സസ്യശാസ്ത്രം - അടിസ്ഥാന വിവരങ്ങൾ
- സസ്യങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ബോട്ടണി എന്നാണ്.
- ബോട്ടണിയുടെ പിതാവായി അറിയപ്പെടുന്നത് തിയോഫ്രാസ്റ്റസ് ആണ്.
- ഒരു പ്രത്യേക സ്ഥലത്ത് കാണപ്പെടുന്ന സസ്യവിഭാഗത്തെ ഫ്ളോറ എന്നും, ജന്തുവിഭാഗത്തെ ഫൌന എന്നും അറിയപ്പെടുന്നു.
- വേര്, കാണ്ഡം, ഇലകൾ, പൂക്കൾ എന്നിവയാണ് സസ്യശാസ്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ.
- ഹരിത സസ്യങ്ങളെയാണ് പ്രകൃതിയിലെ ഉൽപാദകർ എന്നു വിളിക്കുന്നത്.
- സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ചത് ജെ.സി.ബോസ് ആണ്, സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമായ ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ചതും ജെ.സി.ബോസ് ആണ്.
- സസ്യവളർച്ച അളക്കുന്ന ഉപകരണമാണ് ആക്സനോമീറ്റർ.
- സസ്യങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ സാധിക്കാത്ത മൂലകമാണ് നൈട്രജൻ.
സസ്യകോശം
- കോശം കണ്ടെത്തിയത് റോബർക്ക് ഹുക്ക് ആണ്.
- സസ്യശരീരം കോശങ്ങളാൽ നിർമിതമാണ് എന്ന കണ്ടെത്തിയത് എം.ജെ.ഷ്ളീഡൻ ആണ്.
- സെല്ലുലോസ് എന്ന പദാർഥം ഉപയോഗിച്ചാണ് കോശ ഭിത്തി നിർമിച്ചിരിക്കുന്നത്.
- കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി.
സസ്യകലകൾ
- സസ്യത്തിന്റെ അഗ്രഭാഗങ്ങളിൽ കാണപ്പെടുന്ന കലയാണ് മെരിസ്റ്റം എന്നറിയപ്പെടുന്നത്.
- സസ്യാത്തിന്റെ മൃദുഭാഗങ്ങൾ നിർമിച്ചിരിക്കുന്ന കലയാണ് പാരൻകൈമ.
- ചെടിയുടെ വളരെ കട്ടിയുള്ള ഭാഗങ്ങൾ നിർമിച്ചിരിക്കുന്ന കലയാണ് സ്ക്ലീറൻകൈമ.
- കാറ്റടിക്കുമ്പോൾ ഒടിയാതിരിക്കാനും മറ്റും സസ്യങ്ങളെ സഹായിക്കുന്ന കലയാണ് കോളൻകൈമ.
- വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ് സൈലം.
- ഇലകളിൽ നിർമിക്കുന്ന ആഹാരം സസ്യത്തിന്റെ മറ്റു ഭാഗങ്ങളിലെത്തിക്കുന്ന കലകളാണ് ഫ്ളോയം.
- കാണ്ഡം, വേര്, ഇലകൾ തുടങ്ങിയവയുടെ ഏറ്റവും പുറമേ കാണപ്പെടുന്ന കലകളാണ് എപ്പിഡെർമിസ്.
- കലകളെക്കുറിച്ചുള്ള പഠനമാണ് ഹിസ്റ്റോളജി.
സസ്യഹോർമോണുകൾ
- വേര്, കാണ്ഡം, ഇല തുടങ്ങിയവയുടെ വളർച്ചയ്ക്കും, പുഷ്പിക്കൽ, ഇല പൊഴിയൽ തുടങ്ങിയവയ്ക്ക് സഹായകമായവയാണ് സസ്യഹോർമോണുകൾ. ജന്തുക്കളിൽ ഹോർമോൺ ഉൽപാദിപ്പിക്കുന്നത് ഗ്രന്ഥികളാണ് എന്നാൽ സസ്യ ശരീരത്തിൽ ഇത്തരം ഗ്രന്ഥികളില്ല. ഓരോ സസ്യ കോശത്തിനും ഹോർമോൺ ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.
