QUIZ #2
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിൽ ആണ് നടക്കുന്നത്

     
A
  വേമ്പനാട്ട് കായൽ
     
B
  ശാസ്താംകോട്ട കായൽ
     
C
  പുന്നമട കായൽ
     
D
  അഷ്ടമുടി കായൽ


ഉത്തരം : പുന്നമട കായൽ

  • ഉത്തരത്തിൽ വേമ്പനാട്ട് കായലും, പുന്നമടക്കായലും ഉത്തരമായി തന്നിരിക്കുന്നതിനാൽ ഏറ്റവും അനുയോജ്യമായി ഉത്തമായ പുന്നമടക്കായൽ പരിഗണിക്കാം. വേമ്പനാട്ട് കായലിന്റെ ഭാഗമായ പുന്നമട കായലിലാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്.
  • കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ കുട്ടനാട്ടിൽ എത്തുമ്പോൾ അറിയപ്പെടുന്ന പേരാണ് പുന്നമട കായൽ എന്നത്.
  • പാതിരാമണൽ, പെരുമ്പളം, പള്ളിപ്പുറം എന്നിങ്ങനെ കേരളത്തിലെ മൂന്ന് പ്രധാന ദ്വീപുകളെ ചുറ്റിപ്പറ്റിയാണ് പുന്നമട തടാകം അഥവാ പുന്നമട കായൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഉപരിതല ജല ആവാസവ്യവസ്ഥയാണ് പുന്നമട തടാകം.
  • 1952 മുതലാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്.
  • നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു.
  • 1969 ജൂൺ ഒന്നു മുതലാണ് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി, നെഹ്രുവിനോടുള്ള ആദര സൂചകമായി നെഹ്രു ട്രോഫി വള്ളം കളിയായി പുനർ നാമകരണം ചെയ്തത്.
  • ആലപ്പുഴ ജില്ലയിലെ പുന്നമട കായലിലാണ് നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത്
  • എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്രു ട്രോഫി വള്ളം കളി നടക്കുന്നത്.
  • 1952-ലെ ആദ്യ നെഹ്രു ട്രോഫി വള്ളം കളിയിലെ ചുണ്ടൻ വള്ളങ്ങളുടെ ആദ്യ മത്സരത്തിൽ നടുഭാഗം ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്.