ഇന്ത്യൻ സിനിമ - പി.എസ്.സി ചോദ്യോത്തരങ്ങൾ
  1. ബോക്സ് ഓഫീസ് മൊത്ത വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ ചലച്ചിത്ര വ്യവസായം

    Ans : ഹോളിവുഡ്

  2. പ്രതിവർഷം ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടത്തുന്നതിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്
    Ans : ചൈനീസ് സിനിമ (2021-ലെ കണക്കനുസരിച്ച് 1156 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു)
  3. പ്രതിവർഷം ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ ചലച്ചിത്ര വ്യവസായം

    Ans : ഇന്ത്യൻ സിനിമ

  4. ഇന്ത്യൻ സിനിമയുടെ പിതാവ്?

    Ans : ദാദാ സാഹിബ് ഫാൽക്കെ

  5. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?

    Ans : 1896 ജൂലൈ 7

    (മുംബൈയിലെ വാട്സൺ ഹോട്ടലിൽ വെച്ച്)
  6. വാട്സൺ ഹോട്ടലിന്റെ ഇപ്പോഴത്തെ പേര്?

    Ans : Esplanade Mansion

  7. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടത്തിയത്?

    Ans : ലൂമിയർ സഹോദരന്മാർ

    (ദി സീ ബാത്ത്, എ ഡെമോളിഷൻ, ലിവിങ് ദി ഫാക്ടറി, അറൈവൽ ഓഫ് എ ട്രെയിൻ, ലേഡീസ് ആന്റ് സോൾജിയേഴ്സ്, എൻട്രി ഓഫ് സിനിമാറ്റോഗ്രഫി എന്നീ ആറ് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിച്ചു)
  1. ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരം?

    Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

  2. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

    Ans : 1969

  3. ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തുക?

    Ans : പത്ത് ലക്ഷം രൂപ

  4. പുണ്ഡാലിക് സിനിമയുടെ നിർമ്മാതാവ്?

    Ans : ദാദാ സാഹിബ് തോൺ

    (സംവിധാനം -എൻ.ജി.ചിത്രേ )
  5. ഫാൽക്കെ പുരസ്കാരവും ഭാരതരത്നവും ലഭിച്ച വ്യക്തികൾ?

    Ans : ലതാ മങ്കേഷ്കർ, സത്യജിത് റേ

  6. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര

  7. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?

    Ans : ദാദാ സാഹിബ് ഫാൽക്കേ

  8. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

    Ans : ആലം ആര

    (1931)
  9. ‘ആലം ആര’ എന്ന ചിത്രം സംവിധാനം ചെയ്തത്?

    Ans : അർദേശിർ ഇറാനി

  10. ഇന്ത്യയിലെ ആദ്യ 70 എം.എം. ചിത്രം?

    Ans : എറൗണ്ട് ദ് വേൾഡ്

    (1967)
  11. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 എം. എം. ചിത്രം?

    Ans : ഷോലെ

  12. ഷോലെ സിനിമ സംവിധാനം ചെയ്തത്?

    Ans : രമേഷ് സിപ്പി

  13. ഷോലെ സിനിമ തുടർച്ചയായി അഞ്ചു വർഷം പ്രദർശിപ്പിച്ച മുംബൈയിലെ തിയേറ്റർ?

    Ans : മിനർവ

  14. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

    Ans : ബിൽവാ മംഗൾ

    (1932) (ബ്രിട്ടണിൽ വച്ചാണ് പ്രോസസിംഗ് നടന്നത്)
  15. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

    Ans : കിസാൻ കന്യ

    (1937)
  16. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?

    Ans : ജിജോ

  17. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

    Ans : ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ

    (20 വർഷം തുടർച്ചയായി മുംബൈ, മറാത്ത മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു. 2015 ഫെബ്രുവരിയിൽ പ്രദർശനം അവസാനിപ്പിച്ചു) (സംവിധാനം - ആദിത്യ ചോപ്ര)
  18. ആദ്യമായി പശ്ചാത്തലസംഗീതം ഉൾപ്പെടുത്തിയ ഇന്ത്യൻ സിനിമ?

    Ans : ചാണ്ഡിദാസ്

    (സംവിധാനം - ദെബാക്കി ബോസ്)
  19. ‘ചാണ്ഡിദാസ്’ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്?

    Ans : ആർ.സി.ബോറൻ

  20. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ വേദി?

    Ans : മുംബൈ

  21. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?

    Ans : ഗോവ

  1. ഇന്ത്യയിലെ ആദ്യത്തെ സിനിമാ ഹാൾ?

    Ans : കപാലി (ബംഗളൂരു)

  2. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

    Ans : 1952

  3. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : സുവർണമയൂരം

  4. 1948 -ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്റെ ആസ്ഥാനം?

    Ans : മുംബൈ

  5. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണം ലക്ഷ്യമാക്കി ൽ ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?

    Ans : നാഷണൽ ഫിലിം ആർക്കൈവ്

  6. നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?

    Ans : പൂനെ

  7. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

    Ans : 1955

  8. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം?

    Ans : മുംബൈ

  9. ഗുണമേന്മയുള്ള സിനിമകളുടെ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിലവിൽ വന്ന സ്ഥാപനം?

    Ans : ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)

  10. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?

    Ans : 1975

  11. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനാനുമതി നൽകുന്ന സ്ഥാപനം?

    Ans : സെൻസർ ബോർഡ്

    (1952-ൽ സ്ഥാപിതമായ സ്ഥാപനം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്നും അറിയപ്പെടുന്നു)
  12. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം?

    Ans : പൂനെ

  13. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

    Ans : കോർട്ട് ഡാൻസർ

  14. ഇന്ത്യയിലെ ആദ്യ ഗാനരഹിത ചിത്രം?

    Ans : നൗ ജവാൻ

  15. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?

    Ans : ശബാന ആസ്മി

    (5 തവണ)
  16. ശബാന ആസ്മിക്കുശേഷം ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?

    Ans : ശാരദ

    (3 തവണ)
  17. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?

    Ans : മോഹിനി ഭസ്മാസുർ

  18. ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?

    Ans : ശിവാജി ഗണേശൻ

    (1960-കെയ്റോയിൽ,സിനിമ-വീരപാണ്ഡ്യ കട്ടബൊമ്മൻ)
  19. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

    Ans : ഉത്തം കുമാർ

  20. രജനീകാന്തിന്റെ യഥാർത്ഥ നാമം?

    Ans : ശിവാജിറാവു ഗെയ്ക്ക്വാദ്

  21. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

    Ans : കൊനിദേല ശിവശങ്കര വരപ്രസാദ്

  22. ഏത് ഇന്ത്യൻ നടന്റെ സ്മരണാർത്ഥമാണ് യു.എസ്. പോസ്റ്റൽ സർവ്വീസ് സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്?

    Ans : അക്കിനേയി നാഗേശ്വര റാവു

  23. സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രം?

    Ans : ടൈംസ് ഓഫ് ഇന്ത്യ(1896)

  24. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്

  25. ഒറ്റ നടൻ മാത്രം അഭിനയിച്ച ആദ്യ സിനിമ?

    Ans : യാദേം (സുനിൽദത്ത്)

  26. ഇന്ദിരാഗാന്ധിയുടെ ഘാതകരെക്കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങുന്ന വിവാദചിത്രം?

    Ans : കൗ ദേ ഹീരേ

    (സംവിധാനം- രവീന്ദർ രവി)
  27. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?

    Ans : താജ്മഹൽ

    (സംവിധാനം-നിക്കൊളാസ് സാദ)
  28. സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടന്മാർ?

    Ans : എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു

  29. മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം?

    Ans : എം.ജി. രാമചന്ദ്രൻ

    (തമിഴ്നാട്)
  30. സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടിമാർ?

    Ans : ജാനകി രാമചന്ദ്രൻ, ജയലളിത

  31. എം.ജി രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രി മാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ?

    Ans : എം. കൃഷ്ണൻ നായർ

  32. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

    Ans : അപർണസെൻ

  33. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നൽകി തുടങ്ങിയ വർഷം?

    Ans : 1954

  34. മികച്ച നടൻ,നടി എന്നീ അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?

    Ans : 1968

  35. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരം?

    Ans : സുവർണ്ണ കമലം

  36. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജത കമലം നേടിയ ആദ്യ ചിത്രം?

    Ans : നീലക്കുയിൽ (1954)

  37. ‘ബാൻഡിക്ട് ക്വീൻ’ എന്ന ഫൂലൻ ദേവിയെക്കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?

    Ans : മാലാസെൻ

  38. ‘ബാൻഡിക്ട് ക്വീൻ’ എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്?

    Ans : സീമാ ബിശ്വാസ്

    (സംവിധാനം - ശേഖർ കപൂർ)
  39. സാങ്കേതിക വിദഗ്ധർക്കുള്ള ദേശീയ അവാർഡുകൾ നിലവിൽ വന്നത്?

    Ans : 1967

  40. സിനിമാട്ടോഗ്രഫിക് ആക്ട് നിലവിൽ വന്ന വർഷം?

    Ans : 1918

  41. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

    Ans : ഇന്ദിരാഗാന്ധി അവാർഡ്

  42. ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1960

  43. ‘ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?

    Ans : ദേവികാറാണി റോറിച്ച്

  44. ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?

    Ans : നർഗീസ് ദത്ത്

  45. ഇന്ത്യയിലെ ആദ്യ ട്രാക്ക് സ്‌റ്റീരിയോഫോണിക് ചിത്രം?

    Ans : ഷോലെ

  46. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

    Ans : ഇന്ദ്രസഭ

    (71 ഗാനങ്ങൾ )
  47. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?

    Ans : നർഗീസ് ദത്ത്

  48. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരം?

    Ans : പൃഥ്വിരാജ് കപൂർ

  49. ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?

    Ans : ദേവദാസ്

  50. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

    Ans : ശ്യാംചി ആയി

    (മറാത്തി,1954)(സംവിധാനം: പി.കെ. ആത്രെ)
  51. സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം?

    Ans : ലൈറ്റ് ഓഫ് ഏഷ്യ (1926)

  52. ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത?

    Ans : വിജയ നിർമ്മല (44)