ഗാഥാ പ്രസ്ഥാനവും ചെറുശ്ശേരിയും - കേരളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങൾ
ഗാഥ എന്ന വാക്കിന് ഗാനം എന്നാണർത്ഥം
പണ്ടുകാലത്ത് ദ്രാവിഡവൃത്തങ്ങളിൽ രചിച്ച കാവ്യങ്ങളെയാണ് പൊതുവേ ഗാഥ എന്നു വിളിച്ചിരുന്നത്
ഉണ്ണിച്ചിരുതേവി ചരിതത്തിലാണ് ഈ പദം മലയാളത്തിൽ ആദ്യമായി പ്രയോഗിച്ചുകാണുന്നത്
ഗാംഭീര്യത്തേക്കാൾ ലാളിത്യത്തിനാണ് ഈ ഗാനരീതിയിൽ പ്രാധാന്യം
മലയാളത്തിന്റെ ലാളിത്യവും പ്രസന്നതയും തെളിഞ്ഞുനിൽക്കുന്ന കൃഷ്ണഗാഥയാണ് ഗാഥാപ്രസ്ഥാനത്തിലെ നടുനായകമായ കൃതി
പാട്ടുഭാഷാ സാഹിത്യത്തിലെ മികച്ച കാവ്യമായ കൃഷ്ണഗാഥ രചിച്ചത് ചെറുശ്ശേരിയാണ്
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥ വിവരിക്കുന്ന കൃഷ്ണഗാഥ രചിച്ചിരിക്കുന്നത് ഭാഗവതം ദശമസ്കന്ദം ആധാരമാക്കിയാണ്
ശ്രീകൃഷ്ണന്റെ കഥ വിവരിക്കുന്നതിനാൽ "കൃഷ്ണപ്പാട്ട്" എന്നും കൃഷ്ണഗാഥയെ വിളിക്കാറുണ്ട്
ആകെ നാല്പത്തിയേഴോളം കഥകളും എണ്ണായിരത്തി നാനൂറിനുമേൽ ഈരടികളുമായി ഇരുനൂറ്റിമുപ്പത് വൃത്തങ്ങളിലായാണ് കൃഷ്ണഗാഥ നിബന്ധിച്ചിരിക്കുന്നത്
ഉപമ, ഉൽപ്രേക്ഷ, രൂപകം മുതലായ അലങ്കാരങ്ങൾക്കാണ് കൃഷ്ണഗാഥയിൽ പ്രാധാന്യം
'ഉപമാകാളിദാസസ്യ' എന്നൊരു പ്രസിദ്ധ വാക്യമുള്ളതുപോലെ 'ഉൽപ്രേക്ഷാകൃഷ്ണഗാഥയാം എന്നൊരു വാക്യവും പ്രചരിച്ചുവരുന്നുണ്ട്, കാരണം മറ്റൊരു ഗ്രന്ഥത്തിലും കാണാൻ കഴിയാത്ത തരത്തിലുള്ള മനോഹരമായ ഉൽപ്രേക്ഷാകൾകൊണ്ട് സമ്പന്നമാണ് കൃഷ്ണഗാഥ
മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്
പതിനഞ്ചാം നൂറ്റാണ്ടിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു
ഋതുക്കളുടെ കവി എന്ന് വിശേഷിപ്പിക്കുന്നത് ചെറുശ്ശേരിയെയാണ്
ചെറുശ്ശേരിയുടെ ജന്മസ്ഥലം കോലത്തുനാട് ആണ്
കോലത്തു നാട്ടിലെ രാജാവായ ഉദയവർമൻ കോലത്തിരിയുടെ സദസ്സിലെ പണ്ഡിതാനായിരുന്നു ചെറുശ്ശേരി നമ്പൂതിരി എന്നാണ് അനുമാനിക്കുന്നത്
കൃഷ്ണഗാഥയുടെ കർത്താവായ ചെറുശ്ശേരി ഉത്തര കേരളത്തിലെ വടകര ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരി എന്നാണ് മലയാള ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള പറഞ്ഞിരിക്കുന്നത്
പ്രാചീന കവിത്രയത്തിൽ അഗ്രഗണ്യനായ ചെറുശ്ശേരി നമ്പൂതിരിയുടെ ജന്മസ്ഥലം, ജീവിതകാലയളവ്, യഥാർഥ നാമധേയം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല
ചെറുശ്ശേരി എന്നത് അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേരാണ്, 1475-നും 1575-നും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും, പതിനഞ്ചാം നൂറ്റാണ്ടിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്നും കരുതപ്പെടുന്നു
ഭാരതഗാഥ, രുഗ്മാംഗദ ചരിതം, രാമായണം ഗാഥ എന്നിവയാണ് മറ്റു ഗാഥാ കാവ്യങ്ങൾ
0 Comments