1
ഇന്ത്യയിലെ ആദ്യ LPG പ്രാപ്തമായ പുകരഹിത സംസ്ഥാനമായത് (India's first LPG enabled and smoke free state)

ഉത്തരം :: ഹിമാചൽ പ്രദേശ്

  • രാജ്യമെമ്പാടും പുകരഹിത ഗ്രാമങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെയും, ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സഹായിക്കാനായി ആരംഭിച്ച ഗ്രാഹിണി സുവിധ പദ്ധതിയിലൂടെയുമാണ് ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാർ ഈ നേട്ടം കൈവരിക്കുന്നത്.

പ്രധാനമന്ത്രി ഉജ്വല യോജന

  • ദാരിദ്ര രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൌജന്യ എൽ.പി.ജി കണക്ഷൻ നൽകുവാൻ ഉദ്ദേശിച്ചു എൻ.ഡി.എ സർക്കാർആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല യോജന.
  • ഉത്തർപ്രദേശിലെ ബലിയയിൽ 2016 മെയ് 1 നാണ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചത്
2
സർവ്വ ശിക്ഷാ കേരള (എസ്എസ്കെ) യുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി പുതിയതായി നിയമിതയാകുന്നത്

ഉത്തരം :: ഡോ.എ.ആർ.സുപ്രിയ

  • കേരള സർവകലാശാല സെന്റർ ഫോർ അഡൽറ്റ് കണ്ടിന്യുയിങ് എജ്യുക്കേഷൻ എക്സ്റ്റൻഷൻ ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിച്ച സാഹചര്യത്തിലാണ് പുനർ നിയമന വ്യവസ്ഥയിൽ ഡോ.സുപ്രിയയെ എസ്എസ്കെ യുടെ പ്രോജക്ട് ഡയറക്ടറായി നിയമിക്കുന്നത്.
3
2022 ജനുവരിയിൽ അന്തരിച്ച വയലാർ രാമവർമ്മ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന വ്യക്തി

ഉത്തരം :: സി.വി.ത്രിവിക്രമൻ

  • 1976-ൽ വയലാർ ട്രസ്റ്റ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തികളായിരുന്നു മുൻ മുഖ്യമന്ത്രി സി.അച്യുതമേനോനും, സി.വി.ത്രിവിക്രമനും
4
പ്രശസ്തമായ ഷില്ലോങ് ചേംബർ ക്വയറിലൂടെ ഇന്ത്യയ്കും ലോകത്തിനും അപൂർവ്വ സംഗീതാനുഭവം സമ്മാനിച്ച സംഗീതസംവിധായകനും, പിയാനിസ്റ്റും, പത്മശ്രീ പുരസ്കാര ജേതാവുമായ ആരാണ് 2022 ജനുവരിയിൽ അന്തരിച്ചത്

ഉത്തരം :: നീഷ നോൻകിൻറിഹ്

5
കോവിഡ് -19 ന്റെ വകഭേതമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തുന്നതിനായി Tata Medical and Diagnostics വികസിപ്പിച്ച ടെസ്റ്റ് കിറ്റ് ഏതാണ്

ഉത്തരം :: Omisure

6
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലെ National Mission for Clean Ganga (NMCG) യുടെ ഡയറക്ടർ ജനറലായി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: അശോക് കുമാർ

7
ഇൻറർനാഷണൽ സോളാർ അലയൻസ് (ISA) യുടെ 102-ാം മത് മെമ്പറായി 2022 ജനുവരിയിൽ നിയമിക്കപ്പെട്ട രാജ്യം ഏതാണ്

ഉത്തരം :: Antigua and Barbuda

എന്താണ് International Solar Alliance (ISA)

  • International Solar Alliance (ISA) എന്നത് ഇന്ത്യ ആരംഭിച്ച 122 രാജ്യങ്ങളുടെ ഒരു സഖ്യമാണ്. സൂര്യപ്രകാശം കൂടുതലായി ലഭിക്കുന്ന ഉഷ്ണമേഖലാ രാജ്യങ്ങളാണ് ഈ സഖ്യത്തിൽ പ്രധാനമായുമുള്ളത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സൌരോർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനായി പ്രവർത്തിക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം.

കൂടുതൽ മാർക്ക് നേടാനായി

  1. എന്നാണ് ഇൻറർനാഷണൽ സോളാർ അലയൻസ് (ISA) രൂപം കൊണ്ടത് - 2015 നവംബർ 30 ന് പാരീസിൽ (ഫ്രാൻസ്)
  2. ഇൻറർനാഷണൽ സോളാർ അലയൻസിന്റെ (ISA) ആസ്ഥാനം - ഗുരുഗ്രാം, ഹരിയാന
  3. ഇൻറർനാഷണൽ സോളാർ അലയൻസിന്റെ (ISA) രൂപീകരണത്തിന് നേതൃത്വം വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി
  4. ഇൻറർനാഷണൽ സോളാർ അലയൻസ് (ISA) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - പുനർനിർമ്മിക്കാവുന്ന ഊർജ്ജം (Renewable Energy)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും