നാഡീ വ്യവസ്ഥ (Nervous System)
- കേന്ദ്രനാഡീ വ്യവസ്ഥയിൽ മസ്തിഷ്കവും സുഷ്മ്നയും ഉൾപ്പെടുന്നു.
- കേന്ദ്ര നാഡീ വ്യവസ്ഥയുടെ ധർമം നാഡീവ്യൂഹത്തെ മുഴുവൻ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ്.
മസ്തിഷ്കം
- മസ്തിഷ്കത്തിന്റെ ശരാശരി ഭാരം ഒന്നര കിലോഗ്രാമാണ്. ശരീര ഭാരത്തിന്റെ രണ്ടു ശതമാനമാണിത്.
- സ്ത്രീകളുടെ മസ്തിഷ്കത്തിന് 1130 ക്യുബിക് സെന്റീമീറ്ററും പുരുഷൻമാരുടേതിന് 1260 ക്യുബിക് സെന്റീമീറ്ററും വ്യാപ്തിയുണ്ടാകും.
- ഏകദേശം 200 ബില്യൺ ന്യൂറോണുകൾ മസ്തിഷ്കത്തിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു.
- മനുഷ്യശരീരത്തിലെ ഊർജത്തിന്റെ 20 ശതമാനം ഉപയോഗിക്കുന്നത് മസ്തിഷ്കമാണ്.
- മസ്തിഷ്കത്തിന്റെ ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തിന്റെ പ്രവർത്തനങ്ങളെയും വലതുഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തിന്റെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.
- തലയോടിനുള്ളിലാണ് (Skull) മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
- മസ്തിഷ്കത്തിന്റെ അസ്ഥിനിർമിതമായ കവചമാണ് കപാലം (ക്രേനിയം).
- മസ്തിഷ്കത്തെ സംരക്ഷിക്കുന്ന മൂന്നു പാളികളുള്ള സ്തരമാണ് മെനിഞ്ജസ്.
- മെനിഞ്ജസിനുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് സെറിബ്രോ സ്പൈനൽ ഫ്ളുയിഡ്.
- മെനിഞ്ജസിന് അണുബാധയുണ്ടാകുന്നത് മൂലമുണ്ടാകുന്ന രോഗമാണ് മെനിഞ്ജൈറ്റിസ് അഥവാ മസ്തിഷ്ക ജ്വരം.
- അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയും മസ്തിഷ്കത്തെ ബാധിക്കുന്ന രോഗങ്ങളാണ്.
- സെറിബ്രം, സെറിബല്ലം, മെഡുല്ല ഒബ്ളാംഗേറ്റ എന്നിങ്ങനെ മസ്തിഷ്കത്തെ മൂന്നായി തിരിക്കാം.
സെറിബ്രം
- മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
- ന്യൂറോണുകൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സെറിബ്രത്തിന്റെ പുറംഭാഗം ഗ്രേ മാറ്റർ എന്നറിയപ്പെടുന്നു.
- അനേകം ചുളിവുകളും മടക്കുകളുമുള്ളതിനാൽ കൂടുതൽ ന്യൂറോണുകളെ ഉൾക്കൊള്ളാൻ ഗ്രേ മാറ്ററിനു കഴിയുന്നു.
- സെറിബ്രത്തിന്റെ ഉൾഭാഗമാണ് വൈറ്റ് മാറ്റർ. വെളുത്ത നിറത്തിലുള്ള മയലിൻകൊണ്ട് ആവരണം ചെയ്യപ്പെട്ട നാഡീ തന്തുക്കൾ നിറഞ്ഞതാണ് ഈ ഭാഗം.
- സെറിബ്രത്തിന്റെ ഇടത്-വലത് അർധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകലയാണ് കോർപ്പസ് കളോസം.
- സെറിബ്രമാണ് ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പർശം എന്നിവ അനുഭവിക്കുന്നത് സെറിബ്രമാണ്. - ബോധപൂർവം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സെറിബ്രമാണ്.
സെറിബല്ലം
- മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗമാണ് സെറിബല്ലം. സെറിബ്രത്തിനു പിന്നിൽ താഴെയായിട്ടാണ് സെറിബല്ലത്തിന്റെ സ്ഥാനം.
