജ്ജ് മ്യൂസിയം എവിടെയാണ്

ഹൈദരാബാദിൽ
2176
സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത്

മീരാ നായർ
2177
ഗലീലിയോ ഏതു രാജ്യത്താണ് ജനിച്ചത്

ഇറ്റലി
2178
ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്

സി.ഡി.ദേശ്മുഖ് (1959)
2179
ഗവർണറായ ആദ്യ മലയാളി

വി.പി.മേനോൻ
2180
ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്

ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2181
സഖാക്കളേ മുന്നോട്ട എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവ്

പി.കൃഷ്ണപിള്ള
2182
സാധാരണയായി നിയമസഭയിൽ സഭാ നേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ്

മുഖ്യമന്ത്രി
2183
സാധുജനദൂതൻ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

പാമ്പാടി ജോൺ ജോസഫ്
2184
ഗാന്ധിജിയുടെ അമ്മ

പുത്ലി ഭായി
2185
ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ച ഇംഗ്ലീഷ് സാമൂഹിക പരിഷ്കർത്താവ്

ജോൺ റസ്കിൻ
2186
ഗാന്ധിജിയെ ആദ്യമായി മഹാത്മാവ് എന്ന് വിളിച്ചത്

ടാഗോർ
2187
സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

ആർട്ടിക്കിൾ 360
2188
സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്

ആഡം സ്മിത്ത്
2189
സാർ രാജവംശം ഭരിച്ചിരുന്ന രാജ്യം

റഷ്യ
1190
സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ

അബ്ദുൾ അഹ്സൻ
2191
സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറ്ൽ

അബ്ദുൾ അഹ്സൻ
2192
സാർക്ക് സമ്മേളനത്തിനു വേദിയായ ആദ്യ ഇന്ത്യൻ നഗരം

ബാംഗ്ലൂർ
2193
സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്
2194
സാൽവദോർ ദാലിയുമായി ബന്ധപ്പെട്ട കല

ചിത്രകല
2195
സാർസ് രോഗം ബാധിക്കുന്ന അവയവം

ശ്വാസകോശം
2196
ഗാർഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അവൃത്തി

50 ഹേർട്സ്
2197
സാമുവൽ ഹനിമാൻ ഏതു രാജ്യക്കാരനായിരുന്നു

ജർമനി
2198
സാമുഗാർ യുദ്ധം ഏത് മുഗൾ ചക്രവർത്തിയുടെ സിംഹാസനമാണ് ഉറപ്പിച്ചത്

ഔറംഗസീബ്
2199
സാമൂതിരി സദസ്സിനെ സാഹിത്യപ്രതിഭകളായ പതിനെട്ടരക്കവികളിൽ അരക്കവി ആര്

പൂനം നമ്പൂതിരി
2200
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ

റുഡ്യാർഡ് ക്ലിപ്പിങ്