1
പാകിസ്ഥാന്റെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി ആയി 2022 ജനുവരിയിൽ നിയമിതയാകുന്നത്

ഉത്തരം :: ആയിഷ മാലിക്

2
യു.എൻ സെക്യൂരിറ്റി കൌൺസിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ (UN Security Council - Counter Terrorism Committee) ചെയർമാൻ ആയി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: ടി.എസ്.തിരുമൂർത്തി

  • യു.എൻ ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയെ 2022-ലെ UN Security Council - Counter Terrorism Committe (UNSC - CTC) യുടെ അധ്യക്ഷനായി നിയമിച്ചു.
  • 2022 ജനുവരി മുതൽ ഒരു വർഷത്തേക്കാണ് നിയമനം
3
പടിഞ്ഞാറൻ പസഫിക്കിലെ ഗുവാമിൽ നടക്കുന്ന ഏത് ബഹുരാഷ്ട്ര അന്തർവാഹിനി വിരുദ്ധ യുദ്ധ (Anti Submarine Warfare) അഭ്യാസത്തിൽ ആണ് ഇന്ത്യ, 2022 ജനുവരിയിൽ പങ്കെടുത്തത്

ഉത്തരം :: സീ ഡ്രാഗൺ 2022 (Sea Dragon 2022 Excercise)

  • ഇൻഡോ-പസഫിക് മേഖലയിലെ പരമ്പരാഗതവും പാരമ്പര്യേതരവുമായ സമുദ്ര സുരക്ഷാ വെല്ലുവിളികൾക്ക് മറുപടിയായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് അന്തർവാഹിനി വിരുദ്ധ യുദ്ധ തന്ത്രങ്ങൾ പരിശീലിക്കാനും ചർച്ച ചെയ്യാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള മൾട്ടി-നാഷണൽ അഭ്യാസമാണ് സീ ഡ്രാഗൺ.
  • അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ ആറ് രാജ്യങ്ങളാണ് 2022 ലെ സീ ഡ്രാഗൺ പരിശീലനത്തിൽ പങ്കെടുക്കുന്നത്.
4
ന്യൂമറോളജിയിൽ ആദ്യമായി ഗിന്നസ് വേൾഡ് റെക്കോർഡും 2022-ലെ ആദ്യ ലോക റെക്കോർഡും സ്വന്തമാക്കിയ ഇന്ത്യയിലെ മുൻനിര സംഖ്യാശാസ്ത്രജ്ഞൻ ആരാണ്

ഉത്തരം :: ജെ.സി.ചൌധരി



5
"മമത ബിയോണ്ട് 2021" എന്ന പുസ്തകം എഴുതിയത്

ഉത്തരം :: ജയന്ത ഘോഷാൽ

  • പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (TMC) പാർട്ടി നേതാവുമായ മമത ബാനർജിയുടെ 2021-ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വിജയവും ബി.ജെ.പി യുടെ പരാജയവും "മമത ബിയോണ്ട് 2021" എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു..
  • പൊളിറ്റിക്കൽ ജേണലിസ്റ്റായ ജയന്ത ഘോഷൽ എഴുതിയ പുസ്തകം അരുണാവ സിൻഹയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
6
തൊഴിലാളി-കർഷക ഐക്യദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം

ഉത്തരം :: ജനുവരി 19

  • 1982 ജനുവരി 19-ന് നടന്ന ആദ്യ ദേശീയ പണിമുടക്കിന്റെ നാൽപതാം വാർഷികദിനാചരണമാണഅ തൊഴിലാളി-കർഷക ഐക്യദിനമായി ആചരിക്കാൻ സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ യോഗത്തിൽ തീരുമാനമായത്.
7
രാജ്യത്തെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്

ഉത്തരം :: ഹൈദരാബാദ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും