ലോകം
(1). ഗണിതശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ് മെഡൽ പുരസ്കാരം 2022 ലഭിച്ച വനിത
- മറീന വിയാസോവ്സ്ക
  • ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് മറീന വിയാസോവ്സ്ക
  • പ്രശസ്ത ഉക്രേനിയൻ ഗണിതശാസ്ത്രജ്ഞയാണ് മറീന വിയാസോവ്സ്ക
  • 2022-ലെ ഫീൽഡ് മെഡൽ പുരസ്കാരം ലഭിച്ചവർ - 4 പേർ (ഹ്യൂഗോ ഡുമനിൽ കോപിൻ (ഫ്രാൻസ്), ജൂൺ ഹൂ (യു.എസ്), ജെയിംസ് മെയ്നാർഡ് (ഇംഗ്ലണ്ട്), മറീന വിയാസോവ്സ്ക (ഉക്രെയ്ൻ))
  • 2022-ലെ ഫീൽഡ് മെഡൽ പുരസ്കാരം വേദി എവിടെയായിരുന്നു - ഹെൽസിങ്കി

എന്താണ് ഫീൽഡ് മെഡൽ പുരസ്കാരം?

  • ഗണിതശാസ്ത്രത്തിന് മികച്ച സംഭാവനകൾ നൽകുന്ന യുവ ഗണിതശാസ്ത്രജ്ഞർക്ക് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ (IMU) നൽകുന്ന പുരസ്കാരമാണ് ഫീൽഡ് മെഡൽ പുരസ്കാരം
  • ഗണിതശാസ്ത്രത്തിലെ നോബേൽ എന്ന് ഇതറിയപ്പെടുന്നു.
  • 40 വയസ്സിൽ താഴെ പ്രായമുള്ള യുവ ഗണിതശാസ്ത്രജ്ഞർക്ക് അവരുടെ ഗണിതശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
  • ഒന്നു മുതൽ നാല് വരെ ശാസ്ത്രജ്ഞർക്ക് എല്ലാ നാല് വർഷം കൂടുമ്പോൾ പുരസ്കാരം നൽകാറുണ്ട്.
  • ആദ്യ പുരസ്കാരം നൽകിയത് 1936 ലായിരുന്നു.
2. അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി
- കെറ്റാർജി ബ്രൌൺ ജാക്സൺ
3. 2022-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച രാജ്യം
- ചൈന
4. ഫിലിപ്പീൻസിന്റെ 17-ാമത് പ്രസിഡന്റായി ചുമതലയേറ്റത് ?
- ഫെർഡിനാർഡ് മാർക്കോസ് ജൂനിയർ
5. ഇസ്രയേലിന്റെ 14-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?
- യസിർ ലാപിഡ്
ഇന്ത്യ
1. ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി 2022 ജൂലൈ 25-ന് ചുമതലയേറ്റത്
- ദൌപതി മുർമു
  • ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്പതിയാണ് ദൌപതി മുർമു.
  • ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സന്താൾ ഗോത്ര വിഭാഗത്തിലാണ് ദൌപതി മുർമു ജനിച്ചത്, ഒഡീഷയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ രാഷ്ട്രപതികൂടിയാണ് ദൌപതി മുർമു.
  • 1958 ജൂൺ 20-ന് ജനിച്ച ദൌപതി മുർമു ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും, സ്വാതന്ത്ര്യാനന്തരം ജനിച്ച ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി കൂടിയാണ്.
  • 2015-ൽ ജാർഖണ്ഡിലെ 9-ാമത് ഗവർണറായും, ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ ഗവർണറായും നിയമിതയായ ദൌപതി മുർമു 2021 വരെ സേവനമനുഷ്ടിച്ചു.
  • പ്രതിഭാ പാട്ടീനുശേഷം ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൌപതി മുർമു.
  • പ്രതിഭാ ദേവിസിംഗ് പാട്ടിൽ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയായിരുന്നു, 2007 മുതൽ 2012 വരെയാണ് പ്രതിഭാ പാട്ടീൽ രാഷട്രപതിയായിരുന്നത്.
2. 2022 ജൂലൈ 6-ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തവർ എത്രപേർ, അവരാരെല്ലാം?
- നാല് പേർ
