Kerala PSC Mock Exam, Science Mock Test

സയൻസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളടങ്ങിയ ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Result:
1/20
മനുഷ്യശരീരത്തിൽ ദഹനേന്ദ്രയ വ്യവസ്ഥയുടെ (alimentary canal) വിവിധ ഭാഗങ്ങൾ ക്രമമായി എഴുതിയാൽ ശരിയായത് ഏതാണ്
A വായ-ആമാശയം-ചെറുകുടൽ-വൻകുടൽ-അന്നനാളം
B വായ-അന്നനാളം-ആമാശയം-ചെറുകുടൽ-വൻകുടൽ
C വായ-ആമാശയം-അന്നനാളം-ചെറുകുടൽ-വൻകുടൽ
D വായ-അന്നനാളം-ആമാശയം-വൻകുടൽ-ചെറുകുടൽ
2/20
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
A അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ വലത്തേ അറകളിലാണ്
B മനുഷ്യഹൃദയത്തിൽ 4 അറകളുണ്ട്
C മത്സ്യത്തിന് ഹൃദയത്തിൽ 2 ആറകളാണുള്ളത്
D അശുദ്ധ രക്തം വഹിക്കുന്ന കുഴലുകളാണ് അർട്ടറികൾ എന്നറിയപ്പെടുന്നത്
3/20
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക
A മനുഷ്യനിൽ ശ്വാസകോശത്തിലെ വായു അറകൾ ആൽവിയോള എന്ന പേരിലാണ് അറിയപ്പെടുന്നത്
B വൃക്കയിലെ പ്രവർത്തനഘടകങ്ങളാണ് നൈഫ്രോണുകൾ
C മനുഷ്യരിൽ അന്നജത്തിന്റെ ദഹനത്തിന് സഹായിക്കുന്ന അമിലേസ് എന്ന രാസാഗ്നിയാണ്
D മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ് ലിപേസ്
4/20
ഏതെല്ലാം രോഗങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഡിപിറ്റ് അഥവാ ട്രിപ്പിൾ വാക്സിൻ നൽകുന്നത്
A ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്
B ടൈഫോയിഡ്, വില്ലൻചുമ, ടെറ്റനസ്
C ഡിഫ്തീരിയ, ന്യൂമോണിയ, ടെറ്റനസ്
D വസൂരി, പോളിയോ, ടൈഫോയിഡ്
5/20
ചുവടെപ്പറയുന്നവയിൽ ഏതു രോഗമാണ് വായുവിലൂടെ പകരുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത്
A അഞ്ചാം പനി
B ഡിഫ്തീരിയ
C പോളിയോ മൈലറ്റീസ്
D ആന്ത്രാക്സ്
6/20
ചുവടെപ്പറയുന്നവയിൽ ഏതു രോഗമാണ് 'ലിസ്സ വൈറസ്' രോഗകാരിയാകുന്നത്
A ഡെങ്കിപ്പനി
B മീസിൽസ്
C പേവിഷബാധ
D ചിക്കൻപോക്സ്
7/20
എയ്ഡ്സ് ബോധവൽക്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധത് ഏതാണ്
A ആയുർദളം
B താലോലം
C സ്നേഹ സ്പർശം
D സുകൃതം
8/20
ചുവടെപ്പറയുന്നവയിൽ ആർക്കാണ് 'കൃഷി വിജ്ഞാൻ' അവാർഡ് നൽകുന്നത്
A മികച്ച കർഷകത്തൊഴിലാളിക്ക്
B മെച്ചപ്പെട്ട സേവനം നൽകുന്ന കൃഷി ഓഫീസർക്ക്
C കൃഷി ശാസ്ത്രജ്ഞന്
D മികച്ച പച്ചക്കറി കർഷകന്
9/20
2020-ലെ ലോക പരിസ്ഥിത ദിനത്തിന്റെ സന്ദേശം എന്തായിരുന്നു
A Say no to pollution
B A Tree for peace
C Save Earth to Save Life
D Biodiversity
10/20
ഓസോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ചുവടെപ്പറയുന്നവരിൽ ആരാണ്
A ഫ്രൈഡറിക് സോഡി
B ഹെയ്സൺ ബർഗ്
C ലാവോസെ
D ക്രിസ്ത്യൻ ഷോൺബീൻ
11/20
എൻഡോസൾഫാൻ എന്ന കീടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഏതാണ്
A ഓർഗാനോ സൾഫേറ്റ്
B ഓർഗാനോ തയോസൾഫേറ്റ്
C ഓർഗാനോ ക്ലോറൈഡ്
D ഓർഗാനോ അസൈഡ്
12/20
ആദ്യത്തെ കൃത്രിമ പഞ്ചസാര ഏതാണ്
A സുക്രോസ്
B ഫ്രക്ടോസ്
C ഗ്ലൂക്കോസ്
D സാക്കറിൻ
13/20
ചുവടെപ്പറയുന്നവയിൽ ബുധൻ (Mercury) എന്ന ഗ്രഹത്തിന്റെ സവിശേഷത അല്ലാത്തത് ഏതാണ്
A അന്തരീക്ഷമില്ലാത്ത ഗ്രഹം
B ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം
C പരിഗ്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം
D ബാഹ്യഗ്രഹങ്ങളിൽ (Outer Planets) ഉൾപ്പെടുന്നത്
14/20
'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്
A ശുക്രൻ
B ചൊവ്വ
C വ്യാഴം
D യുറാനസ്
15/20
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണം ഏതാണ്
A വെള്ള
B കറുപ്പ്
C നീല
D ചുവപ്പ്
16/20
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫോഗ് ലാമ്പിൽ ഏതുതരം പ്രകാശം ലഭിക്കുന്ന ബൾബുകളാണ് ഉപയോഗിച്ചിരിക്കുന്നത്
A ഓറഞ്ച്
B മഞ്ഞ
C വെള്ള
D ചുവപ്പ്
17/20
ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം ഏതാണ്
A വയലറ്റ്
B വെള്ള
C കറുപ്പ്
D ചുവപ്പ്
18/20
മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ്
A 1/16 സെക്കന്റ്
B 1/8 സെക്കന്റ്
C 1/10 സെക്കന്റ്
D 1/12 സെക്കന്റ്
19/20
ചുവടെപ്പറയുന്നവയിൽ ഏതാണ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം
A അസറ്റിലിൻ
B മീഥേൻ
C ബെൻസീൻ
D എഥിലീൻ
20/20
മുങ്ങൽ വിദഗ്ധർ ശ്വസിക്കാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഉപയാഗിക്കുന്നത് ഏതിന്റെയെല്ലാം മിശ്രിതമാണ്
A ഓക്സിജൻ, ഹൈഡ്രജൻ
B ഓക്സിജൻ, നൈട്രജൻ
C ഓക്സിജൻ, ഹീലിയം
D ഓക്സിജൻ, ആർഗൺ