AGRICULTURAL REVOLUTIONS IN INDIA
Kerala PSC Malayalam Study Notes
വിപ്ലവങ്ങൾ | ഉത്പന്നം / ലക്ഷ്യം | വിപ്ലവത്തിന്റെ പിതാവ്/മാതാവ് |
---|---|---|
ഹരിത വിപ്ലവം (Geen Revolution) | ഭക്ഷ്യ ധാന്യ ഉത്പാദനം | എം.എസ്.സ്വാമിനാഥൻ |
നിത്യഹരിത വിപ്ലവം (Evergreen Revolution) | കാർഷിക മേഖല (ലക്ഷ്യം - സാങ്കേതിക വികസനത്തിൽ പാരിസ്ഥിതിക തത്വങ്ങളുടെ സംയോജനം) | എം.എസ്. സ്വാമിനാഥൻ |
പ്രോട്ടീൻ വിപ്ലവം (Protein Revolution) | ഹരിത വിപ്ലവത്തിന്റെ രണ്ടാം പതിപ്പ് | നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ചേർന്ന് രൂപപ്പെടുത്തിയത് |
ധവള വിപ്ലവം (White Revolution) | പാലും, പാല് ഉത്പന്നങ്ങളും | ഡോ.വർഗ്ഗീസ് കുര്യൻ |
നീല വിപ്ലവം (Blue Revolution) | മത്സ്യം ഉത്പാദനം | ഡോ. അരുൺ കൃഷ്ണൻ |
മഞ്ഞ വിപ്ലവം (Yellow Revolution) | എണ്ണ കുരുക്കള്‍ (സൂര്യകാന്തി, കടുക് മുതലായ എണ്ണ കുരുക്കൾ) | സാം പിട്രോഡ |
ചുവപ്പ് വിപ്ലവം (Red Revolution) | തക്കാളി, മാംസc ഉത്പാദനം | - |
പിങ്ക് വിപ്ലവം (Pink Revolution) | ഉള്ളി, കൊഞ്ച്, ഫാർമസ്യൂട്ടിക്കൽ | ദുർഗേഷ് പട്ടേൽ |
സുവര്‍ണ്ണ വിപ്ലവം (Golden Revolution) | പഴം, പച്ചക്കറി, തേൻ | നിർപഖ് ടുതേജ് |
രജത വിപ്ലവം (Silver Revolution) | മുട്ട ഉല്പാദനം, കോഴി വളർത്തൽ | ഇന്ദിരാഗാന്ധി (Mother of Revolution) |
സിൽവർ ഫൈബർ വിപ്ലവം (Silver Fiber Revolution) | കോട്ടൻ വ്യവസായം | - |
കറുപ്പ് വിപ്ലവം (Black Revolution) | പെട്രോളിയം ഉത്പന്നങ്ങൾ | - |
ഗ്രേ വിപ്ലവം (Grey Revolution) | രാസവളങ്ങളുടെ ഉത്പാദനം | - |
ബ്രൗൺ വിപ്ലവം (Brown Revolution) | തുകലിന്റെയും ഉത്പാദനം | - |
റൌണ്ട് വിപ്ലവം (Round Revolution) | ഉരുളക്കിഴങ്ങിന്റെ ഉത്പാദനം | - |
മഴവില്‍ വിപ്ലവം (Rainbow Revolution) | കാര്‍ഷിക മേഖലയിലെമൊത്ത ഉത്പാദന വർധന | - |
- കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം.
- അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ.ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്.
- ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്.സ്വാമിനാഥൻ ആണ്
- ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടം അറിയപ്പെടുന്നുത പ്രോട്ടീൻ റവല്യൂഷൻ എന്നാണ്, നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ചേർന്നാണ് ഹരിത വിപ്ലവത്തിന്റെ രണ്ടാം പതിപ്പ് രൂപപ്പെടുത്തിയത്, ഉയർന്ന കാർഷിക ഉത്പാദനം കൈവരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്
പ്രധാന ചോദ്യോത്തരങ്ങൾ
- ഹരിത വിപ്ലവത്തിന്റെ പിതാവ്
Ans : നോര്‍മാന്‍ ബോർലോഗ് (USA)
- നോര്‍മാന്‍ ബോര്‍ ലോഗിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ച വര്‍ഷം
Ans : 1970
- ഹരിത വിപ്ലവത്തിന്റെ ജന്മദേശം
Ans : മെക്സിക്കോ
- ഹരിത വിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം എന്നറിയപ്പെടുന്നത്
Ans : ഫിലിപ്പൈന്‍സ്
- ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ഡോ. എം.എസ്. സ്വാമിനാഥന്‍
- കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റത്തെ വിശേഷിപ്പിക്കുന്നത്
Ans : ഹരിത വിപ്ലവം
- ഹരിത വിപ്ലവം കൊണ്ട് നേട്ടമുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങള്‍
Ans : അരി, ഗോതമ്പ്
- ഹരിത വിപ്ലവത്തിലൂടെ കൂടുതല്‍ ഉത്പാദിപ്പിച്ച ധാന്യം
Ans : ഗോതമ്പ്
- ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം
Ans : പഞ്ചാബ്
- ഹരിത വിപ്ലവം ഇന്ത്യയിൽ ശക്തമായത് ഏത് പദ്ധതി കാലഘട്ടത്തിൽ
Ans : 1966 - 69 റോളിംഗ് പദ്ധതി
- ഹരിത വിപ്ലവ കാലഘട്ടത്തിലെ ഇന്ത്യയിലെ കൃഷി മന്ത്രി ആരായിരുന്നു
Ans : സി. സുബ്രഹ്മണ്യന്‍
- ഹരിത വിപ്ലവത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം
Ans : 1978-80
- പാലിന്റെയും പാലുല്പന്നങ്ങളുടെയും ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി.
- വർഗ്ഗസങ്കരണത്തിലൂടെ മികച്ചയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കാനും അതുവഴി ലക്‌ഷ്യം നേടാനും ഈ വിപ്ലവത്തിലൂടെ സാധിച്ചു.
- ഡോ . വർഗീസ് കുര്യനാണ് ധവള വിപ്ലവത്തിന് നേതൃതം നൽകിയത്.
- ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യനാണ്
പ്രധാന ചോദ്യോത്തരങ്ങൾ
- ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ്
Ans : ഡോ. വര്‍ഗ്ഗീസ് കുരൃന്‍
- ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദേശം
Ans :കോഴിക്കോട്
- ദേശീയ ക്ഷീരവികസന ബോര്‍ഡ് നിവലില്‍ വന്ന വര്‍ഷം
Ans : 1920
- മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി
Ans : ഡോ. വര്‍ഗീസ് കുര്യന്‍
- ഇന്ത്യയിലെ ക്ഷീരവികസന ബോര്‍ഡിന്റെ പ്രധാനക്രേന്ദം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഗുജറാത്ത്
- സമീകൃതാഹാരം എന്നറിയപ്പെടുന്നത്
Ans : പാല്‍
- പാലില്‍ ജലത്തിന്റെ അളവ് എത്ര ശതമാനം ആണ്
Ans : 88 ശതമാനം
- പാലിനു രുചി നല്‍കുന്ന ഘടകം ഏതാണ്
Ans : ലാക്ടോസ്
- പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീന്‍
Ans : കാസീന്‍
- പാലിനു വെളുത്തനിറം നല്‍കുന്നത്
Ans : കാസീന്‍
- പാലിനു നേരിയ മഞ്ഞനിറം നല്‍കുന്ന ഘടകം
Ans : റൈബോ ഫ്ളാവിൻ
- ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്ന ജീവി
Ans : തിമിംഗലം
- കരയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവി
Ans : ആന
0 Comments