All about Ashok Chakra - PSC Questions with Related Facts
PSC QUIZ
ഇന്ത്യയുടെ ദേശീയപതാകയിൽ കാണപ്പെടുന്ന അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്

     
A
  28
     
B
  30
     
C
  24
     
D
  26


ഉത്തരം :: 24 ആരക്കാലുകൾ

  • ആശോകചക്രത്തിന് 24 ആരക്കാലുകളാണുള്ളത്, ഇവ ഓരോന്നും ബുദ്ധന്റെ 24 ഉപദേശങ്ങളെ സൂചിപ്പിക്കുന്നു
  • മൌര്യ ചക്രവർത്തിയായ അശോകൻ സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കാണാം.
  • അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണുന്നത് ഇന്ത്യൻ ദേശീയ പതാകയുടെ മധ്യത്തിലാണ്.
  • ഇന്ത്യൻ ദേശീയ പതാകയുടെ മധ്യത്തിലുള്ള അശോകചക്രം ധർമ്മ നിയമത്തിന്റെ ചക്രമാണ്.
  • അശോക് ചക്രത്തെ ധർമ്മ ചക്രമായി കണക്കാക്കുന്നു, ഇത് സമചക്ര എന്നും അറിയപ്പെടുന്നു.
  • അശോകചക്രം ഇന്ത്യൻ ദേശീയ പതാകയിൽ ഉപയോഗിച്ച് തുടങ്ങിയത് 1947 ജൂലൈ 22 മുതലാണ്.
  • ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ നിറം നേവി ബ്ലൂ (നാവിക നീല) ആണ്.
  • ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പൻ ചെയ്തത് പിംഗലി വെങ്കയ്യയാണ്.