01
മൌര്യസാമ്രാജ്യ രാജാവായിരുന്ന ബിന്ദുസാരന്റെ സമകാലീനനെന്ന് ചരിത്രകാരന്മാർ വിശ്വസിച്ചുവരുന്ന കേരളത്തിലെ രാജാവ്

    A
    കൊൻകാനം നന്നൻ
    B
    സ്ഥാണു രവിവർമ്മൻ
    C
    കുലശേഖര ആഴ്വാർ
    D
    രാജശേഖരവർമ്മൻ

ഉത്തരം :: (എ) കൊൻകാനം നന്നൻ

  • ഏഴിമല പ്രദേശം വാണിരുന്ന രാജാവാണ് കൊൻകാനം നന്നൻ.
  • സ്ഥാണു രവിവർമ്മൻ, കുലശേഖര ആഴ്വാർ, രാജശേഖര വർമ്മൻ എന്നിവർ രണ്ടാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാരാണ്.
02
ആയ് രാജാക്കന്മാരുടെ പിൽക്കാല തലസ്ഥാനം എവിടെയായിരുന്നു

    A
    പൊതിയിൽ മല
    B
    വിഴിഞ്ഞം
    C
    കാന്തള്ളൂർ
    D
    ഇവയൊന്നുമല്ല

ഉത്തരം :: (ബി) വിഴിഞ്ഞം

  • തിരുവല്ല മുതൽ നാഗർകോവിൽ വരെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ചെങ്കോട്ടയ്ക്കടുത്തുള്ള പൊതിയിൽ മല ആയിരുന്നു.
  • ആയി രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങളാണ് വിഴിഞ്ഞവും കാന്തള്ളൂരും

03
ആയ് രാജാക്കന്മാരുടെ ചിഹ്നം ഏതായിരുന്നു

    A
    ആട്
    B
    ആന
    C
    കാള
    D
    ആമ

ഉത്തരം :: (ബി) ആന

04
കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവശേഖരപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ് ആരായിരുന്നു

    A
    ആയ് ആണ്ടിരൻ
    B
    കരുനന്തൻ
    C
    കരുനന്തടക്കൻ
    D
    കരുനന്തുരുമൻ

ഉത്തരം :: (സി) കരുനന്തടക്കൻ

  • ശൈവമത വിശ്വാസിയായിരുന്ന ആയ് രാജാവാണ് ആയ് ആണ്ടിരൻ
    കന്യാകുമാരി ജില്ലയിൽ ഉഴക്കുടിവിളയിലാണ് പാർത്ഥിവശേഖരപുരം വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്
05
കേരള ചൂഢാമണി എന്ന സ്ഥാനപേര് ഉപയോഗിച്ചിരിക്കുന്ന കുലശേഖര ആഴ്വാരുടെ ഗ്രന്ഥം ഏത് പെരുമാൾ തിരുമൊഴി

    A
    പെരുമാൾ തിരുമൊഴി
    B
    മുകുന്ദമാല
    C
    തപതീസംവരണം
    D
    ഇവയൊന്നുമല്ല

ഉത്തരം :: (സി) തപതീസംവരണം

  • പെരുമാൾ തിരുമൊഴി, മുകുന്ദമാല എന്നിവ കുലശേഖര ആഴ്വാർ രചിച്ച പ്രസിദ്ധ സാഹിത്യേതര കൃതികളാണ്



06
കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ് ആരാണ്

    A
    കുലശേഖര ആഴ്വാർ
    B
    രാജശേഖര വർമ്മൻ
    C
    ഇന്ദുകോത വർമ്മ
    D
    ഭാസ്ക്കര രവിവർമ്മൻ

ഉത്തരം :: (ബി) രാജശേഖര വർമ്മൻ

  • രാജശേഖര വർമ്മൻ ചേരമാൻ പെരുമാൾ നായനാർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
  • എ ഡി 820 മുതൽ 844 വരെയാണ് രാജശേഖര വർമ്മൻ ഭരണം നടത്തിയിരുന്നത്
  • എ ഡി 825 ആഗസ്ത് 15-നാണ് (ചിങ്ങം 1) കൊല്ലവർഷം ആരംഭിച്ചത്.
    കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകൻ കുലശേഖര ആഴ്വാർ ആയിരുന്നു.
  • കുലശേഖര ആഴ്വാരുടെ ഭരണകാലഘട്ടം എ ഡി 800 മുതൽ 820 വരെയായിരുന്നു.
  • ചോള രാജാവായ പരാന്തക ചോളൻ ചേരരാജകുമാരിയെ വിവാഹം കഴിച്ചത് ഇന്ദുകോതവർമ്മയുടെ കാലത്തായിരുന്നു.
  • രാജരാജചോളൻ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തള്ളൂർശാലയും ആക്രമിച്ചപ്പോൾ മഹോദയപുരത്തെ ചേരചക്രവർത്തിയായിരുന്നു ഭാസ്ക്കര രവിവർമ്മൻ
07
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ കേരളത്തിൽനിന്നും കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായത് ഏത്

    A
    ചോക്കൂർ ശാസനം
    B
    തരിസാപ്പള്ളി ശാസനം
    C
    പാലിയം ശാസനം
    D
    വാഴപ്പള്ളി ശാസനം

