1
2021 ഡിസംബറിൽ ഡിജിറ്റൽ റീട്ടെയ്ൽ സ്റ്റോർ ശ്യംഖലയായ മൈജി (myG) യുടെ പുതിയ ബ്രാൻഡ് അംബാസിഡറായ മലയാള നടി

ഉത്തരം :: മഞ്ജു വാര്യർ

  • മൈജിയുടെ നിലവിലെ ബ്രാൻഡ് അംബാസിഡറായ മോഹലാലിനൊപ്പമാണ് പുതിയ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യർ എത്തുന്നത്.
  • എ.കെ.ഷാജിയാണ് മൈജിയുടെ നിലവിലെ മാനേജിംഗ് ഡയറക്ടർ.
2
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാനായി 2021 ഡിസംബറിൽ നിയമിതനായത്

ഉത്തരം :: കെ.പ്രസാദ്

3
കേരളത്തിലെ ആദ്യ സ്കൂൾ പ്ലാനറ്റോറിയം 2021 ഡിസംബറിൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്

ഉത്തരം :: പന്മന മനയിൽ ഗവ.എൽ.പി സ്കൂൾ

  • ദേശീയ അധ്യാപക ജേതാവും, ജ്യോതിശാസ്ത്ര പണ്ഡിതനുമായ കരുനാഗപള്ളി തുറയിൽകുന്ന് യു.പി.സ്കൂൾ അധ്യാപകനായ കെ.ജി.ശിവപ്രസാദാണ് സംസ്ഥാനത്തെ ആദ്യ സ്കൂൾ പ്ലാനറ്റോറിയം പന്മന മനയിൽ ഗവ.എൽ.പി.സ്കൂളിൽ ഒരുക്കിയത്.
  • ഗലീലിയോ ഗലീലി എന്നാണ് ഈ സെമി പ്ലാനറ്റോറിയത്തിന് പേരിട്ടിരിക്കുന്നത്.
4
2021-ലെ DST-ICTP-IMU Ramanujan Prize for Young Mathematicians from Developing countries നേടിയ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞ

ഉത്തരം :: നീന ഗുപ്ത

5
2021 ഡിസംബറിൽ കോവിഡ്-19 ന്റെ ദക്ഷിണാഫ്രിക്കൻ വകഭേതമായ ഒമിക്രോൺ ബാധിച്ച് ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം

ഉത്തരം :: ബ്രിട്ടൺ

6
2021-ലെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്

ഉത്തരം :: Max Verstappen

7
2021 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി വിശ്വനാഥ് ധാം ഇടനാഴി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: ഉത്തർപ്രദേശ്

8
2021 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ Drone Mela നടന്നത് എവിടെയാണ്

ഉത്തരം :: മധ്യപ്രദേശ്

9
2021-ലെ Global Health Security (GHS) Index - ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം

ഉത്തരം :: അമേരിക്ക

  • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 66

10
രാഷ്ട്രീയ-സാമൂഹിക മേഖലകളിലൂള്ള വനിതാ നേതാക്കളുടെ നേതൃത്വശേഷി വികസിപ്പിക്കുന്നതിനായി 2021 ഡിസംബറിൽ ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച Pan-India Capacity Building Programme

ഉത്തരം :: She is a Changemaker

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും