Result:
1/10
ഒറ്റപ്പദം കണ്ടെത്തുക - ചിന്തയിൽ മുഴുകിയവൻ
A ചിന്താഗ്രസ്തൻ
B ചിന്തിതൻ
C ചിന്താമഗ്നൻ
D ചിന്താതൽപ്പരൻ
2/10
'A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ
A ഒരു മനുഷ്യനെ കൊലപാതകത്തിനു പ്രേരിപ്പിച്ചു
B ഒരു മനുഷ്യൻ കൊല ചെയ്യപ്പെട്ടിരുന്നു
C കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു
D ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കിക്കൊന്നു
3/10
ഒറ്റപ്പദം കണ്ടെത്തുക - ഗ്രഹിക്കുന്ന ആൾ
A ഗ്രാഹകൻ
B ഗ്രഹിതാവ്
C ഗ്രഹണീയൻ
D ജ്ഞാനി
4/10
'Herculean task' എന്നതിനു സമാനമായ മലയാള ശൈലി
A ഹെർക്കുലിയൻ പ്രയത്നം
B ഹെർക്കുലിയൻ കടമ
C ഹെർക്കുലിയൻ നിയോഗം
D ഭഗീരഥ പ്രയത്നം
5/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്
A സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷൻമാർ ശിക്ഷാർഹമാണ്
B ഓരോ പാഠവും ശ്രദ്ധാപൂർവ്വം പഠിക്കണം
C സമ്മേളനത്തിന് ഏകദേശം പതിനാറായിരത്തോളം പേർ പങ്കെടുത്തു
D ഞാൻ സാധാരണ ഒൻപതുമണിക്ക് സ്കൂളിൽ പോവുകയാണ് പതിവ്
6/10
ഒറ്റപ്പദം എഴുതുക - വിജയത്തെ ഘോഷിക്കുനന യാത്ര
A ഘോഷയാത്ര
B ജനയാത്ര
C യാത്രാഘോഷം
D ജൈത്രയാത്ര
7/10
താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്
A ലൌകികം
B മുതലാളിത്തം
C ഐതീഹ്യം
D പ്രവൃത്തി
8/10
'I respond to situations as the case may be' എന്നതിന്റെ പരിഭാഷ
A എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും
B സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കൂ
C അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു
D അവസരോചിതം ഞാൻ സംഭവങ്ങളോടു പ്രതികരിക്കുന്നു
9/10
അക്ഷരത്തെല്ലിത്തത് തിരഞ്ഞെടുക്കുക
A ജനാതിപദ്ധ്യം
B ജനാധിപധ്യം
C ജനാധിപത്യം
D ജനാതിപത്യം
10/10
ഭാര്യ എന്ന പദത്തിന്റെ പര്യായം
A തനുജ
B കളത്രം
C പതി
D കാന്തി