സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട കാവ്യ ശാഖയാണ് ചമ്പു
ഗദ്യവും പദ്യവും കലർന്ന കാവ്യരീതിയാണ് ചമ്പു.
കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തേത് ദിവാകരൻ എഴുതിയ 'അമോഘ രാഘമാണ്'
ചാക്യാർകൂത്തിന്റെ ആവശ്യത്തിലേക്കാണ് ചമ്പുക്കൾ രചിച്ചു തുടങ്ങിയത്.
മലയാളത്തിൽ ചമ്പുക്കളുടെ സുവർണകാലമായി കണക്കാക്കപ്പെടുന്നത് പതിമൂന്നാം ശതകം മുതൽ പതിനാറാം ശതകം വരെയുള്ള കാലഘട്ടമാണ്.
ചമ്പുകാവ്യം ആംഭിക്കുന്നത് വന്ദനശ്ലോകത്തോടെയും അവസാനിക്കുന്നത് ഭരതവാക്യത്തോടെയുമാണ്.
മലയാളത്തിലെ ആദ്യ ചമ്പുകാവ്യമെന്നത് പതിമൂന്നാം ശതകത്തിന്റെ അന്ത്യത്തിൽ എഴുതിയ ഉണ്ണിയച്ചീ ചരിത്രമാണ്.
കാവ്യകാരൻ ദേവൻ ശ്രീകുമാരൻ പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രചിക്കപ്പെട്ട ഉണ്ണിച്ചിരുതേവി ചരിത്രം, പതിനാലാം ശതകത്തിന്റെ അന്ത്യത്തിൽ ദാമോദരചാക്യാർ രചിച്ച "ഉണ്ണിയാടീ ചരിത്രം", ക്രി.വ. 1500 നോടടുത്ത് രചിക്കപ്പെട്ട 'ചന്ദ്രോൽസവം' എന്നിവ ഉൾപ്പെട്ട 'അച്ചീ ചരിതങ്ങൾ' മലയാള സാഹിത്യത്തിലെ ഒരു പ്രത്യേക കാവ്യവിഭാഗമായി നിലകൊള്ളുന്നു. ഗണികകളുടെ ജീവിതമാണ് ഇവയുടെ ഇതിവൃത്തം.
ആദ്യകാല ചമ്പുക്കളിൽ ഗണികാ ജീവിതമാണ് നിറഞ്ഞു നിന്നതെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ വിരചിതമായ മധ്യകാല ചമ്പുക്കളിൽ പുരാണകഥകളുടെ പുനരാഖ്യാനത്തിനാണ് പ്രാമുഖ്യം ലഭിച്ചത്.
രാമായണം ചമ്പു, മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച നൈഷധം ചമ്പു, രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം തുടങ്ങിയവും മധ്യകാല ചമ്പുക്കളിൽ പ്രധാനപ്പെട്ടവയാണ്.
0 Comments