1
രാജ്യാന്തര ബാല പ്രക്ഷേപണ ദിനമായി (International Childrens Day of Broadcasting) 2021-ൽ ആചരിച്ചതെന്നാണ്

ഉത്തരം :: ഡിസംബർ 12

  • എല്ലാവർഷവും ഡിസംബർ മാസം രണ്ടാമത്തെ ഞാറാഴ്ചയാണ് രാജ്യാന്തര ബാല പ്രക്ഷേപണ ദിനമായി ആചരിക്കുന്നത്.
2
ജർമ്മനിയുടെ പുതിയ ചാൻസിലർ ആയി 2021 ഡിസംബറിൽ നിയമിതനായത്

ഉത്തരം :: ഒലാഫ് ഷോൾസ്

  • സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവാണ് ഒലാഫ് ഷോൾസ്.
    16 വർഷം തുടർച്ചയായി ജർമ്മനിയുടെ ചാൻസിലറായിരുന്ന അംഗല മെർക്കൽ മന്ത്രിസഭയിൽ വൈസ് ചാൻസലറും ധനമന്ത്രിയുെ ആയിരുന്നു ഒലാഫ് ഷോൾസ്.
3
ഹരിതാക്ഷരം സോഷ്യോ കൾചറൽ ഫൌണ്ടേഷന്റെ പ്രഥമ സുഗതകുമാരി പുരസ്കാരം എഴുത്തുകാരി ജയശ്രീ പള്ളിക്കലിന് നേടികൊടുത്ത കൃതി ഏതാണ്

ഉത്തരം :: ഭൂകമ്പമാപിനി

4
മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സുഗതകുമാരി സ്മാരക പുരസ്കാരം 2021 ലഭിച്ചത്.

ഉത്തരം :: ഡോ.സൈജു ഖാലിദ്

  • ഹരിതാക്ഷരം സോഷ്യോ കൾചറൽ ഫൌണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
5
2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനു മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘത്തലവൻ

ഉത്തരം :: എയർമാർഷൽ മാനവേന്ദ്രസിംഗ്

6
2021 ഡിസംബറിൽ അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയൂ കനാൽ പദ്ധതി നിലവിൽ വന്നത്

ഉത്തരം :: ഉത്തർ പ്രദേശ്

7
2021 ഡിസംബറിൽ ഒന്നിലേറെ ബാരലുകളുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമായ പിനാകയുടെ പരിഷ്കരിച്ച പതിപ്പായ പിനാക എക്സ്റ്റൻഡഡ് റേഞ്ച് (പിനാക ഇ.ആർ) വിജയകരമായി പരീക്ഷിച്ച രാജ്യം

ഉത്തരം :: ഇന്ത്യ

8
2021 ഡിസംബറിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (SUPPLYCO) ചെയർമാനായി നിയമിതനായത് (അതിക ചുമതല)

ഉത്തരം :: ടീക്കാറാം മീണ

9
2021 ഡിസംബറിൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ UNICEF (United Nations Children's Fund) ന്റെ മേധാവിയായി (ഡയറക്ടർ) നിയമിതയായത്

ഉത്തരം :: കാതറിൻ റസ്സൽ

10
2021 ഡിസംബറിൽ മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നേടിയത്

ഉത്തരം :: സജിൽ ശ്രീധർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും