About Children's Day in India - History of Children's Day in India - Kerala PSC Malayalam Study Materials - Notes
PSC QUIZ
ആദ്യത്തെ ശിശുദിനം ആചരിച്ചത് __________ എന്ന പേരിലാണ്

     
A
  പ്രമേഹദിനം
     
B
  ഫ്ലവർ ഡേ
     
C
  ഹൃദയ ദിനം
     
D
  ബഡ്സ് ഡേ


ഉത്തരം :: ഫ്ലവർ ഡേ

  • ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ (ICCW) ന്റെ മുൻഗാമിയാണ് 1948 നവംബർ 5-ന് ആദ്യത്തെ ശിശുദിനം "ഫ്ലവർ ഡേ" ആയി ആചരിച്ചത്. United Nations Appeal for Children (UNAC) ന് ഫണ്ട് ശേഖരിക്കാൻ വേണ്ടിയാണ് "ഫ്ലവർ ടോക്കണുകൾ" വിറ്റുകൊണ്ട് ICCW ആദ്യത്തെ ശിശുദിനം "ഫ്ലവർ ഡേ" ആയി ആചരിച്ചത്.
  • 1951-ൽ യുണൈറ്റഡ് നേഷൻസ് സോഷ്യൽ വെൽഫെയർ ഫെല്ലോ ആയിരുന്ന വി.എം.കുൽക്കർണി, ഇംഗ്ലണ്ടിൽ പ്രായപൂർത്തിയാകാത്ത കുറ്റവാളികളുടെ പുനരധിവാസത്തെക്കുറിച്ച് ഒരു പഠനം നടത്തുന്നതിനിടയിൽ ഇന്ത്യയിലെ നിരാലംബരായ കുട്ടികളെ നോക്കാൻ ഒരു സംവിധാനവുമില്ലെന്ന് മനസ്സിലാക്കുകയും, എലിസബത്ത് രാജ്ഞിയുടെ ജന്മദിനം ഇംഗ്ലണ്ടിൽ പതാക ദിനത്തിൽ ആചരിക്കുന്ന പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്ണ്ട്, ഇന്ത്യയിൽ ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏജൻസികൾക്കായി പണ്ഡിറ്റ് നെഹ്‌റുവിന്റെ ജന്മദിനം പതാക ദിനമായി ആചരിക്കണമെന്ന് ശുപാർശ ചെയ്യുന്ന ഒരു റിപ്പോർട്ട് കുൽക്കർണി അവതരിപ്പിക്കുകയും, ഇന്ത്യയിൽ. നെഹ്‌റുവിന്റെ സമ്മതം തേടുകയും, മനസ്സില്ലാമനസ്സോടെ നെഹ്റു അത് സമ്മതിക്കുകയുമായിരുന്നു.
  • ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം (നവംബർ 14) 1947 മുതൽ തന്നെ പരസ്യമായി ഇന്ത്യയിൽ ആഘോഷിച്ചിരുന്നു. എന്നാൽ 1954-ലാണ് നെഹ്റുവിന്റെ ജന്മദിനം "ശിശുദിനം" എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി ആഘോഷിച്ചത്, അന്നേ ദിനം ഡൽഹിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ 50000-ൽ പരം സ്കൂൾ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
  • ഇന്ത്യ ഗവൺമെന്റ് ശിശുദിനം (നവംബർ 14) ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1957 നാണ്.