Result:
1/10
പഴശ്ശി വിപ്ലവത്തെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
  1. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ (തലശ്ശേരി) സബ് കളക്ടറായിരുന്നു തോമസ് ഹാർവെ ബാബർ
  2. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപനായിരുന്നു കൈത്തേരി അമ്പു
  3. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് മാനന്തവാടിയിലാണ്

A 1,2 എന്നിവ മാത്രം
B 1,3 എന്നിവ മാത്രം
C 1,2,3 എന്നിവ
D 2,3 എന്നിവ മാത്രം
2/10
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 'കോഴിഞ്ചേരി പ്രസംഗം' നടത്തിയ നേതാവ്
A സി.കേശവൻ
B എൻ.വി.ജോസഫ്
C ടി.എം. വർഗ്ഗീസ്
D പി.കെ.കുഞ്ഞ്
3/10
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്
A കയ്യൂർ സമരം നടന്നത് കാസർകോട് ജില്ലയിലാണ്
B 1941-ലാണ് കയ്യൂർ സമരം നടന്നത്
C കരിവെള്ളൂർ സമരം നടന്നത് 1948-ലാണ്
D കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നത് കെ ദേവയാനിയാണ്
4/10
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി ആരാണ്
A എ സി കുഞ്ഞിരാമൻ അടിയോടി
B ടി.ആർ.കൃഷ്ണസ്വാമി അയ്യർ
C മൊയ്യാരത്ത് ശങ്കരൻ
D കെ കേളപ്പൻ
5/10
ചുവടെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
A മാഹി വിമോചന സമരം നടന്നത് 1948 ലാണ്
B മാഹി വിമോചന സമരത്തിന്റെ നേതാവാണ് ഐ.കെ.കുമാരൻ മാസ്റ്റർ
C ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ഐ.കെ.കുമാരൻ മാസ്റ്ററാണ്
D വരിക വരിക സഹജരേ എന്നു തുടങ്ങുന്ന ഗാനം ഉപ്പു സത്യ ആഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്
6/10
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
  1. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര് അയ്യപ്പൻ എന്നാണ്
  2. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ചത് വടിവീശ്വരം എന്ന സ്ഥലത്തുവച്ചാണ്
  3. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ പന്മനയിലാണ്
A 1,2 എന്നിവ മാത്രം
B 1,3 എന്നിവ മാത്രം
C 2,3 എന്നിവ മാത്രം
D 1,2,3 എന്നിവ
7/10
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
  1. ശ്രീനാരാണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
  2. 1913-ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്
  3. എസ്.എൻ.ഡി.പി യുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു
  4. 1888-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്
A 1,2,3 എന്നിവ
B 1,3,4 എന്നിവ
C 1,2,4 എന്നിവ
D 1,2,3,4 എന്നിവ
8/10
ചുവടെ തന്നിരിക്കുന്ന പ്രസ്ഥാവനകളിൽ തെറ്റായത് ഏതാണ്
A സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികളാണ്
B പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവാണ് തൈക്കാട് അയ്യ
C ആനന്ദ മഹാസഭ സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്
D ജാതിനാശിനി സഭ രൂപീകരിച്ചത് ആനന്ദതീർത്ഥനാണ്
9/10
ചുവടെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കൾ, അവർ നേതൃത്വം നൽകിയ പ്രസ്ഥാനങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

A. പൊയ്കയിൽ യോഹന്നാൻ 1. മിശ്രഭോജന പ്രസ്ഥാനം
B. വാഗ്ഭടാനന്ദൻ 2. പിടിയരി സമ്പ്രദായം
C. കുര്യാക്കോസ് ഏലിയാസ് 3. ആത്മവിദ്യാസംഘം
D. സഹോദരൻ അയ്യപ്പൻ 4. പ്രത്യക്ഷ രക്ഷാ ദൈവസഭ
A A-1, B-2, C-3, D-4
B A-4, B-3, C-2, D-1
C A-4, B-3, C-1, D-2
D A-3, B-4, C-2, D-1
10/10
ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവ്
A ബ്രഹ്മാനന്ദ ശിവയോഗി
B ആനന്ദ തീർത്ഥൻ
C ആഗമാനന്ദ സ്വാമി
D വാഗ്ഭടാനന്ദൻ