വിസർജ്യ വ്യവസ്ഥ (Excretory System)
- പോഷകഘടനകങ്ങുടെ ഉപചയത്തിന്റെ ഫലമായി ശരീരത്തിലുണ്ടാകുന്ന ആവശ്യമില്ലാത്ത പദാർഥങ്ങളെ പുറന്തള്ളാനുള്ള സംവിധാനം ശരീരത്തിൽ ഒരുക്കിയിട്ടുണ്ട്.
- ധാന്യകവും കൊഴുപ്പും വിഘടിച്ച് കാർബൺ ഡയോക്സൈഡ്, ജലം, ഊർജം എന്നിവയാകുന്നു.
- മാംസ്യത്തിന്റെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടും. തുടർന്നു നടക്കുന്ന രാസപ്രവർത്തനങ്ങൾക്കിടയിൽ അമോണിയ രൂപപ്പെടും. ഇത് ശരീരത്തിന് ഹാനികരമാണ്. അത് രക്തത്തിലൂടെ കരളിലെത്തും. അവിടെവച്ച് കാർബൺ ഡയോക്സൈഡ്, ജലം എന്നിവയുമായി യോജിച്ച് യൂറിയയായിമാറും. ഇതിനെ മൂത്രത്തിലൂടെ പുറന്തള്ളും.
വൃക്കകൾ
- വൃക്കകളുടെ ധർമം രക്തത്തെ ശുദ്ധീകരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്.
- ഉദരാശയത്തിന്റെ പിൻഭാഗത്ത് നട്ടെല്ലിനോട് ചേർന്നാണ് വൃക്കകളുടെ സ്ഥാനം.
- ഒരു വൃക്കയ്ക്ക് ഏകദേശം 150 ഗ്രാം ഭാരം വരും.
- ഒരു മിനിട്ടിൽ വൃക്കയിലൂടെ 1100 മില്ലിലിറ്റർ രക്തം കടന്നുപോകും.
- വൃക്കകളുടെ ജീവധർമപരമായ അടിസ്ഥാന ഘടകമാണ് നെഫ്രോണുകൾ, വൃക്കയിലെ സൂക്ഷ്മ അരിപ്പകളാണ് ഇവ.
- ഓരോ വൃക്കയിലും 12 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.
- മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് വൃക്കയാണ്.
- മൂത്രത്തിന്റെ 95-96 ശതമാനവും ജലമാണ്.
- രണ്ടു ശതമാനം യൂറിയയും ബാക്കി ലവണങ്ങളുമാണ്.
- വിസർജിക്കുന്ന മൂത്രത്തിന്റെ അളവ് 2.5 ലിറ്ററിൽ കൂടുതലാണെങ്കിൽ ആ അവസ്ഥയെ പോളിയൂറിയ എന്നും 400 മില്ലിലിറ്ററിൽ കുറവാണെങ്കിൽ ഒലിഗൂറിയ എന്നും വിളിക്കപ്പെടുന്നു.
- മുതിർന്നവരിൽ ദിവസേന ഒരു ലിറ്റർ മുതൽ രണ്ടു ലിറ്റർ വരെ മൂത്രം ഉൽപാദിപ്പിക്കപ്പെടുന്നു.
- മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമായ പദാർഥമാണ് യൂറോക്രോം.
- മനുഷ്യമൂത്രത്തിന്റെ സാധാരണ പി.എച്ച്.മൂല്യം 6 ആണ്.
- ശരീരത്തിലെ പി.എച്ച് ക്രമീകരിക്കാൻ സഹായിക്കുന്ന അവയവമാണ് വൃക്ക.
- മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥയാണ് ഹീമറ്റുറിയ.
- വൃക്കകളെക്കുറിച്ചുള്ള പഠനമാണ് നെഫ്രോളജി.
- വൃക്കരോഗത്തിന് ചികിത്സിക്കുന്ന ഭിഷഗ്വരനാണ് നെഫ്രോളജിസ്റ്റ്.
- റെനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത് വൃക്കയാണ്.
- അഡ്രിനൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത് വൃക്കയുടെ മുകൾ ഭാഗത്താണ്.
- ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത് വൃക്കയാണ്.
- ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച മനുഷ്യാവയവമാണ് വൃക്ക.
- ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ആർ.എച്ച്.ലാലർ ആണ്.
- കൂടുതൽ അളവിൽ എഥനോൾ (മദ്യം) കഴിച്ചാൽ കേടുവരുന്ന അവയവം വൃക്കയാണ്.
- ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് സി.എം.സി.വെല്ലൂർ.
- അണലി വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം വൃക്കയാണ്.
- വൃക്കയുടെ ആവരണമാണ് പെരിട്ടോണിയം.
- വൃക്കയുടെ പുറമേയുള്ള ഭാഗം കോർട്ടക്സ്.
- വൃക്കകളെ ബാധിക്കുന്ന രോഗമാണ് നെഫ്രൈറ്റിസ്.
- വൃക്ക നീക്കം ചെയ്യലാണ് നെഫ്രക്ടമി.
- കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിവ തരികളായി വൃക്കയിലും മൂത്രവാഹിനിയിലും അടിഞ്ഞുകൂടുന്നതാണ് മൂത്രത്തിൽ കല്ല്.
- ഇരുവൃക്കകളും പ്രവർത്തനരഹിതമാകുന്ന അവസ്ഥയിൽ സങ്കീർണമായ യന്ത്രസംവിധാനമുപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്.
0 Comments