PSC QUIZ
ഇന്ത്യയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെയാണ്

     
A
  മുംബൈ
     
B
  ഡൽഹി
     
C
  കൊൽക്കത്ത
     
D
  ചെന്നൈ


ഉത്തരം :: മുംബൈ

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിൽ പോസ്റ്റ് ഓഫീസുകൾ ആദ്യമായി സ്ഥാപിക്കുന്നത്.
  • 1764-ൽ ബോംബെയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്
  • ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ ആദ്യത്തെ തപാൽ ഓഫീസ് തുറന്നത് 1727 ലാണ്.
  • 1766-ൽ റോബർട്ട് ക്ലൈവ് ആണ് ഒരു സാധാരണ രീതിയിലുള്ള തപാൽ സംവിധാനം ആരംഭിച്ചത്
  • 1774-ൽ വാറൻ ഹേസ്റ്റിംഗാണ് ജനറൽ പോസ്റ്റ് ഓഫീസ് എന്ന ആശയം മുന്നേട്ടു വച്ചത്
  • 1774 ലാണ് കൽക്കട്ടയിൽ ജനറൽ പോസ്റ്റ് ഓഫീസ് (ജിപിഒ) സ്ഥാപിക്കുന്നത്
  • 1786 ലാണ് മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് (ജിപിഒ) സ്ഥാപിക്കുന്നത്
  • 1794 ലാണ് ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് (ജിപിഒ) സ്ഥാപിക്കുന്നത്

പ്രധാന ചോദ്യോത്തരങ്ങൾ

1. ലോക തപാൽ ദിനം എന്നാണ് - ഒക്ടോബർ 9
- 1874 ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്

2. ദേശീയ തപാൽ ദിനം എന്നാണ് - ഒക്ടോബർ 10

3. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ നിന്നാണ് - നാസിക്

4. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ - മഹാത്മാഗാന്ധി (1948 ആഗസ്റ്റ് 15)

5. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത് - 1947 നവംബർ 21 (ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവുമായിരുന്നു അദ്യത്തെ സ്റ്റാമ്പിൽ)

6. ലോകത്ത ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത് - ബ്രിട്ടൺ (പെന്നി ബ്ലാക്ക്)

7. തപാൽ സ്റ്റാമ്പിനെക്കുറിച്ചുള്ള പഠനം - ഫിലാറ്റലി

8. കിംഗ് ഓഫ് ഹോബീസ് എന്നറിയപ്പെടുന്നത് - സ്റ്റാമ്പ് ശേഖരണം

9. ലോകത്ത് ആദ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി -
വിക്ടോറിയ രാജ്ഞി

10. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് - സിന്ധ് ഡാക്ക് (1852 ജൂലൈ 1-ന് കറാച്ചിയിൽ നിന്ന് പുറത്തിറക്കി)

11. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത - മീരാഭായി (1952)

12. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ കേരളീയൻ - ശ്രീ നാരായണഗുരു

13. മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ മലയാളി - ശ്രീ നാരായണഗുരു

14. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായി രണ്ട് തവണ ഇടം പിടിച്ച മലയാളി - വി.കെ.കൃഷ്ണമേനോൻ

15. ഇന്ത്യൻ തപാൽ സ്റ്റമ്പിൽ പ്രത്യക്ഷപ്പെട്ട ആദ് വിദേശ വനിത - ആനി ബസന്റ്

16. ലോകത്ത് ആദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം - ഭൂട്ടാൻ (2006)

17. ഇന്ത്യൻ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട് - 6 അക്കങ്ങൾ

18. ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ് - ദക്ഷിണ ഗംഗോത്രി (അൻറാട്ടിക്ക)

19. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഗോവ

20. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് - തിരുവനന്തപുരം (2013)

21. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് - ന്യൂഡൽഹി (2013 മാർച്ച് 8)

22. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുളളത് - തൃശ്ശൂർ (കുറവ് -വയനാട്)

23. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് - ചെന്നൈ (തമിഴ്നാട്)

24. ആധുനിക തപാൽ സംവിധാനത്തിന്റെ പിതാവ് - റോളണ്ട് ഹിൽ

25. ഏറ്റവുമധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ - മഹാത്മാ ഗാന്ധി

26. ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റൽ സംവിധാനം ഉള്ള രാജ്യം - ഇന്ത്യ

27. ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇപ്പോഴത്തെ പേര് - ഇന്ത്യ പോസ്റ്റ്

28. ഇന്ത്യ പോസ്റ്റിന്റെ ആസ്ഥാനം - ഡാക് ഭവൻ (ന്യൂഡൽഹി)

29. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് - മൂംബൈ ജനറൽ പോസ്റ്റ് ഓഫീസ്

30. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന തടാകം - ദാൽ തടാകം (ശ്രീനഗർ - 2011-ൽ)

31. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത - ഝാൻസി റാണി

32. കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെന്റർ - എറണാകുളം

33. ഇന്ത്യൻ തപാൽ വകുപ്പ് 150-ാം വാർഷികം ആഘോഷിച്ച വർഷം - 2004

34. പ്രോജക്ട് ആരോ ബന്ധപ്പെട്ടിരിക്കുന്നത് - പോസ്റ്റൽ സംവിധാനത്തിന്റെ ആധുനികവൽക്കരണം

35. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി - ഇ.എം.എസ്