126
താഴെപ്പറയുന്നവയിൽ വേറിട്ടു നിൽക്കുന്ന പദമേത്

    A
    മിഹിരൻ
    B
    ആദിത്യൻ
    C
    അർക്കൻ
    D
    സോമൻ


ഉത്തരം :: സോമൻ

127
സ്വദേശവും സ്വഗൃഹവും വിട്ട് അകലെപ്പോയി താമസിക്കുന്നവൻ എന്നർത്ഥമുള്ള വാക്ക്

     
A
  പരദേശി
     
B
  നാടോടി
     
C
  പ്രവാസി
     
D
  സന്ന്യാസി


ഉത്തരം :: പ്രവാസി

128
വേരുമുതൽ തലപ്പുവരെ എന്നർത്ഥമുള്ളത്

     
A
  ആപാദചൂഡം
     
B
  ആചന്ദ്രചതാരം
     
C
  ആമൂലാഗ്രം
     
D
  അപാരം


ഉത്തരം :: ആമൂലാഗ്രം

129
Exclamation Mark - എന്നതിന്റെ ശരിയായ പരിഭാഷ

     
A
  അങ്കുശം
     
B
  ഉദ്ധരണി
     
C
  വിക്ഷേപണി
     
D
  ഭിത്തിക


ഉത്തരം :: വിക്ഷേപണി

130
'First deserve and then desire' എന്നതിനോട് യോജിക്കുന്ന പഴഞ്ചൊല്ല്

     
A
  കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ
     
B
  മിന്നുന്നതെല്ലാം പൊന്നല്ല
     
C
  വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
     
D
  വിത്തുഗുണം പത്ത്


ഉത്തരം :: കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ

131
ഭൂമി എന്നർത്ഥമില്ലാത്ത പദം

     
A
  ധരണി
     
B
  മേദിനി
     
C
  അവനി
     
D
  തരണി


ഉത്തരം :: തരണി

132
പ്രഹേളിക എന്ന വാക്കിനർഥം

     
A
  മരുഭൂമി
     
B
  കടൽ
     
C
  കടങ്കഥ
     
D
  വെള്ളച്ചാട്ടം


ഉത്തരം :: കടങ്കഥ

133
'She hit back at her critics' എന്നതിന്റെ ശരിയായ പരിഭാഷ

     
A
  വിമർശകരുടെ മുന്നിൽ അവൾ വിളറിപ്പോയി
     
B
  വിമർശകർക്കുനേരെ അവൾ ആഞ്ഞടിച്ചു
     
C
  വിമർശനങ്ങൾക്കുനേരെ അവൾ വാതിൽ കൊട്ടിയടച്ചു
     
D
  അവൾ വിമർശനങ്ങളിൽ തളരാറില്ല


ഉത്തരം :: വിമർശകർക്കുനേരെ അവൾ ആഞ്ഞടിച്ചു

134
ശരിയായ രൂപമേത്

     
A
  മുഖാന്തിരം
     
B
  അനന്തിരവൻ
     
C
  കണ്ടുപിടുത്തം
     
D
  തിമിംഗിലം


ഉത്തരം :: തിമിംഗിലം

135
'To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം

     
A
  തണുത്ത വെള്ളം തളിച്ചു
     
B
  തണുപ്പൻ മട്ട്
     
C
  നിരുത്സാഹപ്പെടുത്തുക
     
D
  രഹസ്യം വെളിപ്പെടുത്തുക


ഉത്തരം :: നിരുത്സാഹപ്പെടുത്തുക

136
'Secularism' എന്നതിനു സമാനമായ മലയാള വാക്ക്

     
A
  മതസാഹോദര്യം
     
B
  മതനിരപേക്ഷരത
     
C
  മതരാഹിത്യം
     
D
  മതാത്മകത്വം


ഉത്തരം :: മതനിരപേക്ഷരത

137
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക

     
A
  അടിയന്തരം
     
B
  അതൃത്തി
     
C
  അല്ലങ്കിൽ
     
D
  അർത്തം


ഉത്തരം :: അടിയന്തരം

138
'Only an objective historical enquiry can provide the answers' എന്നതിന്റെ ശരിയായ പരിഭാഷ

     
A
  വിപുലമായ ചരിത്രാന്വേഷണത്തലൂടെ അതിന് ഉത്തരം കണ്ടെത്താനാകും
     
B
  ചരിത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താനാകൂ
     
C
  സൂക്ഷ്മമായ ചിരത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം ലഭിക്കൂ
     
