1
നാവിക സേനാ ദിനത്തിന്റെ 50-ാം വാർഷികം 2021 ൽ ആഘോഷിക്കുകയുണ്ടായി എന്നാണ് നാവികസേനാ ദിനം

ഉത്തരം :: ഡിസംബർ 4

  • 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റ് എന്ന അക്രമണത്തിന്റെ ഓർമയ്ക്കായാണ് എല്ലാവർഷവും ഡിസംബർ 4 നാവികസേനാദിനമായി ഇന്ത്യ ആചരിക്കുന്നത്.
2
അന്തർദേശീയ ചീറ്റപ്പുലി ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 4

3
2022 ജനുവരിയിൽ രാജ്യാന്തര നാണയ നിധി (IMF) ന്റെ പ്രഥമ ഡപ്യൂട്ടി വനിതാ മാനേജിംഗ് ഡയറക്ടർ (FDMD) ആയി ചുമതലയേൽക്കുന്ന മലയാളി വംശജയായ വനിത

ഉത്തരം :: ഗീതാ ഗോപിനാഥ്

  • ലോക സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്ന ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാം സ്ഥാനമാണ് ഗീതാ ഗോപിനാഥിന്റേത്.
  • 2016-18 വർഷത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ടിച്ചിട്ടുണ്ട് ഗീതാ ഗോപിനാഥ്.
  • നിലവിലെ ഐഎംഎഫ് FDMD ജഫ്രി ഒകാമോട്ടോ അടുത്ത വർഷം ജനുവരിയിൽ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഗീതാ ഗോപിനാഥിന്റെ നിയമനം.
4
കേരള സർക്കാരിന്റെ റബ്ബർ കമ്പനിയായ കെ.ആർ.എൽ നിലവിൽ വരുന്നത് എവിടെയാണ്

ഉത്തരം :: വെള്ളൂർ

  • വെള്ളൂരിലെ പഴയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്ത 145 ഏക്കർ സ്ഥലത്താണ് കെ.ആർ.എൽ നിലവിൽ വരുന്നത്.
  • കെ.ആർ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഷീല തോമസാണ്.

5
2021 ഡിസംബറിൽ National Asset Reconstruction Company (NARCL) - യുടെ ചെയർമാനായി നിയമിതനായത്

ഉത്തരം :: പ്രദീപ് ഷാ

6
മിസ്കേരള 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: ഗോപിക സുരേഷ് (കണ്ണൂർ)

  • ഫസ്റ്റ് റണ്ണറപ്പ് - ലിവ്യ ലിഫി
  • സെക്കൻഡ് റണ്ണറപ്പ് - ഗംഗാ ഗോപാൽ
7
ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടെ 10 കിലോ വാട്ട് വരെയുള്ള സൌരോർജ്ജ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ച സ്ഥാപനം

ഉത്തരം :: അനെർട്ട്

8
2021 ഡിസംബറിൽ കരിയറിലെ 800 ഗോൾ എന്ന നേട്ടത്തിൽ അർഹനായ അന്താരാഷ്ട്ര ഫുഡ്ബോഘ താരം

ഉത്തരം :: ക്രിസ്റ്റ്യാനോ റൊണാൾഡോ

9
2021 ഡിസംബറിൽ പ്രശസ്ത ടെന്നീസ് താരം പെങ് ഷുവായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൈനയിലെയും ഹോങ്കോങ്ങിലെയും ടൂർണമെന്റുകൾ റദ്ദാക്കിയ അന്താരാഷ്ട്ര കായിക സംഘടന

ഉത്തരം :: Women's Tennis Association (WTA)
10
ലോകത്തിലെ ആദ്യത്തെ Demountable Shipping Container Stadium നിലവിൽ വരുന്നത്

ഉത്തരം :: ഖത്തർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും