1
ലോക മണ്ണുദിനം എന്നാണ്

ഉത്തരം :: ഡിസംബർ 5

  • 2021-ലെ അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ പ്രമേയം എന്നത് Halt Soil Salinization, Boost Soil Productivity എന്നാണ്
2
രാജ്യാന്തര വികസന സന്നദ്ധതാ ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 5

  • International Volunteer Day for Economic and Social Development ആയി ആചരിക്കുന്ന ദിവസം ഡിസംബർ 5 ആണ്.
3
2021-ലെ അന്താരാഷ്ട്ര വോളണ്ടിയർ ദിനത്തിന്റെ പ്രമേയം എന്തായിരുന്നു.

ഉത്തരം :: Volunteer now for our common future International Volunteer Day for Economic and Social Development ആയി ആചരിക്കുന്ന ദിവസം ഡിസംബർ 5 ആണ്.
4
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം

ഉത്തരം :: അജാസ് പട്ടേൽ (ന്യൂസിലാന്റ്)

  • ഇന്ത്യൻ വംശജനായ ന്യൂസിലാന്റ് സ്പിന്നറാണ് അജാസ് പട്ടേൽ
  • ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റർ - ജിം ലേക്കർ (1956)
  • ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററും, ഇന്ത്യയിലെ ആദ്യ ക്രിക്കറ്ററും ആരാണ് - അനിൽ കുബ്ല (1999)

5
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ "അമ്മ"യുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി 2021 ഡിസംബറിൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പടുന്നത്.

ഉത്തരം :: പ്രസിഡന്റായി മോഹൻലാലും, ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും

6
ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഏത് ഉരുളക്കിഴങ്ങിൽമേലുള്ള, രാജ്യാന്തര ഭക്ഷ്യോത്പാദക കമ്പനിയായ പേപ്സിക്കോക്കുണ്ടായിരുന്ന പേറ്റന്റ് ആണ് 2021 ഡിസംബറിൽ റദ്ദ് ചെയ്തത്.

ഉത്തരം :: എസ് സി 5 ഉരുളക്കിഴങ്ങ്

  • പേറ്റന്റ് റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് പരിസ്ഥിതി പ്രവർത്തകനായ കവിത കുറുഗന്ദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയാണ് പേറ്റന്റ് റദ്ദ് ചെയ്തത്.
  • ഏതെങ്കിലും ഒരു കാർഷിക വിളയുടെ വിത്തിൽ പേറ്റന്റ് അനുവദിക്കാനാവില്ല എന്ന കവിതയുടെ വാദമാണ് പേറ്റന്റ് റദ്ദ് ചെയ്യാൻ കാരണമായത്.
  • ലേയ്സ് പൊട്ടാറ്റോ ചിപ്സ് എന്ന പേരിലായിരുന്നു പെപ്സിക്കോയ്ക്ക് എസ് സി 5 ഉരുളക്കിഴങ്ങിൽ പേറ്റന്റ് ഉണ്ടായിരുന്നത്.
  • 1989-ലാണ് ചിപ്സ് ഉത്പാദക പ്ലാന്റ് പെപ്സിക്കോ ഇന്ത്യയിൽ സ്ഥാപിക്കുന്നത്.
7
2021 ഡിസംബറിൽ വില്ലേജ് ഓഫീസുകൾ മുതൽ കളക്ട്രേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ-ഓഫീസ് സംവിധാനത്തിലാക്കി രാജ്യത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായത്.

ഉത്തരം :: വയനാട്

8
വിഖ്യാത ഗണിത ശാസ്ത്രഡജ്ഞൻ സിപ്രിയൻ ഫൊയാസിന്റ് പേരിൽ അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റി നൽകുന്ന പ്രഥമ Ciprian Foias Prize in Operator Theory 2022 പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ

ഉത്തരം :: നിഖിൽ ശ്രീവാസ്തവ

9
2021 ഡിസംബറിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവതം

ഉത്തരം :: Mt. Sumeru

10
2021 ഡിസംബറിൽ അന്തരിച്ച അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന വ്യക്തി

ഉത്തരം :: കെ. റോസയ്യ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും