ഊർജ്ജത്തിന്റെ ഉറവിടങ്ങളെ പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ എന്നും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നും വകതിരിക്കാറുണ്ട്.
- വളരെക്കാലമായി ഉപയോഗത്തിലിരിയ്ക്കുന്ന, പുനഃസ്ഥാപിക്കപ്പെടാത്ത (പുതുക്കപ്പെടാൻ കഴിയാത്ത) ഊർജ്ജസ്രോതസ്സുകളാണ് പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ.
- ഖനിജ ഇന്ധനങ്ങളായ (ഖനനം ചെയ്തെടുക്കുന്ന) കൽക്കരി, ഇന്ധനയെണ്ണ (പെട്രോളിയം), പ്രകൃതിവാതകം തുടങ്ങിയ പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങളാണ്.
- ഇത്തരം ഊർജ്ജസ്രോതസ്സുകൾ ഭൂമിയിൽ രൂപം കൊള്ളാൻ 300 മുതൽ 600 വരെ ദശലക്ഷം വർഷങ്ങളെടുക്കും.
- ലോകത്തിലെ മൊത്തം വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജാവശ്യങ്ങളുടെ 85 ശതമാനവും ഇപ്പോഴും നിറവേറ്റുന്നത് പരമ്പര്യ ഊർജ്ജസ്ത്രോതസ്സുകൾ ഉപയോഗിച്ചാണ്.
- ഇത്തരം ഇന്ധനങ്ങൾ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനും, കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നു.
- സംഭൃത ഊർജ ഉറവിടങ്ങൾ എന്നും ഇവയെ അറിയപ്പെടാറുണ്ട്
- പുനഃസ്ഥാപിക്കാൻ (പുതുക്കപ്പെടാൻ) ശേഷിയുള്ള ഊർജ്ജസ്രോതസ്സുകളാണ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നറിയപ്പെടുന്നത്. ഉപയോഗിച്ചാലും, ഇല്ലെങ്കിലും പ്രകൃതിയിൽ ഇവ വീണ്ടും വീണ്ടം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കും.
- സൌരോർജ്ജം, കാറ്റിൽനിന്നുള്ള ഊർജ്ജം, തിരമാലയിൽനിന്നുള്ള ഊർജ്ജം, ജലത്തിൽ നിന്നുള്ള ഊർജ്ജം, ജിയോ തെർമൽ, ജൈവവാതകങ്ങൾ എന്നിവയാണ് പ്രാധാന പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ.
- പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത, കാലാവസ്ഥയ്ക്ക് കോട്ടം വരുത്താത്ത ഊർജ്ജസ്രോതസ്സുകളാണ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ.
- ഇവയെ നിതാന്ത അഥവാ അക്ഷയ അഥവാ വറ്റാത്ത ഊർജ്ജ സ്രോതസ്സുകൾ എന്നും വിളിക്കാറുണ്ട്.
0 Comments