പ്രധാന സവിശേഷതകൾ
- ഇംഗ്ലീഷ് അക്ഷരമാലയിലെ T യുടെ ആകൃതിയിലുള്ള സംസ്ഥാനമാണ് അസം
- ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമാണ് അസം
- വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്ന് ആദ്യമായി ഭാരത രത്നം, മരണാനന്തര ബഹുമതിയായി ലഭിച്ചത് ഗോപിനാഥ് ബോർദലോയ് അസം സ്വദേശിയാണ്
ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജ് സ്ഥാപിച്ചത് അസമിലെ ജമുഗുരിഹട്ടിലാണ്.
സൂപ്പർലേറ്റീവുകൾ
- ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജൂലി (ബ്രഹ്മപുത്ര നദിയിൽ) അസമിലാണ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്
- ഗുവഹത്തി തേയില ലേല കേന്ദ്രത്തിലാണ് ലോകത്തിലേറ്റവും കൂടുതൽ സി.ടി.സി തേയില ലേലം ചെയ്യപ്പെടുന്നത്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന തീവണ്ടിയായ വിവേക് എക്സ്പ്രസ് അസമിലെ ദിബ്രുഗഢ് മുതൽ തമിഴ് നാട്ടിലെ കന്യാകുമാരിവരെയാണ്.
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ് (9.15 കി.മീ) അസമിലെ ധോള-സാദിയ പാലം അഥവാ ഭുപൻ ഹസാരിക പാലം (2017). ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ലോഹിത് നദിയിൽ നിർമിച്ചിരിക്കുന്ന പാലം അസമിനും അരുണാചലിനും ഇടയ്ക്കുള്ള മാർഗത്തിലാണ്.
- ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള എണ്ണയുൽപാദന സംരംഭം അസമിലാണ്
- 2011-ലെ സെൻസസ് പ്രകാരം മുസ്ലീങ്ങളുടെ വർധന നിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം അസം ആണ് (34.2 ശതമാനം).
- വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതിയാണ് അസമിലെ ഗുവഹത്തി ഹൈക്കോടതി.
- ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഗോൾഫ് കോഴ്സ് ഉള്ളത് ജോർഹത് ജിംഖാന ക്ലബിലാണ്, പഴക്കത്തിന്റെ കാര്യത്തിൽ ഇത് ലോകത്ത് മൂന്നാം സ്ഥാനത്താണ്.
അപരനാമങ്ങൾ
- അസമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ജോർഹത് ആണ്
- നോളജ് സിറ്റി ഓഫ് അസം എന്നറിയപ്പെടുന്നതും ജോർഹത് ആണ്.
- അസമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ബ്രഹ്മപുത്ര നദിയാണ്
- ഇന്ത്യയുടെ ചുവന്ന നദി എന്നറിയപ്പെടുന്നതും ബ്രഹ്മപുത്രയാണ്.
- വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന അസമിലെ നഗരം ഗുവഹത്തിയാണ്
- ഗുവഹത്തിയുടെ പ്രാചീനനാമമാണ് പ്രാഗ്ജ്യോതിഷ്പൂർ
- സിറ്റി ഓഫ് ബ്ലഡ് എന്ന് പേരിനർഥമുള്ള അസമിലെ നഗരമാണ് തേസ്പൂർ
അടിസ്ഥാന വിവരങ്ങൾ
- ച്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് അസം
- ഗുവഹത്തിയുടെ പ്രാചീന നാമം പ്രാഗ്ജ്യോതിഷ്പൂർ എന്നായിരുന്നു.
- അസമിലെ ക്ലാസിക്കൽ നൃത്തരൂപമായ സാത്രിയയ്ക്ക് ഇപ്പോഴത്തെ രൂപം നൽകിയത് ശങ്കരദേവനാണ്.
- അസമിലെ ഏറ്റവും നീളം കൂടിയ നദി ബ്രഹ്മപുത്രയാണ്.
- ജോർഹത് നാഷണൽപാർക്ക് സ്ഥിതിചെയ്യുന്നത് അസമിലാണ്
- മാനസ് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം അസം ആണ്. (ബ്രഹ്മപുത്രയുടെ പോഷകനദിയായ മാനസ് ഈ ദേശീയോദ്യാന്തതിലൂടെ കടന്നുപോകുന്നതിനാലാണ് ആ പേരു ലഭിച്ചത്)
- ആസ്സാമിനെ വിഭജിച്ച് 1972-ൽ മേഘാലയ സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ആസ്സാമിന്റെ തലസ്ഥാനമായിരുന്ന ഷില്ലോംഗ് മേഘാലയയ്ക്ക് ലഭിച്ചതിനെത്തുടർന്നാണ് ദിസ്പൂരിനെ ആസ്സാമിന്റെ തലസ്ഥാനമാക്കിയത് (1973)
വ്യക്തികൾ
- പ്രാചീന ഗുവഹത്തിയായ പ്രാഗ്ജ്യോതിഷ്പൂരിന്റെ സ്ഥാപകൻ എന്നു വിശ്വസിച്ചു പോരുന്ന രാജാവ് നരകാസുര രാജാവാണ്.
- അസമിലെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബോർദോലോയ് ആണ്
- അസമിൽ മത-സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ സന്ന്യാസിവര്യനാണ് ശങ്കരദേവ് (1449-1568). അസമിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതും ശങ്കരദേവാണ്.
- കവി, ഗാനരചയിതാവ്, ഗായകൻ, സംഗീതജ്ഞൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ അസമീസ് സാഹിത്യകാരനാണ് ഭൂപൻ ഹസാരിക. ഭാരതരത്ന (2019), ആസാം രത്ന (2009), പത്മഭൂഷൺ (2001), പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ (1992), മൂന്ന് പ്രാവശ്യം മികച്ച സിനിമാനിർമ്മാതാവിനുള്ള പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011 ലാണ് അദ്ദേഹം മരണമടഞ്ഞത്, മൃതദേഹം ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദീതീരത്താണ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
സ്ഥലങ്ങൾ
- നാംരൂപ്, ചന്ദ്രപ്പൂർ തെർമൽ പദ്ധതികൾ അസം സംസ്ഥാനത്താണ്
- ലോകപ്രിയ ഗോപിനാഥ് ബോർദലോയ് വിമാനത്താവളം ഗുവഹത്തിയിലാണ്
- പ്രശസ്തമായ കാമാഖ്യക്ഷേത്രം സ്ഥിതിചെയ്യുന്നത് അസംമിലാണ്.
കുഴപ്പിക്കുന്ന വസ്തുതകൾ
- ഏറ്റവൂം കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി ഗുവഹത്തി ഹൈക്കോടതിയാണ്. അസം, മിസോറാം, നാഗാലാന്റ്, അരുണാചൽ പ്രദേശ് ഉൾപ്പെടെ നാല് (4) സംസ്ഥാനങ്ങളാണ് ഗുവഹത്തി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നത്. 01.03.1948 ലാണ് ഗുവഹത്തി ഹൈക്കോടതി നിലവിൽ വന്നത്, ഇംഫാൽ, ഷില്ലോങ്, ഐസ്വാൾ, അഗർത്തല, കോഹിമ എന്നിവിടങ്ങളിലാണ് വിവിധ ബെഞ്ചുകൾ ഗുവഹത്തി ഹൈക്കോടതിയുടെ കീഴിലുണ്ട്.
- എന്നാൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി അലഹബാദ് ഹൈക്കോടതിയാണ്
- അസമിലെ പ്രധാന ഉത്സവമായ ബിഹുവർഷത്തിൽ 3 (മൂന്ന്) പ്രാവശ്യമാണ് ആഘോഷിക്കുന്നത്. പുതുർഷ പിറവി സമയത്തുള്ള ബിഹു ആഘോഷമാണ് റൊങ്കാലി ബിഹു എന്നറിയപ്പെടുന്നത്, വിളവെടുപ്പ് സയത്തെ ബിഹു, മാഘ ബിഹു എന്നും, വസന്ത കാലാരംഭത്തെ ബിഹു, കൊങ്കാലി ബിഹു എന്നും അറിയപ്പെടുന്നു.
കൂടുതൽ അറിവുകൾ
- അസമിലെ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനാൽ പ്രസിദ്ധമാണ്.
- മാനസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് അസംമിലാണ്.
- നമേരി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നതും അസംമിലാണ്.
- സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഹിത പരിശോധനയിലൂടെ കിഴക്കൻ പാകിസ്താനിൽ (ഇപ്പോൾ ബംഗ്ലാദേശ്) ചേർക്കപ്പെട്ട ജില്ല സിൽഹറ്റ് ആയിരുന്നു.
- ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ബുദ്ധമതക്കാർക്കും പരിപാവനമായ അസംമിലെ സ്ഥലം ഹാജോ ആണ്.
- ഖനനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള എണ്ണക്കിണർ സ്ഥിതിചെയ്യുന്നത് അസംമിലെ ദിഗ്ബോയിലാണ്.
- അഹോംസ് കലാപം നടന്നത് അസമിലാണ്
- ദിബ്രുഗഢ്, ബ്രഹ്മപുത്ര നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
- അസമിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയ ഉടമ്പടി അറിയപ്പെടുന്നത് യാന്തബു എന്നാണ്. 1826-ലാണ് ഈ ഉടമ്പടി നടന്നത്.
0 Comments