  • ഒളിമ്പ്യൻ പി.ടി.ഉഷ, സംഗീതജ്ഞൻ ഇളയരാജ, ചലച്ചിത്ര സംവിധായകൻ കെ.വി.വിജയേന്ദ്രപ്രസാദ്, സാമൂഹ്യപ്രവർത്തകൻ വീരേന്ദ്ര ഹെഡ്ഗേ
3. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ എന്ന പദവി ലഭിച്ചത്?
- രാഹുൽ നർവേക്കർ (മഹാരാഷ്ട്ര)
4. 2022-ജൂലൈയിൽ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്
- ഏക് നാഥ് ഷിന്ദേ
5. 2022-ൽ വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തുവിട്ട ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
- 135-ാം സ്ഥാനം
  • ഐസ് ലാന്റാണ് പട്ടികയിൽ ഒന്നാമതായുള്ളത്
6. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ പി.എസ്.എൽ.വി - സി 53 റോക്കറ്റ് വിജയകരമായി ഭ്രമണപദത്തിലെത്തിച്ച സിങ്കപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ഏതെല്ലാമാണ്
- ഡി.എസ്-ഇ.ഒ, ന്യൂഡാർ, സ്കൂബ്-1
7. ഫെമിൻ മിസ് ഇന്ത്യ വേൾഡ് 2022 സൌന്ദര്യ കിരീടം നേടിയത്
- സിനി ഷെട്ടി
  • കർണാടക സ്വദേശിയാണ് സിനി ഷെട്ടി
  • മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇനി സിനി ഷെട്ടി ആയിരിക്കും.
8. ഇന്ത്യയിൽ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നമായ "തമ്പി" എന്നത് ഏത് മൃഗമാണ്
- കുതിര
9. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്
- രാമഗുണ്ടം (തെലുങ്കാന)
10. ഇന്ത്യയുടെ ജി-20 ഷെർപ്പയായി 2022 ജൂലൈയിൽ നിയമിതനായത്
- അമിതാഭ് കാന്ത്
11. 2022-ൽ റിലയൻസ്-ജിയോ ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിതനായത്
- ആകാശ് അംബാനി
12. 35 വർഷത്തെ സേവനത്തിനുശേഷം 2022 ജൂലൈ 16-ന് ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ അന്തർവാഹിനി
- ഐ.എൻ.എസ് സിന്ധുധ്വാജ് (INS Sindhudhvaj - S56)
കേരളം
1. ഇന്ത്യയിൽ വാനരവസൂരി ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം
- കേരളം
2. ടെലികോം റെഗുലേറ്ററി അതോറിറ്റി ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത കൂടിയ സംസ്ഥാനം ഏതാണ്
- കേരളം
3. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ "അക്ഷരമുദ്ര" പുരസ്കാരം 2022-ൽ ലഭിച്ച സാഹിത്യകാരൻ
Answer
- സി.രാധാകൃഷ്ണൻ
Answer
4. കമുകറ ഫൌണ്ടേഷന്റെ കമുകറ സംഗീത പുരസ്കാരം 2022-ൽ ലഭിച്ചത്
- കെ.എസ്.ചിത്ര
  • അമ്പതിനായിരം രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
5. യുവകലാസാഹിതിയുടെ 2022-ലെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യപുരസ്കാരം ലഭിച്ചത്
- കെ.സച്ചിദാനന്ദൻ (കവി)
6. ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് 2022-ൽ അർഹനായത്
- കെ.പി.കുമാരൻ (ചലച്ചിത്ര സംവിധായകൻ)
7. കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടറായി 2022 ജൂലൈയിൽ ചുമതലയേറ്റത്
- ഡോ.പി.എസ്.ശ്രീകല
8. കേരള ടൂറിസം വകുപ്പ് ഡയറക്ടറായി 2022 ജൂലൈയിൽ ചുമതലയേറ്റത്
- പി.ബി.നൂഹ് ഐഎഎസ്
9. വയലാർ രാമവർമ്മ ഫൌണ്ടേഷന്റെ 2022-ലെ പുരസ്കാരം ലഭിച്ചത്
- ശ്രീകുമാരൻ തമ്പി
  • - ചലച്ചിത്ര സംവിധായകനും, ഗാനരചയിതാവും, സംഗീത സംവിധായകനുമായി ശ്രീകുമാരൻ തമ്പിക്കാണ് 2022-ലെ വയലാർ രാമവർമ്മ ഫൌണ്ടേഷൻ പുരസ്കാരം ലഭിച്ചത്
10. എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം ലഭിച്ചത്
- കെ.ജയകുമാർ
11. കേരള സംസ്ഥാന വിജിലൻസ് മേധാവിയായി 2022 ജൂലൈയിൽ നിർമിതനായത്
- എഡിജിപി മനോജ് എബ്രഹാം
കായികം
1. 2022-ലെ വിംബിൾഡൺ പുരുഷവിഭാഗം സിഗിംൾസ് ജേതാവ്
- നോവാക് ജോക്കോവിച്ച്
  • സെർബിയ കാരനായ നോവാക് ജോക്കോവിച്ച് ആണ് 2022-ലെ വിംബിൾഡൻ പുരുഷവിഭാഗം സിംഗിൾസ് ജേതാവ്
  • ഫൈനലിൽ ഓസ്ട്രേലിയയുടെ നിക്കോളാസ് ഹിൽമി കിർഗിയോസിനെയാണ് ജോക്കോവിച്ച പരാജയപ്പെടുത്തിയത്
  • ജോക്കോവിച്ചിന്റെ 21-ാം ഗ്രാൻഡ്സ്ലാം കിരീടവും 7-ാം വിംബിൾഡൺ കിരീടവുമാണ് ഈ നേട്ടത്തോടെ കൈവരിച്ചത്.
2. 2022-ലെ വിംബിൾഡൺ വനിതാവിഭാഗം സിഗിംൾസ് ജേതാവ്
- എലെന റൈബാക്കിന
  • റഷ്യയിൽ ജനിച്ചതും കസാഖ്സ്ഥാൻ ടെന്നീസ് താരവുമാണ് എലെന റൈബാക്കിന
  • കസാഖ്സ്ഥനുവേണ്ടി വേണ്ടി ഒരു പ്രധാനപ്പെട്ട (വിംബിൾഡൻ) ടെന്നീസ് കിരീടം നേടുന്ന ആദ്യ താരമാണ് എലെന റൈബാക്കിന
  • 2022-ലെ വിംബിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ടുനീഷ്യയുടെ ഓൻസ് ജബീറിനെയാണ് എലെന റൈബാകിന പരാജയപ്പെടുത്തിയത്
3. 2022-ലെ "സിങ്കപ്പൂർ ഓപ്പൺ - സൂപ്പർ 500" ബാഡ്മിന്റൻ കിരീട ജേതാവ്
- പി.വി.സിന്ധു
  • ചൈനയുടെ വാങ് ഷി -യാണ് സിന്ധു ഫൈനലിൽ പരാജയപ്പെടുത്തിയത്.
  • സിന്ധുവിന്റെ ആദ്യ സിങ്കപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടമാണിത്.
  • സൈന നേവാളിനു ശേഷം സിങ്കപ്പൂർ ഓപ്പൺ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പി.വി.സിന്ധു
4. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന ബഹുമതിയ്ക്ക് 2022 ജൂലെയിൽ അർഹനായ ഇന്ത്യൻ താരം
- ജസ്പ്രീത് ബുംറ
  • ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 35 റൺസ് നേടിയാണ് ബുംറ ഈ റെക്കോർഡ് സ്വന്തമാക്കിയത്
പ്രശസ്ത വ്യക്തികളുടെ മരണം (OBITURY)
  • ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ (67) വെടിയേറ്റു മരിച്ചു.
  • പ്രശസ്ത നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു.
  • ഇതിഹാസ ഗസൽ ഗായകൻ ദൂപീന്ദർ സിങ് (82) അന്തരിച്ചു
  • വേറിട്ട അഭിനയരീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയ മലയാള നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.
  • പ്രമുഖ ഗാന്ധിയനും സ്വാതനന്ത്ര്യസമരസേനാനിയുമായ പി.ഗോപിനാഥൻ നായർ (100) അന്തരിച്ചു. 2016-ൽ പത്മശ്രീ പുരസ്കാരം പി.ഗോപിനാഥൻ നായർക്ക് ലഭിച്ചിട്ടുണ്ട്.
  • മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ.എൻ.സുധർ (73) അന്തരിച്ചു.
  • കേരള രഞ്ജിട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ.രാംദാസ് (74) അന്തരിച്ചു
68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം

ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020-ലെ ഇന്ത്യൻ സിനിമയിലെ മികച്ച മികച്ച സിനിമകളെ ആദരിക്കാനാണ് 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തിയത്, പുരസ്കാരം പ്രഖ്യാപിച്ചത് 2022 ജൂലൈ 22 നായിരുന്നു.

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ

  1. മികച്ച സംവിധായകൻ - സച്ചിദാനന്ദൻ കെ.ആർ (സച്ചി) (അയ്യപ്പനും കോശിയും)
  2. മികച്ച നടി - അപർണ ബാലമുരളി (സുരരൈ പോട്ര്)
  3. മികച്ച സഹനടൻ - ബിജുമേനോൻ (അയ്യപ്പനും കോശിയും)
  4. മികച്ച ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  5. സംഘട്ടന സംവിധാനം - മാഫിയാ ശശി (അയ്യപ്പനും കോശിയും)
  6. പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി (കപ്പേള)
  7. പ്രത്യേക ജൂറി പരാമർശം (സംവിധാനം) - കാവ്യ പ്രകാശ് (വാങ്ക്)
  8. പ്രത്യേക ജൂറി പരാമർശം (അഭിനയം) - സിദ്ധാർഥ് മേനോൻ (ജൂൺ)
  9. മികച്ച തിരക്കഥ - ശാലിനി ഉഷാനായർ, സുധാ കോങ്ങര (സുരരൈ പോട്ര്)

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മറ്റ് പ്രധാന പുരസ്കാരങ്ങൾ

  1. മികച്ച ചിത്രം - സുരരൈ പോട്ര് (തമിഴ് ചിത്രം - സംവിധായിക : സുധ കൊങ്ങര)
  2. മികച്ച ജനപ്രിയ ചിത്രം - തൻഹാജി : The Unsung Warrior (ഹിന്ദി ചിത്രം)
  3. മികച്ച നടൻ - സൂര്യ, അജയ്ദേവ്ഗൺ
  4. മികച്ച മലയാള ചിത്രം - തിങ്കളാഴ്ച നിശ്ചയം (സംവിധാനം - സെന്ന ഹെഗ്ഡേ)
  5. മികച്ച കുട്ടികളുടെ ചിത്രം - സുമി (മറാത്തി ചിത്രം - സംവിധാനം : അമോൽ വസന്ത് ഗോലെ)
  6. നവാഗത സംവിധായകനുള്ള മികച്ച ചിത്രം - മണ്ടേല (തമിഴ് ചിത്രം - സംവിധാനം : മഡോൺ അശ്വിൻ)c