1
രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്വെയർ ദിനമായി 2021-ൽ ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 11

  • എല്ലാവർഷവും ഡിസംബർ മാസം രണ്ടാമത്തെ ശനിയാഴ്ചയാണ് രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായി ആചരിക്കുന്നത്.
  • International Share Ware Day or International Open Source Software Day ആയി ആചരിക്കുന്ന ദിവസം ഡിസംബർ 11 ആണ്.

എന്താണ് Share Ware?

  • പരീക്ഷണാടിസ്ഥാനത്തിൽ ഉപയോക്താക്കൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വാണിജ്യ സോഫ്‌റ്റ്‌വെയറാണ് ഷെയർവെയർ സോഫ്‌റ്റ്‌വെയർ.
  • സോഫ്‌റ്റ്‌വെയറിൽ ഇൻബിൽറ്റ് സമയപരിധിയുണ്ട് (ഉദാഹരണത്തിന്- 7 ദിവസത്തേക്കോ 1 മാസത്തേക്കോ സൗജന്യം).
  • സമയപരിധി കഴിയുമ്പോൾ, അത് നിർജ്ജീവമാക്കും. സമയപരിധിക്ക് ശേഷം ഇത് ഉപയോഗിക്കുന്നതിന്,  സോഫ്റ്റ്വെയറിന് നമ്മൾ പണം നൽകേണ്ടി വരും.
  • ആന്റി വൈറസ് സോഫ്റ്റവെയറുകൾ ഇതിനൊരുദാഹരണമാണ്
2
രാജ്യാന്തര പർവത ദിനം (International Mountain Day) എന്നാണ്

ഉത്തരം :: ഡിസംബർ 11

3
യുഎഇ യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് നൽകി 2021 ഡിസംബറിൽ ആദരിച്ച സൌദി അറേബ്യയുടെ കിരീട അവകാശി

ഉത്തരം :: മുഹമ്മദ് ബിൻ സൽമാൻ

4
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) യുടെ പുതിയ ചെയർമാനായി 2021 ഡിസംബറിൽ നിയമിതനായത്

ഉത്തരം :: കെ.വരദരാജൻ

5
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) ചെയർമാനായി 2021 ഡിസംബറിൽ നിയമിതനായത്

ഉത്തരം :: കെ.ജി.പ്രേംജിത്ത്

  • സമുന്നതി ചെയർമാനായിരുന്ന കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെത്തുടർന്നാണ് പുതിയ നിയമനം.
6
റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്റ്റ്സിന്റെ റോയൽ ഗോൾഡ് മെഡൽ 2022 ലഭിച്ച പ്രമുഖ ഇന്ത്യൻ ആർക്കിടെക്റ്റ്

ഉത്തരം :: ബാലകൃഷ്ണ ദോഷി

7
ഫോബ്സ് മാഗസിന്റെ 2021-ലെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ 37-ാം സ്ഥാനത്തോടുകൂടി ഇടം നേടിയ ഇന്ത്യൻ വനിത

ഉത്തരം :: നിർമ്മല സീതാരാമൻ

8
ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2021-2022 കിരീടം നേടിയത്

ഉത്തരം :: മണിപ്പൂർ (റെയിൽവേസിനെ പരാജയപ്പെടുത്തി)

9
FIDE World Chess Championship 2021-ൽ ജേതാവായത്

ഉത്തരം :: മാഗ്നസ് കാൾസൺ (അഞ്ചാം തവണ)

10
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയൂടെ ആത്മകഥ

ഉത്തരം :: ജസ്റ്റിസ് ഫോർ ദ ജഡ്ജ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും