കേരളത്തിലെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയുടെ വഴിത്തിരിവിൽ രൂപംകൊണ്ട സാഹിത്യ പ്രസ്ഥാനമാണ് മണിപ്രവാള സാഹിത്യം, ഇത് മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു.
ആര്യന്മാർ കേരളത്തിൽ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം (13) നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം (Manipravalam) എന്നത്.
ഭാഷ, കാവ്യപ്രമേയം, രചനാകൌശലം, കാവ്യസൌന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു പുതു യുഗം തുറന്ന പ്രസ്ഥാനമാണ് മണിപ്രവാളം.
മണി (മാണിക്യം - റൂബി - ചുവപ്പു കല്ല്) ആകുന്ന മലയാള ഭാഷയുടെയും പ്രവാളം (പവിഴം) ആകുന്ന സംസ്കൃത പദങ്ങളുടെയും ഹൃദ്യമായ യോജിപ്പിൽ നിന്നുണ്ടായ ഭാഷയാണ് മണിപ്രവാളം.
മണിപ്രവാളത്തിന്റെ വളർച്ചയെ സഹായിച്ച കലാരൂപങ്ങളാണ് കൂത്തും, കൂടിയാട്ടവും.
മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തം ഉണ്ണുനീലിസന്ദേശമാണ്.
മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നത് 14-ാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട "ലീലാതിലകം" ആണ്.
മണിപ്രവാളം കൂടാതെ കേരളഭാഷ, പാട്ട്, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരികിക പരാമർശവും ലീലാതിലകത്തിൽ നിന്നും ലഭിക്കുന്നു.
ലീലാതിലകം എഴുതിയത് ആരാണെന്ന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും, സംസ്കൃതകവിയായ ലീലതിലകകാരൻ രചിച്ചതാണെന്ന അഭിപ്രായം നിലവിലുണ്ട്.
മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നീരീക്ഷണവും ലീലാതിലകകാരന്റേതാണ്.
ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത് ആറ്റൂർ കൃഷ്ണപ്പിഷാരോടിയാണ് (1917).
1955 ൽ ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
എട്ടു ശില്പങ്ങൾ (അദ്ധ്യായങ്ങൾ) ആണ് ലീലാതിലകത്തിനുള്ളത്, 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഈ ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്.
കിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള മണിപ്രവാളകാവ്യം 'വൈശികതന്ത്ര'മാണ്
0 Comments