ഛത്തീസ്ഗഢ് (Chattisgarh)
Facts about the Indian State Chattisgarh
Facts about the Indian State Chattisgarh
- ഇന്ത്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കരബന്ധിത സംസ്ഥാനമാണ് ഛത്തീസ്ഗഢ്.
- ഇന്ത്യൻ യൂണിയനിലെ 26-മത് സംസ്ഥാനമായി ഛത്തീസ്ഗഢ് രൂപീകൃതമായത് 2000 നവംബർ 1-നാണ്.
- മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ചാണ് ഛത്തീസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചത്, 33 ജില്ലകളാണ് നിലവിൽ ഛത്തീസ്ഗഢ് സംസ്ഥാനത്തിനുള്ളത്.
- മധ്യപ്രദേശിൽ നിന്ന് വേർപിരിയുമ്പോൾ ഛത്തീസ്ഗഢിന് 16 എത്ര ജില്ലകൾ ഉണ്ടായിരുന്
- വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും വലിയ 9 മത്തെ സംസ്ഥാനവും, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ 17-മത്തെ സംസ്ഥാനവുമാണ് ഛത്തീസ്ഗഢ്.
- 7 സംസ്ഥാനങ്ങളുമായി ഛത്തീസ്ഗഢ് അതിർത്തി പങ്കിടുന്നു അവ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒറീസ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് തെലങ്കാന എന്നിവയാണ്.
- ഛത്തീസ്ഗഢിന്റെ തലസ്ഥാനം റായ്പൂർ ആണ്.
അടിസ്ഥാന വിവരങ്ങൾ
തലസ്ഥാനം | റായ്പൂർ |
ജില്ലകൾ | 33 |
വിസ്തീർണ്ണം | 1,35,192 ㎢ (52,198 sq mi) |
ഗവർണർ | ബിശ്വഭൂഷൻ ഹരിചന്ദൻ |
മുഖ്യമന്ത്രി | ഭൂപേഷ് ബാഗേൽ ( INC ) |
നിയമസഭ സീറ്റുകൾ | 90 സീറ്റുകൾ |
രാജ്യസഭ സീറ്റുകൾ | 5 സീറ്റുകൾ |
ലോക്സഭ സീറ്റുകൾ | 11 സീറ്റുകൾ |
ഹൈക്കോടതി | ബിലാസ്പൂർ |
ഔദ്യോഗിക ഭാഷ | ഹിന്ദി, ഛത്തീസ്‌ഗരി |
ഔദ്യോഗിക പക്ഷി | ഹിൽ മൈന |
ഔദ്യോഗിക മൃഗം | കാട്ടെരുമ |
ഔദ്യോഗിക പുഷ്പം | ഫ്രഞ്ച് ജമന്തി |
ഔദ്യോഗിക വ്യക്ഷം | ഷോറ റോബസ്റ്റ |
പ്രധാന സവിശേഷതകൾ
- പ്രാചീനകാലത്ത് ദക്ഷിണകോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്
- ദണ്ഡകാരണ്യം എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനവും ഛത്തീസ്ഗഢ് ആണ്
- 36 കോട്ടകൾ എന്ന് പേരിനർത്ഥമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്
- അച്ചനാകാമർ-അമർകാണ്ടക് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഛത്തീസ്ഗഡ് ആണ്
- ഇന്ത്യയിലാദ്യമായി തിരഞ്ഞെടുപ്പിൽ NOTA (None of the Above) പരീക്ഷിച്ചത് ഛത്തീസ്ഗഢിലാണ്
- മധ്യേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് ഛത്തീസ്ഗഢിന്റെ മധ്യസമതല പ്രദേശങ്ങളാണ്
ആദ്യമായി
- ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി - ഷിയോനാഥ് (ഈ നടപടി പിന്നീട് റദ്ദാക്കി)
- ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി - അജിത് ജോഗി
- ഇന്ത്യയിൽ ഐ.എ.എസ് ഓഫീസറായിരുന്നതിനുശേഷം പിന്നീട് മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - അജിത് ജോഗി
- ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഛത്തീസ്ഗഢ് (2012)
സൂപ്പർലേറ്റീവുകൾ
- ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റീൽ പ്ലാന്റ് - ഭിലായ് സ്റ്റീൽ പ്ലാന്റ്
- ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് - ഭിലായ് സ്റ്റീൽ പ്ലാന്റ്
- ഛത്തീസ്ഗഢിലെ ഏറ്റവും വലിയ നഗരം - റായ്പൂർ
കൂടുതൽ വസ്തുതകൾ
- ഏതു സംസ്ഥാനം വിഭജിച്ചാണ് ഛത്തീസ്ഗഢ് സംസ്ഥാനം രൂപവൽക്കരിച്ചത് - മധ്യപ്രദേശ്
- ഛത്തീസ്ഗഢ് സംസ്ഥാനം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് - 7
- ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ് - ഗോദാവരി
- ഇന്ദ്രാവതി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് - ഛത്തീസ്ഗഢ്
- ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ് - ഇന്ദ്രാവതി
- ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്ഗഢ്
- ഛത്തീസ്ഗഢിലെ പ്രധാന നദി - മഹാനദി
- ഛത്തീസ്ഗഢിലെ പ്രധാന നദി - മഹാനദി
- ഭിലായ് സ്റ്റീൽ പ്ലാന്റ് ഏതു സംസ്ഥാനത്താണ് - ഛത്തീസ്ഗഢ്
- സോവിയറ്റ് യൂണിയന്റെ (റഷ്യ) സഹകരണത്തോടെ 1959-ൽ നിർമ്മിച്ച സ്റ്റീൽ പ്ലാന്റ് - ഭിലായ് സ്റ്റീൽ പ്ലാന്റ്
- ഇന്ത്യയിൽ റെയിൽപ്പാളങ്ങൾ നിർമിക്കുന്നത് എവിടെയാണ് - ഭിലായ് സ്റ്റീൽ പ്ലാന്റ്
