1
കേരള സർക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: ആലപ്പി രംഗനാഥ്

  • പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് 2022-ലെ ഹരിവരാസനം പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
  • സ്വാമി സംഗീതമാലപിക്കും", "എൻമനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീർത്തുതരൂ" തുടങ്ങീ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും, മലയാളത്തിലുമായി ഏകദേശം ആയരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
2
'ഹൃദയം തൊട്ട് - ഒരു കാർഡിയാക് സർജന്റെ കുറിപ്പുകൾ' എന്ന പുസ്തകം എഴുതിയത്

ഉത്തരം :: ഡോ.ജോസ് ചാക്കോ പെരിയപ്പുറം

  • കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ജീവിത ചികിത്സാ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പുസ്തകമാണ് 'ഹൃദയം തൊട്ട് - ഒരു കാർഡിയാക് സർജന്റെ കുറിപ്പുകൾ' എന്നത്.
3
മിഷനറീസ് ഓഫ് ചാരിറ്റി (MC) സ്ഥാപിച്ചത് ആരാണ്

ഉത്തരം :: മദർ തെരേസ

  • മിഷനറീസ് ഓഫ് ചാരിറ്റി (MC) യ്ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം 2022 ജനുവരിയിൽ പുനഃ സ്ഥാപിച്ചിരിക്കുകയാണ്.
  • 2021 ൽ എം.സി യടക്കം 5789 സന്നദ്ധസംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തിരുന്നു.

എന്താണ് മിഷനറീസ് ഓഫ് ചാരിറ്റി (MC)

  • 1950-ൽ മദർ തെരേസ സ്ഥാപിച്ച റോമൻ കത്തോലിക്ക സന്യാസസഭയാണ് മിഷനറീസ് ഓഫ് ചാരിറ്റി എന്നത്.
  • എം.സി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു.
  • അഭയാർഥികൾ, മുൻ ലൈംഗികത്തൊഴിലാളികൾ, മാനസികരോഗികൾ, രോഗികളായതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടികൾ, കുഷ്ടരോഗികൾ, പ്രായമായവർ എന്നിവരെ പുനരധിവസിപ്പിക്കാൻ വേണ്ടി രൂപം കൊണ്ട സന്യാസസഭയാണ് എം.സി.
  • കൊൽക്കത്തയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ (എം.സി) യുടെ ആസ്ഥാനം
4
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനായ OPEC ന്റെ പുതിയ സെക്രട്ടറി ജനറായി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: ഹൈതം അൽ ഗായിസ് (കുവൈറ്റ്)



5
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്കൻഡ് ഷെഡ്യൂളിൽ 2022 ജനുവരിയിൽ ഉൾപ്പെടുത്തിയ ബാങ്ക്

ഉത്തരം :: എയർടെൽ പേയ്മെന്റ് ബാങ്ക്

6
ഇ-ഗവേണൻസ് 2020-21-ലെ 24-മത് സമ്മേളനം എവിടെയാണ് നടക്കുന്നത്

ഉത്തരം :: ഹൈദരാബാദ് (തെലങ്കാന)

  • "ഇന്ത്യയുടെ ടെക്കാഡ് : ഡിജിറ്റൽ ഗവേണൻസ് ഇൻ എ പാൻഡെമിക് വേൾഡ്" എന്നതാണ് സമ്മേളനത്തിന്റെ പ്രധാന പ്രമേയം.
  • 2022 ജനുവരിയിൽ, 2 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് (DARPG), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) തെലങ്കാന സംസ്ഥാന സർക്കാരിന്റെയും സംയുക്ത സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
7
"ബഹാനെ ഛോഡോ ടാക്സ് ബച്ചാവോ" എന്ന കാമ്പയിൻ ആരംഭിച്ചത്

ഉത്തരം :: എസ്.ബി.ഐ ജനറൽ ഇൻഷുറൻസ്

8
ദേശീയ ജല അവാർഡ് 2020-ൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത്

ഉത്തരം :: ഉത്തർപ്രദേശ്

  • രാജസ്ഥാനും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് 2020-ലെ മൂന്നാമത് ദേശീയ ജല അവാർഡുകൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും