ശ്വസന വ്യവസ്ഥ (Respiratory System)
- ജീവൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്
- ഓക്സിജന്റെ സഹായത്തോടെയാണ് പോഷകഘടകങ്ങളിൽ നിന്ന് ഊർജത്തെ സ്വതന്ത്രമാക്കുന്നത്.
- ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കുന്നത് - ശ്വസനത്തിലൂടെ
- ശ്വാസനാളം ആരംഭിക്കുന്നത് എവിടെനിന്നാണ് - ഗ്രസനിയിൽ
- ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതിരിക്കാനുള്ള സംവിധാനമാണ് - ക്ലോമപിധാനം (എപ്പിഗ്ലോട്ടിസ്)
- അപൂർണമായ തരുണാസ്ഥി വളയങ്ങളാൽ നിർമിതമാണ് ശ്വാസകോശം
- ശ്വാസനാളത്തിന് എത്ര ശാഖകളുണ്ട് - രണ്ട്
- ശ്വാസനാളത്തിന്റെ രണ്ട് ശാഖകൾ അറിയപ്പെടുന്നത് - ശ്വസനികൾ (Bronchi)
- ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരമാണ് -
- ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന പ്ലൂറയ്ക്കുള്ളിലെ ദ്രവമാണ് - പ്ലൂറ സ്തര ദ്രവം
- ശ്വാസകോശത്തിനുള്ളിലെത്തുന്ന ശ്വസനികൾ നിരവധി ശാഖകളായി പിരിയുന്നു, ഇവ അറിയപ്പെടുന്നത് എന്ത് പേരിലാണ് - ശ്വസനികകൾ (Bronchioles)
- ശ്വസനികകൾ ഒരു കൂട്ടം വായു അറകളിലേക്കാണ് തുറക്കുന്നത്, ശ്വാസകോശത്തിൽ നിറയെ ഇത്തരം വായു അറകളാണ്, നിരവധി രക്ത ലോമികകൾ ഇവയെ പൊതിഞ്ഞു കാണപ്പെടുന്നു.
ഓക്സിജൻ രക്തത്തിൽ കലരുന്നത് ശ്വാസകോശത്തിലെ വായു അറകളിൽ വച്ചാണ്. - ഓക്സിജനെ വഹിക്കുന്നത് അരുണ രക്താണുക്കളിലെ ഹീമോഗ്ലോബിനാണ്.
- മനുഷ്യന്റെ ഉച്ഛാസവായുവിൽ 21 ശതമാനവും നിശ്വാസവായുവിൽ 14 ശതമാനവും ഓക്സിജൻ അടങ്ങിയിരിക്കുന്നു.
- സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയും നിശ്വാസത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്ന വായുവിന്റെ അളവാണ് - ടൈഡൽ വോള്യം (ഏകദേശം അരലിറ്ററാണിത്)
- ഓക്സിജന്റെ ലഭ്യത കുറയുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് - ആസ്ഫിക്സിയ
പ്രധാന ചോദ്യോത്തരങ്ങൾ
1
ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കുന്നത്
2
ശ്വാസനാളം ആരംഭിക്കുന്നത് എവിടെ നിന്നാണ്
3
ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതിരിക്കാനുള്ള സംവിധാനം അറിയപ്പെടുന്നത്
4
ശ്വാസനാളത്തിന് എത്ര ശാഖകളുണ്ട്
5
ശ്വാസനാളത്തിന്റെ രണ്ട് ശാഖകൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്
6
ശ്വാസകോശത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ടസ്തരമാണ്
7
ശ്വാസകോശത്തിനുള്ളിലെത്തുന്ന ശ്വസനികൾ നിരവധി ശാഖകളായി പിരിയുന്നു, ഇവ അറിയപ്പെടുന്നത് എന്ത് പേരിലാണ്
8
ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെവച്ചാണ്
9
സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയും നിശ്വാസത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്ന വായുവിന്റെ അളവാണ്
10
ഓക്സിജന്റെ ലഭ്യത കുറയുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ്
0 Comments