Result:
1/10
നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ഏതാണ്
A നമ്പ്യാതിരി
B കെട്ടിലമ്മ
C പിഷരസ്യാർ
D നങ്ങ്യാർ
2/10
"This will adversally affect all our plans for development" എന്നതിന്റെ ശരിയായ പരിഭാഷ
A ഇത് വികസനത്തിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും
B ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കും
C വികസനത്തിനുവേണ്ടിയുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കും
D ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ത്വരിതപ്പെടുത്തും
3/10
തെറ്റായ വാക്യമേത്
A കുട്ടികളിൽ നൂറിന് തൊണ്ണൂറ് ശതമാനവും ജയിച്ചു
B കുട്ടികളിൽ പലരും ജയിച്ചു
C കുട്ടികളിൽ തൊണ്ണൂറ് ശതമാനും ജയിച്ചു
D കുട്ടികളിൽ നൂറിന് തൊണ്ണൂറും പാസായിട്ടുണ്ട്
4/10
പുല്ലിംഗ സ്ത്രീലിംഗ ജോടികളിൽ തെറ്റായത് ഏത്
A ദേവൻ-ദേവി
B പൂവൻ-പിട
C ലേഖകൻ-ലേഖിക
D ജനകൻ-ജാനകി
5/10
'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന ശൈലിയുടെ അർത്ഥം
A ചെലവുകൂടിയാൽ നശിച്ചുപോകും
B മുറുക്കാൻ അധികം കഴിക്കരുത്, രോഗം വരും
C രാജാവ് ദേഷ്യപ്പെട്ടാൽ സ്ഥിതി അപകടമാകും
D പണം അധികമുണ്ടായിട്ട് കാര്യമില്ല, ഉപകാരപ്പെടില്ല
6/10
അക്ഷരങ്ങൾ എഴുതിക്കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് പറയുന്ന പേര് എന്താണ്
A രോധിനി
B ലിപി
C അങ്കുശം
D അല്പവിരാമം
7/10
'His father booted him out of the house' എന്നതിന്റെ ശരിയായ പരിഭാഷ
A അച്ഛൻ അവന്റെ ചെരിപ്പുകൾ വലിച്ചെറിഞ്ഞു
B അച്ഛൻ അവനെ ഗൃഹനാഥനായി വാഴിച്ചു
C അച്ഛൻ വീടുവിട്ടിറങ്ങിപ്പോയി
D അച്ഛൻ അവനെ ബലമായി വീട്ടിൽനിന്നിറക്കിവിട്ടു
8/10
'മരിക്കുക' എന്നർഥമുള്ള ശൈലി
A ത്രിശങ്കു സ്വർഗം
B തെക്കോട്ടു പോകുക
C പഞ്ചഭൂതമിളക്കുക
D ഉറിയിൽ കയറുക
9/10
'വികാസം' എന്നതിന്റെ വിപരീത പദം
A അവികാസം
B വികാസരഹിതം
C സങ്കോചം
D ചുരുങ്ങൽ
10/10
'സുഗന്ധം' എന്ന അർത്ഥമുള്ള പദം ഏതാണ്
A പരിമാണം
B പരിമളം
C പരിമുഖം
D പരിമകം