D
  വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിനു മാത്രമേ ഉത്തരം നൽകാനാകൂ


ഉത്തരം :: വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിനു മാത്രമേ ഉത്തരം നൽകാനാകൂ

139
അസുരവിത്ത് എന്ന ശൈലിയുടെ അർഥം

     
A
  ദുഷ്ടസന്തതി
     
B
  അസുരഗണത്തിൽ ജനിച്ചവൻ
     
C
  ദേവശത്രു
     
D
  മന്ദബുദ്ധി


ഉത്തരം :: ദുഷ്ടസന്തതി

140
ശരിയായ പദം തിരഞ്ഞെടുക്കുക

     
A
  അഗാഥം
     
B
  അഗാദം
     
C
  അഗാധം
     
D
  അകാധം


ഉത്തരം :: അഗാധം

141
ധുരന്ധരൻ എന്ന പദത്തിന്റെ അർഥം

     
A
  തിരക്കുള്ളവൻ
     
B
  അറിവില്ലാത്തവൻ
     
C
  വേലക്കാരൻ
     
D
  ചുമതലക്കാരൻ


ഉത്തരം :: ചുമതലക്കാരൻ

142
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്

     
A
  സൃഷ്ടാവ്
     
B
  സ്രഷ്ടാവ്
     
C
  സ്രഷ്ട്ടാവ്
     
D
  സ്രഷ്ഠാവ്


ഉത്തരം :: സ്രഷ്ടാവ്

143
ഭർത്താവ് എന്ന് അർഥമില്ലാത്ത പദമേത്

     
A
  ധവൻ
     
B
  രമണൻ
     
C
  നായകൻ
     
D
  അന്തണൻ


ഉത്തരം :: അന്തണൻ

144
ഭർത്താവിൽ നിഷ്ഠയുള്ളവൾ എന്നർത്ഥമുള്ള പദം

     
A
  പതിവൃത
     
B
  പതിവ്രത
     
C
  പതിംവര
     
D
  ഇവയൊന്നുമല്ല


ഉത്തരം :: പതിവ്രത

145
താഴെപ്പറയുന്നവയിൽ വേറിട്ടുനിൽക്കുന്ന വാക്കേത്

     
A
  സുമം
     
B
  കുസുമം
     
C
  താമര
     
D
  പുഷ്പം


ഉത്തരം :: താമര

146
ശരിയായ രൂപമേത്

     
A
  സാസ്കാരികപരം
     
B
  ദേശീയപരം
     
C
  സ്വയപരിശ്രമം
     
D
  സാഷ്ടാംഗം


ഉത്തരം :: സാഷ്ടാംഗം

147
കുയിലിന്റെ പര്യായമല്ലാത്തത് ഏത്

     
A
  പികം
     
B
  കോകിലം
     
C
  കപോതം
     
D
  കളകണ്ഠം


ഉത്തരം :: കപോതം

148
'Cricket is n't my cup of tea' എന്നതിന്റെ ശരിയായ പരിഭാഷ

     
A
  ക്രിക്കറ്റിന്റെ ചായ സമയത്തല്ല അത് നടന്നത്
     
B
  ക്രിക്കറ്റല്ല എന്റെ ഉപജീവനമാർഗം
     
C
  ക്രിക്കറ്റിനെക്കാൾ ചായ കുടിയാണെനിക്കിഷ്ടം
     
D
  ക്രിക്കറ്റിൽ എനിക്ക് അത്ര താൽപര്യമില്ല


ഉത്തരം :: ക്രിക്കറ്റിൽ എനിക്ക് അത്ര താൽപര്യമില്ല

149
'ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ' എന്ന ചൊല്ലിന്റെ അർത്ഥം

     
A
  ആന മെലിഞ്ഞാൽ കെട്ടിയിടാൻ പറ്റില്ല
     
B
  ആന ഒരിക്കലും മെലിയുകയില്ല
     
C
  ആനയെ തൊഴുത്തിൽ കെട്ടുകയില്ല
     
D
  വലിയ ആൾക്കാർ എത്ര ക്ഷീണിച്ചാലും ദരിദ്രരാകുകയില്ല


ഉത്തരം :: വലിയ ആൾക്കാർ എത്ര ക്ഷീണിച്ചാലും ദരിദ്രരാകുകയില്ല

150
ചന്ദ്രൻ എന്നർഥമുള്ളത്

     
A
  ശശം
     
B
  ശശാങ്കൻ
     
C
  ശശിധരൻ
     
D
  ശശകൻ


ഉത്തരം :: ശശാങ്കൻ