ഉത്തരം :: (ഡി) വാഴപ്പള്ളി ശാസനം

  • എ ഡി 825-ൽ കുലശേഖര രാജാവായ രാജശേഖര വർമ്മന്റെ കാലത്താണ് വാഴപ്പള്ളി ശാസനം തയ്യാറാക്കിയത്.
  • വാഴപ്പള്ളി ശാസനത്തിൽ രാജശേഖര വർമ്മനെ രാജാധിരാജ ഭട്ടാരക രാജശേഖരദേവൻ എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്
  • കേരളത്തിലെ ദേവദാസികളെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്ന ശാസനമാണ് കുലശേഖര രാജാവായ ഗോദ രവിവർമ്മയുടെ ചോക്കൂർ ശാസനം
  • തരിസാപ്പള്ളി ശാസനം തയ്യാറാക്കിയത് കുലശേഖര രാജാവായ സ്ഥാണു രവിവർമ്മന്റെ കാലത്താണ്
  • ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ കാലത്ത് പാലിയം ശാസനം തയ്യാറാക്കി.
08
സ്ഥാണു രവിവർമ്മയുടെ ആസ്ഥാന കവി ആരായിരുന്നു

    A
    കോതരവി
    B
    തോലൻ
    C
    ശങ്കരനാരായണൻ
    D
    ഇവരാരുമല്ല

ഉത്തരം :: (സി) ശങ്കരനാരായണൻ

  • സ്ഥാണു രവിവർമ്മന്റെ ജാമാതാവാണ് കോതരവി വിജയരാഗൻ
    കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവിയായിരുന്നു തോലൻ
  • ശങ്കരനാരായണന്റെ ജ്യോതിശാസ്ത്ര കൃതിയാണ് ലഘു ഭാസ്കരീയം
09
വിദേശ അറബിവ്യാപാരിയായ സുലൈമാൻ കേരളത്തിൽ എത്തിയത് ആരുടെ ഭരണകാലത്താണ് സ്ഥാണു രവിവർമ്മൻ

    A
    സ്ഥാണു രവിവർമ്മൻ
    B
    ഗോദ രവിവർമ്മൻ
    C
    ഇന്ദു കോതവർമ്മൻ
    D
    ഭാസ്കര രവിവർമ്മൻ

ഉത്തരം :: (എ) സ്ഥാണു രവിവർമ്മൻ

  • എ ഡി 851-ലാണ് സുലൈമാൻ സ്ഥാണുരവിവർമ്മന്റെ സദസ്സ് സന്ദർശിച്ചത്
  • രണ്ടാം ചേര സാമ്രാജ്യം ശിഥിലമാകാനാരംഭിച്ചത് ഭാസ്ക്കര രവിവർമ്മന്റെ കാലത്താണ്
10
രാജരാജ ചോളന്റെ പിൻഗാമിയായ രാജേന്ദ്രചോളൻ കേരളം ആക്രമിച്ച് ചേരരാജാവിന്റെ ആമൂല്യകിരീടവും കലാശേഖരവും പിടിച്ചെടുത്തുവെന്ന് വെളിപ്പെടുത്തുന്ന രേഖ ഏതാണ്

    A
    വീര രാഘവ പട്ടയം
    B
    തിൽവാലങ്ങാട് ചെപ്പേട്
    C
    കോട്ടയം ചെപ്പേട്
    D
    ഇവയൊന്നുമല്ല

ഉത്തരം :: (ബി) തിൽവാലങ്ങാട് ചെപ്പേട്

  • രാജരാജ ചോളന്റെ ശാസനമാണ് തിൽവാലങ്ങാട് ചെപ്പേട്
    1225-ൽ എഴുതപ്പെട്ട വീരരാഘവപ്പട്ടയം 37 സെന്റീമീറ്റർ നീളവും 10 സെന്റീമീറ്റർ വീതിയുമുള്ള ചെമ്പുശാസനമാണ്. മെക്കാകളം കൊച്ചിയിൽ കണ്ടെത്തിയ ഈ ശാസനം ഒരു ക്രിസ്ത്യൻ പ്രമാണിക്ക് വീരരവിവർമ്മ ചില അവകാശങ്ങൾ നൽകുന്നു. രവികോർത്തൻ ചെപ്പേട് എന്നും ഈ ശാസനത്തെ വിശേഷിപ്പിക്കാറുണ്ട്.
  • കോട്ടയം ചെപ്പേട്, സ്ഥാണുരവിശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനമാണ് എ ഡി 849-ലെ തരിസാപ്പള്ളി ശാസനം. മരുവാൻ സപീർ ഈശോ എന്ന വ്യക്തിക്ക് ചില അവകാശങ്ങൾ ലഭിച്ചത് ഈ ശാസനത്തിലൂടെയാണ്
    തരിസാപ്പള്ളി ശാസനത്തിന്റെ ഒരു ചെമ്പുതകിട് തിരുവല്ല മർത്തോമ സഭ അരമനയിലും മറ്റൊന്ന് കോട്ടയം ദേവലോകം അരമനയിലുമാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.