- സസ്യകാണ്ഡത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണാണ് ഓക്സിൻ (Auxin).
- മെരിസ്റ്റമിക കലകൾ സ്രവിക്കുന്ന ഹോർമോൺ ആണ് ഓക്സിൻ.
- കാണ്ഡത്തിന്റെ വളർച്ചയ്ക്കും മുകുളങ്ങൾ ഉണ്ടാകുന്നതിനും സഹായിക്കുന്ന ഹോർമോണാണ് ഓക്സിൻ.
- ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോണാണ് അബ്സിഡിക് ആസിഡ്.
- കോശവിഭജനത്തെയും കാണ്ഡവളർച്ചയെയും സഹായിക്കുന്ന ഹോർമോണാണ് സൈറ്റോകൈനിൻ.
- തേങ്ങാവെള്ളത്തിൽ കാണപ്പെടുന്ന ഹോർമോണാണ് സൈറ്റോകൈനിൻ.
- വാതകരൂപത്തിലുള്ള ഹോർമോണാണ് എഥിലിൻ.
- റബ്ബർ മരങ്ങളിൽ പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് സഹായകമായ ഹോർമോൺ ആണ് എഥിലിൻ.
- വിത്തുകൾ മുളയ്ക്കുന്നതിനും കാണ്ഡത്തിന്റെ നീളം കുടുന്നതിനും സഹായകരമായ ഹോർമോണാണ് ഗിബറെല്ലിൻ.
- പുഷ്പിക്കാൻ സഹായകമായ ഹോർമോണാണ് ഫ്ളോറിജൻ.
കാണ്ഡം
- സസ്യത്തിന്റെ ബീജശീർഷം മുകളിലേക്ക് വളർന്ന് വായുവിൽ ഉയർന്നു നിൽക്കുന്ന ഭാഗമാണ് കാണ്ഡം എന്നറിയപ്പെടുന്നത്.
- ഭൂമിയ്ക്കടിയിൽ വളരുന്ന കാണ്ഡങ്ങളാണ് മഞ്ഞൾ, ഇഞ്ചി, ചേന, ഉരുളക്കിഴങ്ങ്, മുതലായവ.
- ബീൻസ്, പയർ തുടങ്ങിയവയെപ്പോലെ താങ്ങുകളിൽ പറ്റിപ്പിടിച്ച് വളരുന്ന സസ്യങ്ങളാണ് ആരോഹികൾ.
- കുമ്പളം, മത്തൻ തുടങ്ങിയവയെപ്പോലെ തറയിൽ പടർന്നു വളരുന്ന സസ്യങ്ങളാണ് ഇഴവള്ളികൾ.
- സസ്യത്തിന്റെ കാണ്ഡം നീളംവയ്ക്കാൻ സഹായിക്കുന്ന മെരിസ്റ്റമാണ് അഗ്ര മെരിസ്റ്റം.
- കാണ്ഡത്തിലെ സുഷിരങ്ങളാണ് ലെന്റിസെലുകൾ എന്നറിയപ്പെടുന്നത്.
ഇലകൾ
- സസ്യത്തിന്റെ അടുക്കള എന്നറിയപ്പെടുന്നത് ഇലകളാണ്.
- ഹരിതകം അഥവാ ക്ലോറോഫിൽ ആണ് ഇലകൾക്ക് പച്ചനിറം നൽകുന്നത്.
- ഇലയുടെ ഉപരിതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളാണ് സ്റ്റൊമാറ്റോകൾ.
- തെങ്ങ്, വാഴ, നെല്ല്, തുടങ്ങിയവയിൽ ഇലകളിൽ സിരകൾ സമാന്തരമായിട്ടാണ് വിന്യസിച്ചിരിക്കുന്നത്. ഇത് സമാന്തരവിന്യാസം എന്നറിയപ്പെടുന്നു.
