- ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് എന്നാണ്
Ans : 1857 മേയ് 10
- ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് എവിടെയാണ്
Ans : മീററ്റ്
- ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെട്ടത്
Ans : ശിപായി ലഹള
- 1857-ലെ കലാപത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ
Ans : നാനാസാഹിബ്, താന്തിയാതോപ്പി
- ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : രാജാറാം മോഹൻറോയ്
- ബ്രഹ്മസമാജം സ്ഥാപിച്ചത് ആരാണ്
Ans : രാജാറാം മോഹൻറോയ്
- ഏത് വർഷമാണ് ബ്രഹ്മ സമാജം സ്ഥാപിച്ചത്
Ans : 1828
- ബ്രഹ്മ സമാജ് ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആരാണ്
Ans : കേശവചന്ദ്രസെൻ
- ആദി ബ്രഹ്മസമാജം സ്ഥാപിച്ചത് ആരാണ്
Ans : ദേവേന്ദ്രനാഥ ടാഗോർ
- പ്രാർത്ഥനാ സമാജം തുടങ്ങിയത്
Ans : ആത്മാറാം പാണ്ഡുരംഗ്
- ആര്യസമാജം സ്ഥാപിച്ചത്
Ans : സ്വാമി ദയാനന്ദ സരസ്വതി
- ഏക ദൈവ വിശ്വാസ പ്രചാരണത്തിനായി രാജാറാം മോഹൻറോയ് സ്ഥാപിച്ച സഭ ഏതാണ്
Ans : ആത്മീയസഭ
- ക്രൈസ്തവ തത്വങ്ങലെ ആസ്പദമാക്കി രാജാറാം മോഹൻറോയ് രചിച്ച ഗ്രന്ഥം ഏതാണ്
Ans : ദി പേഴ്സപ്സ് ഓഫ് ജീസസ്
- ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം എന്നാണ്
Ans : 1829
- ഇന്ത്യയിൽ സതി നിയമംമൂലം നിർത്തലാക്കിയത് ആരാണ്
Ans : വില്യം ബെന്റിക്
- സംബാദ് കൌമുദി എന്ന പത്രം തുടങ്ങിയത് ആരാണ്
Ans : രാജാറാം മോഹൻറോയ്
- വേദങ്ങലിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യം മുഴക്കിയത് ആരാണ്
Ans : സ്വാമി ദയാനന്ദ സരസ്വതി
- ശുദ്ധിപ്രസ്ഥാനം എന്തിന്റെ ഭാഗമായിരുന്നു
Ans : ആര്യസമാജത്തിന്റെ
- ശ്രീരാമകൃഷ്ണമിഷൻ തുടങ്ങിയത് ആര്
Ans : സ്വാമി വിവേകാനന്ദൻ
- ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സംസാരിച്ച ഇന്ത്യക്കാരൻ
Ans : സ്വാമി വിവേകാനന്ദൻ (1893-ൽ)
- വികാസമാണ് ജീവിതം, വിദ്വേഷം മരണമാണ് - ആരുടെ വാക്യമാണ്
Ans : സ്വാമി വിവേകാനന്ദൻ
- രാമകൃഷ്ണമിഷന്റെ വനിതാ വിഭാഗം അറിയപ്പെട്ടത്
Ans : ശാരദാമഠം
- തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകൻ
Ans : മാഡെ ബ്ലാവസ്കി, കേണൽ ഓൾകോട്ട്
- മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കേളേജിന്റെ സ്ഥാപകൻ
Ans : സയ്യിദ് അഹമ്മദ് ഖാൻ
- ഈസ്റ്റ് ഇന്ത്യ അസ്സോസിയേഷൻ സ്ഥാപിച്ചിത്
Ans : ദാദാബായ് നവറോജി
- ഗാന്ധിയൻ കാലഘട്ടം
Ans : 1919 മുതൽ 1947 വരെ
- 1905-ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയത്
Ans : കഴ്സൺ പ്രഭു
- കഴ്സൺ പ്രഭു ഇന്ത്യയിൽ നടപ്പാക്കിയ ഭരണനയം
Ans : ഭിന്നിപ്പിച്ചു ഭരിക്കൽ
- ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ നടന്ന സമരം
Ans : സ്വദേശി ആന്റ് ബോയ്കേട്ട് മൂവ്മെന്റ്
- 1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയതത്
Ans : ഹാർഡിങ് പ്രഭു
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ ആദ്യമായി പിളർന്നത്
Ans : 1907-ലെ സൂററ്റ് സമ്മേളനത്തിൽ
- മുസ്ലീംലീഗ് രൂപീകൃതമായത്
Ans : 1906 ഡിസംബർ 30 ഡാക്കയിൽ
- മുസ്ലീംലീഗിന്റെ സ്ഥാപക നേതാക്കൾ
Ans : ആഗാഖാൻ, നവാബ് സലീമുള്ള, നവാബ് മുഹസിൻ ഉൾമുൾക്ക്
- ഗദ്ദാർ പാർട്ടി രൂപീകരിച്ചത്
Ans : 1913-ൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ
- ഹോം റൂൾ പ്രസ്ഥാനം രൂപീകരിച്ചത്
Ans : 1913-ൽ
- ഏതൊരു ഇന്ത്യക്കാരനേയും വിചാരണ കൂടാതെ തടവിലാക്കാൻ ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമം
Ans : റൌലറ്റ് ആക്ട്
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്
Ans : 1919 ഏപ്രിൽ 13
- ചൌരിചൌരാ സംഭവം നടന്നത്
Ans : 1922 ഫെബ്രുവരി 5-ന്
- ഏത് സമരവുമായി ബന്ധപ്പെട്ടാണ് ചൌരിചൌരാ സംഭവം നടന്നത്
Ans : നിസ്സഹകരണ പ്രസ്ഥാനം
- സ്വരാജ് പാർടി സ്ഥാപിച്ചത്
Ans : സി ആർ ദാസും മോത്തിലാൽ നെഹ്റുവും
- സൈമൻ കമ്മീഷൻ ഇന്ത്യയിൽ എത്തിയത്
Ans : 1928 ഫെബ്രുവരി 3-ന്
- സൈമൻ കമ്മീഷന്റെ ലക്ഷ്യങ്ങൾ
Ans : ഇന്ത്യയിൽ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കൽ
