തന്തുക്കളുടെ രൂപത്തിലുള്ള പേശീകോശങ്ങൾ ചേർന്നാണ് പേശികൾ രൂപംകൊള്ളുന്നത്.
പേശികളാണ് ചലനം സാധ്യമാക്കുന്നത്.
പേശികളെക്കുറിച്ചുള്ള പഠനമാണ് മയോളജി.
ഐശ്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശികളാണ് ഐശ്ഛിക പേശികൾ.
ഇവ അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ ഇവയെ അസ്ഥി പേശികൾ എന്നും അറിയപ്പെടുന്നു.
മനുഷ്യശരീരത്തിൽ 639 അസ്ഥി പേശികളുണ്ട്.
സിലിണ്ടർ ആകൃതിയാണ് ഈ പേശീ തന്തുക്കൾക്കുള്ളത്, ഇവ രേഖാങ്കിത പേശികൾ എന്നും അറിയപ്പെടുന്നു.
അനൈശ്ഛിക ചലനങ്ങൾക്കു കാരണമായ പേശികളാണ് അനൈശ്ഛിക പേശികൾ.
കുഴൽരൂപത്തിലുള്ള അവയവങ്ങിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. (ഉദാ: അന്നപഥം, മൂത്രപഥം). ഇവ രേഖാശൂന്യ പേശികളാണ്.
ഹൃദയപേശികൾ ജീവിതകാലം മുഴുവൻ തളർച്ചകൂടാതെ പ്രവർത്തിക്കുന്നു.
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ചരട്പോലുള്ള ഭാഗങ്ങളാണ് ടെൻഡനുകൾ.
ഏറ്റവും വലിയ പേശി പൃഷ്ഠഭാഗത്തെ പേശിയായ ഗ്ലൂട്ടിയസ് മാക്സിമസ് ആണ്.
ഏറ്റവും ചെറിയ പേശി സ്റ്റേപ്പീഡിയസ് ആണ്.
ഏറ്റവും നീളം കൂടിയ പേശിയാണ് സാർട്ടോറിയസ്.
പേശികളില്ലാത്ത അവയവമാണ് ശ്വാസകോശം.
Current Affairs in Malayalam
Question Bank
Mock Exams
Study Materials
Previous Question Paper
Important Day Quizzes
English Grammar & Vocabulary
Arithmetic & Mental Ability
മലയാള ഭാഷയും വ്യാകരണവും
0 Comments