ഹിന്ദി ഭാഷയിൽ "മീര" എന്നാണ് സ്റ്റാമ്പിൽ മീരഭായുടെ പേര് അച്ചടിച്ചിരിക്കുന്നത്.
മീരാഭായിക്ക് ശേഷം രണ്ടാമതായി ഇന്ത്യൻ സ്റ്റാമ്പിൽ ഇടം പിടിച്ച വനിത റാണി ലക്ഷ്മി ഭായ് (15.08.1957) ആണ്.
റാണി ലക്ഷ്മി ഭായിക്ക് ശേഷം മാഡം ഭികൈജി കാമ (1962), രമാഭായി റാനഡെ (1962), ആനി ബെസന്റ് (1963) തുടങ്ങിയവർ 3,4,5 എന്നീ സ്ഥാനങ്ങളിൽ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ ഇടംപിടിച്ചവരാണ്.
ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ വിദേശ വനിതആനി ബെസന്റ് (1963) ആണ്.
മീരഭായ്
ഇന്ത്യയിൽ രാജസ്ഥാനിൽ ജീവിച്ചിരുന്ന ഹിന്ദു മിസ്റ്റിക് കവിയും കൃഷ്ണ ഭക്തയുമായിരുന്നു മീരാഭായ്.
മീരഭായ് എഴുതി എന്നു കരുതിപ്പോരുന്ന മീരഭജനുകൾ വളരെ പ്രശസ്തമാണ്
രജപുത്ര രാജകുമാരിയായിരുന്ന മീര രാജസ്ഥാനിലെ കുട്കി ഗ്രാമത്തിൽ 1498-ലാണ് ജനിച്ചത്.
മരണം 1547 ൽ ദ്വാരകയിൽ വച്ച് (ഇപ്പോൾ ഗുജറാത്തിൽ)
1600-കളിലെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്യാസിമാരിൽ ഒരാളായിരുന്നു മീരാഭായ്.
0 Comments