- പൂർണ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനം
Ans : 1929-ലെ ലാഹോർ സമ്മേളനം
- ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ
Ans : ജവഹർലാൽ നെഹ്റു
- ലാഹോർ സമ്മേളനം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്
Ans : 1930 ജനുവരി 26
- ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര തുടങ്ങിയത്
Ans : 1930 മാർച്ച് 12-ന് സബർമതി ആശ്രമത്തിൽ നിന്ന്
- വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്ത ബ്രിട്ടീഷ് വൈസ്രോയി
Ans : ഇർവിൻ പ്രഭു
- വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷം
Ans : 1930,1931,1932
- ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം
Ans : 1931
- 1933-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ വാരിക
Ans : ഹരിജൻ
- ഹരിജൻ സേവക് സംഘ് സ്ഥാപിച്ചത്
Ans : ക്രിപ്സ് മിഷൻ
- ക്രിസ്പ് മിഷന്റെ തലവൻ
Ans : സർ സ്റ്റാഫോർഡ് ക്രിപ്സ്
- ക്രിപ്സ് മിഷന്റെ വാഗ്ദാനം
Ans : ഇന്ത്യക്ക് പുത്രികാ രാജ്യപദവി
- ക്രിപ്സ് മിഷനെ ഗാന്ധിജി വിശേഷിപ്പിച്ചത്
Ans : Post Dated Cheque
- ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് ഇന്ത്യയിൽ ഉർന്ന ശക്തമായ പ്രക്ഷോഭം
Ans : ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം
- ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം
Ans : 1942 ആഗസ്ത് 8-ന് നടന്ന ബോംബെ സമ്മേളനം
- ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗ്യമായി ഗാന്ധിജി ഉയത്തിയ മുദ്രാവാക്യം
Ans : Do or die
- ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത്
Ans : സുഭാഷ് ചന്ദ്രബോസ്
- ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്
Ans : റാഷ് ബിഹാരി ബോസ്
- ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്
Ans : സുഭാഷ് ചന്ദ്രബോസ്
- ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് സുഭാഷ് ചന്ദ്രബോസ് ഐഎൻഎ സ്ഥാപിച്ചത്
Ans : ജപ്പാൻ
- ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉയർത്തിയത്
Ans : സുഭാഷ് ചന്ദ്രബാസ്
- ബോംബെയിൽ നാവിക കലാപം തുടങ്ങിയത്
Ans : 1946 ഫെബ്രുവരി 18
- ഇന്ത്യയിൽ അധികാര കൈമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ 1946-ഷ ബ്രിട്ടീഷ് ഗവൺമെന്റ രൂപീകരിച്ച മിഷൻ
Ans : ക്യാബിനറ്റ് മിഷൻ
- ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ
Ans : പെത്തിക് ലോറൻസ്, ക്രിപ്സ്, എം.വി. അലക്സാണ്ടർ
- ക്യാബിനറ്റ് മിഷന്റെ ഭാഗമായി ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്
Ans : 1946 സെപ്റ്റബർ 2
- 1946-ൽ നിലവിൽ വന്ന നിയമനിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ
Ans : ഡോ.രാജേന്ദ്രപ്രസാദ്
- 1947 ജൂൺ 3-ന് ഇന്ത്യ വിഭജന പദ്ധതി പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി
Ans : മൌണ്ട് ബാറ്റൻ പ്രഭു
- ബംഗാൾ വിഭജനം നടന്നത്
Ans : 1905 ഒക്ടോബർ 16-ന്
- 1905-ലെ ബംഗാൾ വിഭജനത്തിന്റെ ഉദ്ദേശ്യം
Ans : ദേശീയ പ്രസ്ഥാനത്തെ തളർത്തുക (Weaken the nationalist movement)
- ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിൽ അനൈക്യം ഉണ്ടാക്കുന്നതിന് (to sow seeds of disunity between Hindus and Muslims)
- ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ
Ans : വാറൻ ഹേസ്റ്റിങ്സ്
- ഇന്ത്യയിലെ ഒടുവിലത്തെ ബ്രിട്ടീഷ് ജനറൽ
Ans : കാനിങ് പ്രഭു
- ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി
Ans : കാനിങ് പ്രഭു
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
Ans : മൌണ്ട് ബാറ്റൻ പ്രഭു
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ
Ans : മൌണ്ട് ബാറ്റൻ പ്രഭു
- സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ
Ans : സി രാജഗോപാലാചാരി
- സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെയും അവസാനത്തെയും ഗവർണർ ജനറൽ
Ans : സി. രാജഗോപാലാചാരി
0 Comments