ചലച്ചിത്ര പിന്നണി ഗായകൻ പി.ജയചന്ദ്രനാണ് 2020-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിക്കുന്ന 28-മത് വ്യക്തിയാണ് പി.ജയചന്ദ്രൻ.
5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി.ഡാനിയേൽ പുരസ്കാരം.
മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിന്റെ പേരിലാണ് പുരസ്കാരം നൽകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഫിലിം അവാർഡാണ് ജെ.സി.ഡാനിയേൽ അവാർഡ്.
ജെ.സി.ഡാനിയേൽ പുരസ്കാരം ആദ്യം ലഭിച്ചത് നിർമ്മാതാവായ ടി.ഇ.വാസുദേവനാണ്, 1992 ലാണ് ആദ്യം പുരസ്കാരം നൽകിയത്.
ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ച ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്, 2005 ലാണ് ആറന്മുള പൊന്നമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്, അതിനുശേഷം 2018 ൽ ഷീലയ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2019-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചത് സംവിധായകൻ ഹരിഹരനാണ്.
0 Comments