Result:
1/10
ശത്രു എന്നർഥം വരാത്ത പദമേത്
A മൃഡൻ
B രിപു
C അരി
D വൈരി
2/10
"My love is like a red rose" എന്നതിന്റെ പരിഭാഷ
A എന്റെ സ്നേഹം ഒരു രക്തപുഷ്പമാകുന്നു
B എന്റെ സ്നേഹം ഒരു രക്തപുഷ്പം പോലെയാകുന്നു
C എന്റെ സ്നേഹം ഒരു രക്തപുഷ്പത്തിന്റേതാകുന്നു
D എന്റെ സ്നേഹം ഒരു രക്തപുഷ്പത്തിലാകുന്നു
3/10
മോദം എന്ന വാക്കിന്റെ വിപരീതം
A ആമോദം
B ഖേദം
C പ്രമാദം
D സന്തോഷം
4/10
"As you sow so you reap" എന്നതിന്റെ പരിഭാഷ
A കൊയ്യുന്നതേ വിതയ്ക്കൂ
B വികയ്ക്കുന്നത് കൊയ്യാറില്ല
C വിതയ്ക്കുന്നതും കൊയ്യുന്നതും നീയല്ല
D വിതയ്ക്കുന്നതേ കൊയ്യൂ
5/10
"Beating about the bush" എന്നതിനു സമാനമായ ശൈലി
A വളച്ചുകെട്ടി പറയുക
B കുറ്റിച്ചെടി തല്ലിയൊതുക്കുക
C അനുസരണക്കേടിനു ശിക്ഷിക്കുക
D വളർച്ച മുരടിപ്പിക്കുക
6/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ആനയുടെ പര്യായപദമല്ലാത്തത് ഏതാണ്
A കരി
B ദന്തി
C ഹസ്തി
D കൂർമ്മം
7/10
"Time and tide wait for no man" എന്നതിന്റെ ആശയം
A കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല
B കാലവും തിരമാലയും മനുഷ്യനെ കാത്തുനിൽക്കും
C കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
D കാലവും തിരമാലയും മനുഷ്യനും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല
8/10
താഴെക്കൊടുത്തിരിക്കുന്നവയിൽ അർഥംകൊണ്ട് വേറിട്ടുനിൽക്കുന്ന പദമേത്
A അനുയോജ്യം
B അനുചിതം
C അനുകൂലം
D അനുഭാവം
9/10
ശരിയായ പദമേത്
A വിധർഭ
B വിദർഫ
C വിഥർഭ
D വിദർഭ
10/10
ദൃശ്യം എന്നതിന്റെ ശരിയായ വിഗ്രഹാർഥം
A ദർശിക്കപ്പെടാവുന്നത്
B ദർശിക്കുന്നവൻ
C ദർശിക്കുന്ന ക്രിയ
D ദർശിക്കുന്ന ശീലം