- ഭിലായ് പ്ലാന്റിനാവശ്യമായി ഇരുമ്പയിര് പ്രധാനമായും ലഭിക്കുന്നത് ഏത് ഖനിയിൽ നിന്നാണ് - ഡള്ളി-രാജ്ഹാരാ ഖനി
- ബാൽകോ (ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ്) ഏതു സംസ്ഥാനത്താണ് - ഛത്തീസ്ഗഢ്
- സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്നത് - റായ്പൂർ
- ഛത്തീസ്ഗഢിന്റെ രൂപവത്കരണത്തിനു വേണ്ടി ശബ്ദമുയർത്തിയ വ്യക്തി - ഡോ.ഖുബ് ചന്ദ് ബഗേൽ
- ഛത്തീസ്ഗഢ് എന്ന പേരുള്ള സംഘടന സ്ഥാപിച്ച ആദ്യ വ്യക്തി - ശങ്കർ ഗുഹ നിയോഗി
പ്രധാന പി.എസ്.സി ചോദ്യോത്തരങ്ങൾ
- പ്രാചീന കാലത്ത് ദക്ഷിണകോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം
Ans : ഛത്തീസ്ഗഢ് - 36 കോട്ടകൾ എന്നർഥം വരുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - കടൽകുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഏത് സംസ്ഥാനം വിഭജിച്ച് രൂപം നൽകിയതാണ് ഛത്തീസ്ഗഢ്
Ans : മധ്യപ്രദേശ് - ഛത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യവ്യക്തി
Ans : ഡോ.ഖുബ്ചന്ദ്ബഗേൽ - മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി
Ans : ഓപ്പറേഷൻ ഗ്രീൻ ഹണ്ട് - നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച പദ്ധതി
Ans : സൽവാ ജുദും (2005) - കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
Ans : അജിത്ജോഗി (ഛത്തീസ്ഗഢ്) - മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്നത്
Ans : ഛത്തീസ്ഗഢ് - സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
Ans : റായ്പൂർ, ഛത്തീസ്ഗഢ് - സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം
Ans : ബിലാസ്പൂർ, ഛത്തീസ്ഗഢ് - ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമിക്കുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - 2001-ലെ സെൻസസ് പ്രകാരം ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല
Ans : ദണ്ഡേവാഡ,ഛത്തീസ്ഗഢ് - ടിൻ (വെളുത്തീയം) അയിര് ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢിൽ സ്ഥിതിചെയ്യുന്ന സ്റ്റീൽ പ്ലാന്റ്
Ans : ഭിലായ് സ്റ്റീൽ പ്ലാന്റ് - ഭിലായ് സ്റ്റീൽ പ്ലാന്റ് നിലവിൽ വന്ന വർഷം
Ans : 1959- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ(SAIL) കീഴിലാണ് ഭിലായ് സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്നത്
- അലൂമിനിയം പ്ലാൻറായ ബാൽകോ (Bharath Aluminium Corporation Ltd.) സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - കോർബ, സിപ്പാറ്റ് താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢിലെ ജിയോതെർമൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം
Ans : ബൽറാംപൂർ - സംസ്ഥാനതല ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢിലെ പ്രധാന നൃത്തരൂപങ്ങൾ
Ans : കർമനൃത്യ, സായ്ല, കക്സസാർ, ചൈത്ര, സൂവാ നാച്ച, പാണ്ഡ്വാനി, റൗത്ത് നാച്ച - ഇന്ദ്രാവതി നാഷണൽ പാർക്ക്, കംഗർ ഘട്ടി നാഷണൽ പാർക്ക് എന്നിവ സ്ഥിത ചെയ്യുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - മൈകാൽ മലനിരകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢിലെ പ്രധാന അണക്കെട്ട്
Ans : ഹാസ്ദിയേ ബാംഗോ - ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി
Ans : ഷിയോനാഥ് - ചിത്ര കോട്ട്, ചിത്ര ധാര, അമൃത് ധാര എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ചിത്ര കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
Ans : ഇന്ദ്രാവതി - ഇന്ത്യയിലെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടം
Ans : ചിത്ര കോട്ട് - കൈലാസ് ഗുഹ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - ഛത്തീസ്ഗഢ് മുക്തി മോർച്ച എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്
Ans : ശങ്കർ ഗുഹാനിയോഗി - പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ അനുവദിച്ച വീടുകൾ ആദ്യമായി ഗുണഭോക്താക്കൾക്ക് നൽകിയ സംസ്ഥാനം
Ans : ഛത്തീസ്ഗഢ് - വാലന്റ്റൈൻസ് ഡേ, മാതൃ-പിതൃ ദിവസമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം
Ans : ഛത്തീസ്ഗഢ്.
1 Comments
idc
ReplyDelete