- പ്ലാവ്, മാവ്, വേപ്പ് തുടങ്ങിയവയിൽ വലപോലെയാണ് ഇലകളിലെ സിരവിന്യാസം ഇത് ജാലികാസിരാവിന്യാസം എന്നറിയപ്പെടുന്നു.
വേരുകൾ
- തായ് വേരുപടലം, നാരുവേരുപടലം എന്നിങ്ങനെ രണ്ടു തരം വേരുകൾ സസ്യങ്ങൾക്കുണ്ട്.
- ഭൂഗുരുത്വ ട്രോപ്പികചലനം മൂലമാണ് വേരുകൾ ഭൂമിക്കടിയിലേക്ക് വളരുന്നത്.
- മാവ്, ആൽ എന്നിവയ്ക്ക് തായ് വേര് പടലവും, തെങ്ങ് കമുക് തുടങ്ങിയവയ്ക്കു നാരുവേര്പടലവുമാണുള്ളത്.
- വേരുകൾ മറ്റ് ധർമങ്ങളും നിർവഹിക്കാറുണ്ട്. മുള്ളങ്കി, കാരറ്റ് തുടങ്ങിയവ സംഭരണവേരുകൾക്ക് ഉദാഹരണമാണ്.
- കരിമ്പ്, കൈത തുടങ്ങിയവ പൊയ്കാൽ വേരുകളുളള സസ്യങ്ങളാണ്.
- പറ്റ് വേരുകൾക്ക് ഉദാഹരണമാണ് കുരുമുളകും വെറ്റിലയും.
- പേരാലിന് താങ്ങുവേരുകളുണ്ട്.
- ഇത്തിൾ, മൂടില്ലാത്താളി തുടങ്ങിയവ പരാദസസ്യങ്ങളാണ്.
- വേരുപടലം വായുവിൽ നിർത്തിയുള്ള ചെടിവളർത്തലാണ് എയറോപോണിക്സ്.
പൂവ്
- പൂവിന്റെ പ്രധാനഭാഗങ്ങളാണ് പുഷ്പവൃതി, ദളപുടം, കേസരപുടം, ജനിപുടം എന്നിവ.
- ഏറ്റവും പുറമേ പച്ചനിറത്തിൽ കാണുന്ന കപ്പുപോലുള്ള ഭാഗമാണ് പുഷ്പവൃതി, ഈ ഭാഗം വിടരുന്നതിനുമുമ്പ് പൂവിനെ സംരക്ഷിക്കുന്നു.
- ശലഭങ്ങളെ ആകർഷിച്ച് പരാഗണത്തെ സഹായിക്കുന്ന ഭാഗമാണ് ദളപുടം.
- പൂവിന്റെ ആൺലൈംഗികാവയവമാണ് കേസരം, പെൺ ലൈംഗികാവയവമാണ് ജനി.
- ഏറ്റവും വലിയ പൂവ് റഫ്ളീഷ്യയും ഏറ്റവും ചെറുത് വുൾഫിയയും ആണ്.
- പൂക്കളെക്കുറിച്ചുള്ള പഠനം ആന്തോളജി എന്നറിയപ്പെടുന്നു.
- പൂകൃഷി അറിയപ്പെടുന്നത് ഫ്ളോറികൾച്ചർ എന്നാണ്.
- പകൽ ദൈർഘ്യം കൂടുതൽ ഉള്ളപ്പോൾ പുഷ്പിക്കുന്ന സസ്യങ്ങളാണ് കാബേജ്, പയർ, ഗോതമ്പ്, റാഡിഷ് എന്നിവ.
- രാത്രി ദൈർഘ്യം കൂടുതൽ ഉള്ളപ്പോൾ പുഷ്പിക്കുന്ന സസ്യങ്ങളാണ് നെല്ല്, പുകയില, കരിമ്പ് തുടങ്ങിയവ.
0 Comments