- ശരീരത്തിന്റെ തുലനനില പാലിക്കുക, മാംസപേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുക എന്നിവയാണ് സെറിബല്ലത്തിന്റെ ധർമങ്ങൾ.
- ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്നത് സെറിബല്ലമാണ്.
മെഡുല്ല ഒബ്ലാംഗേറ്റ
- മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമാണ് മെഡുല്ല ഒബ്ലാംഗേറ്റ.
- സെറിബല്ലത്തോട് ചേർന്ന ദണ്ഡുപോലെ കാണപ്പെടുന്ന മെഡുല്ല ഒബ്ലാംഗേറ്റ ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം, രക്തക്കുഴലുകളുടെ സങ്കോചം തുടങ്ങിയ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
- തുമ്മൽ, ചുമ തുടങ്ങിയവയുടെ നിയന്ത്രണ കേന്ദ്രങ്ങളും മെഡുല്ല ഒബ്ലാംഗേറ്റയിലുണ്ട്.
- മെഡുല്ല ഒബ്ലാംഗേറ്റയുടെ തുടർച്ചയാണ് സുഷ്മ്ന
തലാമസ്
- തലച്ചോറിന്റെ ഉൾഭാഗത്തുള്ള നാഡീകേന്ദ്രമായ തലാമസ് സെറിബ്രത്തിൽ നിന്ന് സെറിബല്ലത്തിലേക്കുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രമാണ്.
- വേദനസംഹാരികൾ പ്രവർത്തിക്കുന്നത് തലാമസിലാണ്. അതിനാൽ, സെറിബ്രത്തിലേക്കുള്ള വേദനയുടെ ആവേഗങ്ങൾ തടയപ്പെടുന്നു.
ഹൈപ്പോതലാമസ്
- തലാമസിനു തൊട്ടുതാഴെ കാണപ്പെടുന്ന നാഡീകേന്ദ്രമാണ് ഹൈപ്പോതലാമസ്.
- ദാഹം, വിശപ്പ്, ലൈംഗികാസക്തി, സുഖാനുഭൂതി, ശരീര താപനില എന്നിവ നിയന്ത്രിക്കുന്നതിൽ ഹൈപ്പോതലാമസ് പ്രധാന പങ്കുവഹിക്കുന്നു.
- വാസോപ്രസിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കുനതും ഹൈപ്പോതലാമസ് ആണ്.
- ഹൈപ്പോതലാമസിന്റെ ഭാഗത്താണ് പീയുഷഗ്രന്ഥി (പിറ്റ്യുറ്ററി ഗ്രന്ഥി) കൂടിച്ചേരുന്നത്.
സുഷ്മ്ന
- മെഡുല്ല ഒബ്ലാംഗേറ്റ മുതൽ നട്ടെല്ലിന്റെ കീഴറ്റംവരെ എത്തുന്ന വെളുത്ത ഭാഗമാണിത്.
- റിഫ്ളക്സ് പ്രവർത്തനത്തിന്റെ മുഖ്യ പ്രവർത്തനഘടകമായ സുഷുമ്ന നട്ടെല്ലിലുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
- സുഷുമ്നയുടെ ശരാശരി നീളം 43 മുതൽ 45 വരെ സെന്റീമീറ്ററാണ്.
സുഷ്മയിൽ നിന്ന് 31 ജോടി നാഡികൾ ഉൽഭവിക്കുന്നു. - സംസാരഭാഷയ്ക്കുള്ള ശരീരത്തിലെ പ്രത്യേക കേന്ദ്രമാണ് ബ്രോക്കാസ് ഏരിയ.
- കണ്ടുപരിചരിച്ച വസ്തുവിന്റെ പേരുകേട്ടാൽ മനസ്സിൽ അതിന്റെ ചിത്രം തെളിയും, സെറിബ്രത്തിന്റെ വെർണിക് ഏരിയ എന്ന ഭാഗമാണ് ഈ കഴിവിന് ആധാരം.
ശിരോനാഡികൾ
- മസ്തിഷ്കത്തിൽനിന്ന് പുറപ്പെടുന് നാഡികളാണ് ശിരോനാഡികൾ.
12 ജോടി ശിരോനാഡികളാണ് മനുഷ്യനുള്ളത്. - ഏറ്റവും വലിയ ശിരോനാഡി പത്താം ശിരോനാഡിയായ വാഗസ് നാഡിയാണ്
0 Comments